സത്യം പറയൂ അശ്വതീ, ഈ സെല്‍ഫി ആഗ്രഹം ആരുടേതായിരുന്നു... മമ്മൂട്ടിയുടേതോ? അശ്വതിയുടേതോ?
മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സെല്‍ഫി, ഏതൊരു മലയാളിയും ആഗ്രഹിക്കുന്നതല്ലേ അത്. അതിന് സെലിബ്രിറ്റി ആവണം എന്നൊന്നുമില്ല. അങ്ങനെ കിട്ടിയ തന്റെ ഫാന്‍ഗേള്‍ മൂവ്‌മെന്റ് വളരെ രസകരമായി ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ് അവതാരിക അശ്വതി ശ്രീകാന്ത്. ''എന്നെ കണ്ടതും സെല്‍ഫി എടുക്കണമെന്ന് ഒരേ നിര്‍ബന്ധം. കുറേ കാലത്തെ ആഗ്രഹം ആണത്രെ. പിന്നെ ഞാനായിട്ട് എതിര്‍ത്തില്ല (എന്ന് മമ്മൂക്ക)'' എന്നാണ് അശ്വതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കൂടെ ആ സെല്‍ഫിയും ഉണ്ട്. ചിത്രത്തില്‍ വളരെ നിഷ്‌കളങ്കനായി നില്‍ക്കുന്ന മമ്മൂട്ടിയെയും കാണാം.
ഈ ആഗ്രഹം അശ്വതിയുടേത് തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. ഹാഷ് ടാഗുകളിലൂടെ അക്കാര്യം അശ്വതി വ്യക്തമാക്കിയിട്ടുണ്ട്. തിയേറ്ററുകളില്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിയ്ക്കുന്ന മാമാങ്കം ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെയാണ് ഈ ഫാന്‍ഗേള്‍ മൂവ്‌മെന്റ്.

റിലീസ് ചെയ്ത് രണ്ടാഴ്ച കഴിയുമ്പോഴും മാമാങ്കം ശക്തമായി തന്നെ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. കൂടുതല്‍ തിയേറ്ററുകളിലേക്കും രാജ്യത്തിന് പുറത്തും ചിത്രത്തിന്റെ റിലീസ് വ്യാപിയ്ക്കുന്നു. കലക്ഷന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിയ്ക്കുകയാണ് മാമാങ്കം.


Click it and Unblock the Notifications











