For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൈസ് സീറോ സുന്ദരിമാരെ കണ്ട് അതുപോലെയാവാന്‍ പട്ടിണി കിടക്കരുത്; കുറിപ്പുമായി അശ്വതി ശ്രീകാന്ത്

  |

  വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട അവതാരകയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക എന്നതിലുപരി നടിയായി അഭിനയിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍. തിരക്കുകള്‍ക്കിടയിലും മകള്‍ പത്മയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആയിരിക്കാന്‍ ശ്രമിക്കാറുള്ള അശ്വതി തന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങളും ചുറ്റിലുമുള്ള സംഭവങ്ങളെ കുറിച്ചും വാചാലയാവാറുണ്ട്.

  ഏറ്റവും പുതിയതായി സോഷ്യല്‍ മീഡിയ പേജിലൂടെ അശ്വതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മറ്റുള്ളവരുടെ കളിയാക്കലും കുറ്റപ്പെടുത്തലും കുട്ടികളുടെ മനസില്‍ എത്രത്തോളം വേദന ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കുകയാണ് അശ്വതിയിപ്പോള്‍.

  സ്‌കൂള്‍ ക്ലാസ് റൂമില്‍ തലചുറ്റി വീണ സുഹൃത്തിന്റെ മകളെയോര്‍ത്തു ഈ ചിത്രം കണ്ടപ്പോള്‍. പന്ത്രണ്ടു വയസ്സുകാരി. ക്ലാസ്സിലുള്ള മറ്റു കുട്ടികളെക്കാള്‍ കൂടുതല്‍ ശാരീരിക വളര്‍ച്ച ഉള്ളതുകൊണ്ട് തന്നെ സ്‌കൂളില്‍ നിന്ന് നേരെ പരിഹാസം കേള്‍ക്കേണ്ടി വന്നിരിക്കണം. പട്ടിണി കിടന്ന് വണ്ണം കുറക്കുക എന്നതാണ് അവള്‍ കണ്ടു പിടിച്ച വഴി. വീട്ടില്‍ നിന്ന് കൊടുത്തു വിടുന്ന ഭക്ഷണം സ്‌കൂളിലെ വേസ്റ്റ് ബോക്‌സിനു കൊടുത്തിട്ട് വെള്ളം കുടിച്ചു പകല്‍ തള്ളി നീക്കും.

  വീട്ടില്‍ വന്നാലും ഒരു ചപ്പാത്തിയോ ഒരു കഷ്ണം റൊട്ടിയോ മാത്രം കഴിച്ച് വിശപ്പടക്കും. പതിയെ പതിയെ ആഹാരം കാണുമ്പോഴേ മടുപ്പു തോന്നുന്ന അവസ്ഥയില്‍ എത്തി കാര്യങ്ങള്‍. ഒടുവില്‍ സ്‌കൂളില്‍ നിന്ന് നേരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വീട്ടുകാര്‍ക്ക് പോലും കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്. അത് കൊണ്ട് പ്രിയപ്പെട്ട കൗമാരക്കാരോട്...

  ആഹാരം ഉപേക്ഷിക്കലോ യൂട്യൂബ് ഗുരുക്കന്മാരുടെ ഡയറ്റിങ് ടിപ്‌സ് അന്ധമായി ഫോളോ ചെയ്യലോ അല്ല ഈ പ്രായത്തില്‍ നിങ്ങള്‍ ചെയ്യേണ്ടത്. ശാരീരികമായും മാനസികമായും ഏറ്റവും അധികം മാറ്റങ്ങളിലൂടെ കടന്നു പോകുന്ന മനോഹരമായ പ്രായമാണത്. ഏറ്റവും ന്യൂട്രിഷ്യസ് ആയ ആഹാരം നിങ്ങള്‍ക്ക് വേണ്ട പ്രായം. നാളെ നിങ്ങള്‍ അനുഭവിക്കേണ്ട സന്തോഷങ്ങള്‍,സങ്കടങ്ങള്‍, പോകേണ്ട യാത്രകള്‍, ചെയ്യേണ്ട സാഹസികതകള്‍, എക്‌സ്‌പ്ലോര്‍ ചെയ്യേണ്ട അനുഭവങ്ങള്‍ ഒക്കെത്തിനും കട്ടയ്ക്ക് കൂടെ നില്‍ക്കേണ്ടത് ഈ ശരീരമാണ്.

  Pooja Jayaram Interview | FilmiBeat Malayalam

  അതിനായി ഒരുങ്ങേണ്ട പ്രായത്തില്‍ ഭക്ഷണം ഒഴിവാക്കി മനസ്സിനെയും ശരീരത്തെയും ഒരു പോലെ പീഡിപ്പിക്കുന്നത് എത്ര ഗുരുതരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആലോചിച്ചു നോക്കു. അമിത വണ്ണം ആരോഗ്യ പ്രശ്‌നം തന്നെയാണ്. അതിനെ ഒഴിവാക്കാന്‍ ജീവിത ശൈലി മാറ്റുകയും വിഗദ്ധരുടെ സഹായത്തോടെ കൃത്യമായ ആഹാര രീതികള്‍ തെരെഞ്ഞെടുക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ നല്ല ഭക്ഷണത്തിനോട് നോ പറഞ്ഞിട്ടല്ല. സൈസ് സീറോ സുന്ദരിമാരെ കണ്ട് അതുപോലെയാവാന്‍ പട്ടിണി കിടക്കുന്ന കൗമാരക്കാരോട് മുതിര്‍ന്നവര്‍ പറഞ്ഞു കൊടുക്കണം.

  English summary
  Aswathy Sreekanth Wrote A Meaning Full Note For Teenagers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X