ദിയ പറഞ്ഞത് പോലെ അശ്വിൻ സിന്ധുവിനെ പറഞ്ഞ് നോക്കട്ടെ, അവന്റെ ക്ഷമ തീരുമ്പോൾ ഈ ബന്ധം തീരും: ഷഫീന ബീവി
ഇൻഫ്ലുവൻസർ ദിയ കൃഷ്ണ ഭർത്താവ് അശ്വിൻ ഗണേശിന്റെ അമ്മയ്ക്കെതിരെ മോശമായി സംസാരിച്ചു എന്ന വിമർശനം വലിയ ചർച്ചയായിട്ടുണ്ട്. വ്യാപക വിമർശനമാണ് ദിയക്ക് നേരെ വരുന്നത്. വിഷയത്തിൽ അശ്വിൻ ഗണേശിനെ വിമർശിച്ച് കൊണ്ട് യൂട്യൂബർ ഷഫീന ബീവി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ആ കുടുംബത്തിലെ ആരും അവനെ ബഹുമാനിക്കുന്നതായി എനിക്കിതുവരെ തോന്നിയിട്ടില്ല. ഒരു വീട്ടിൽ ബഹുമാനം കിട്ടുന്നില്ലെങ്കിൽ നമ്മൾ അവിടെ നിൽക്കരുത്. അത് നമ്മുടെ കോമൺസെൻസാണ്. അതില്ലാത്ത ഒരുത്തനെ നമുക്ക് എങ്ങനെ തിരുത്താൻ പറ്റും. അവനത് അനുസരിച്ച് ജീവിക്കാൻ തയ്യാറായിക്കഴിഞ്ഞു. പിന്നെ നമ്മളെന്ത് പറയാനാണ്. അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ എല്ലാവർക്കും പറ്റില്ല. അശ്വിന് ഈ ബന്ധം ലോട്ടറിയാണ്. ഇത്രയും വരുമാനമുള്ള പെണ്ണിനെ കിട്ടുമോ. എന്ന് അവന്റെ ക്ഷമ തീരുന്നോ അന്ന് ഈ ബന്ധം തീരും.

ഇതിനേക്കാൾ ഉള്ളം കയ്യിൽ വെച്ച് നോക്കിയതാണ് ജയം രവി. ജയം രവിയെ അമ്മായിയമ്മ വരച്ച വരയിൽ നിർത്തി. അവന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോൾ കൊച്ചുങ്ങളെയും ഭാര്യയെയും ഒന്നും നോക്കാതെ ഇറങ്ങി. ഇതും അങ്ങനെയാകുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. അശ്വിന്റെ അമ്മയെ വഴിയിൽ നിൽക്കുന്ന വ്യക്തിയെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദി അശ്വിനാണ്. അവൾക്ക് അങ്ങനെയൊരു സ്പേസ് അവൻ കൊടുത്തത് കൊണ്ടാണ്.
തിരിച്ച് അശ്വിനത് സിന്ധുവിനെ പറഞ്ഞ് നോക്കട്ടെ. അപ്പോൾ കാണാം. ആ മൂന്നെണ്ണത്തിൽ ഒരെണ്ണത്തെ അശ്വിനോട് കളിയാക്കാൻ പറഞ്ഞ് നോക്കൂ. അശ്വിനെ കൊണ്ട് പറ്റില്ല. അവൾ വലിച്ച് ദൂരെ എറിയും. അത് മനസിലാക്കാനുള്ള പ്രായോഗിക ബുദ്ധി ആ ചെറുക്കനില്ല. മുമ്പെ ഉണ്ടായിരുന്ന പയ്യന് അതുണ്ടായത് കൊണ്ടാണ് അവൻ കളഞ്ഞിട്ട് അവന്റെ പാട് നോക്കി പോയതെന്നും ഷഫീന ബീവി പറഞ്ഞു.


Click it and Unblock the Notifications
