താരപുത്രിയെ പുട്ട് ഉണ്ടാക്കാന്‍ പഠിപ്പിച്ച് അശ്വതി ശ്രീകാന്ത്! രസകരമായ വീഡിയോ വൈറലാവുന്നു

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അത്രമേല്‍ ഇഷ്ടമുള്ള അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. കോമഡി സൂപ്പര്‍നൈറ്റ് എന്ന ചാനല്‍ പരിപാടിയിലൂടെയാണ് അശ്വതി ശ്രദ്ധിക്കപെടുന്നത്. അശ്വതി റൗണ്ട് എന്ന പേരില്‍ ആരംഭിച്ച രസകരമായ ചോദ്യോത്തര പരിപാടി ഏറെ തരംഗമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി രസകരമായ പല കാര്യങ്ങളും തുറന്ന് പറയാറുണ്ട്.

aswathi-sreekanth

മകള്‍ പത്മയെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ മനസ് തുറക്കാന്‍ നടി മറക്കാറില്ല. ഇപ്പോഴിതാ പത്മ കുക്കിംഗ് പഠിക്കാന്‍ തീരുമാനിച്ച കഥയാണ് അശ്വതി പങ്കുവെച്ചിരിക്കുന്നത്. തുടക്കം തന്നെ പുട്ട് ഉണ്ടാക്കാനായിരുന്നു. ഇതിന്റെ പരീക്ഷണ വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അശ്വതി തന്നെ പങ്കുവെച്ചിരിക്കുകയാണ്.

View this post on Instagram

ഞാൻ പുട്ടെന്നു പറഞ്ഞാൽ അവൾ പാസ്‌താ ന്നു പറയും. ഉപ്പുമാവെന്നു പറഞ്ഞാൽ അപ്പൊ വേണം ചിക്കൻ നഗ്ഗട്സ്സ്. ഉരുളക്കിഴങ്ങല്ലാതെ മറ്റൊന്നും പച്ചക്കറി ആയി എന്റെ മകൾ അംഗീകരിച്ചിട്ടേയില്ല. അതോണ്ട് നടത്തിയ അറ്റ കൈ പ്രയോഗം ആയിരുന്നു പുട്ടുണ്ടാക്കൽ. അടുക്കളയിൽ കൂടെ നിൽക്കാൻ അവൾക്ക് വല്യ ഇഷ്ടായോണ്ടും ‘വീണാന്റിനെ @veenascurryworld പോലെ വീഡിയോ ചെയ്യാം’ന്നു ഇടയ്‌ക്കിടെ അവളു തന്നെ പറയുന്നത് കൊണ്ടും സംഗതി ഏറ്റു. ഇന്ന് സ്കൂള് വിട്ടു വന്നിട്ട് പുതിയ ഡിഷ് ഉണ്ടാക്കാം ന്നു പറഞ്ഞു പോയിട്ടുണ്ട് 😄😄

A post shared by Aswathy Sreekanth (@aswathysreekanth) on

അശ്വതിയുടെ വാക്കുകളിലേക്ക്...

ഞാന്‍ പുട്ടെന്നു പറഞ്ഞാല്‍ അവള്‍ പാസ്താ ന്നു പറയും. ഉപ്പുമാവെന്നു പറഞ്ഞാല്‍ അപ്പൊ വേണം ചിക്കന്‍ നഗ്ഗട്സ്സ്. ഉരുളക്കിഴങ്ങല്ലാതെ മറ്റൊന്നും പച്ചക്കറി ആയി എന്റെ മകള്‍ അംഗീകരിച്ചിട്ടേയില്ല. അതോണ്ട് നടത്തിയ അറ്റ കൈ പ്രയോഗം ആയിരുന്നു പുട്ടുണ്ടാക്കല്‍. അടുക്കളയില്‍ കൂടെ നില്‍ക്കാന്‍ അവള്‍ക്ക് വല്യ ഇഷ്ടായോണ്ടും 'വീണാന്റിനെ @veenascurryworld പോലെ വീഡിയോ ചെയ്യാം'ന്നു ഇടയ്ക്കിടെ അവളു തന്നെ പറയുന്നത് കൊണ്ടും സംഗതി ഏറ്റു. ഇന്ന് സ്‌കൂള് വിട്ടു വന്നിട്ട് പുതിയ ഡിഷ് ഉണ്ടാക്കാം ന്നു പറഞ്ഞു പോയിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X