ദിയയുടെ വിരലിൽ അശ്വിൻ അണിയിച്ചത് ഡയമണ്ടിൽ തീർത്ത മോതിരം, ഈ വർഷമോ അടുത്ത വർഷമോ വിവാഹിതരാകും!
നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തിൽ സോഷ്യൽമീഡിയയിൽ ഏറ്റവും ആക്ടീവായിട്ടുള്ള വ്യക്തി രണ്ടാമത്തെ മകൾ ദിയ കൃഷ്ണയാണ്. ഇതുവരെ മറ്റുള്ള സഹോദരിമാരെപ്പോലെ സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും കൃഷ്ണ കുമാറിന്റെ കുടുംബത്തിൽ ഏറ്റവും ജനപ്രിയമായിട്ടുള്ള വ്യക്തി ദിയ കൃഷ്ണയാണ്. സോഷ്യൽമീഡിയയിൽ വളരെ സജീവമായതിനാൽ തന്റെ വിശേഷങ്ങളും ബിസിനസുമായി ബന്ധപ്പെട്ട വിവരങ്ങളും ഡാൻസ് വീഡിയോകളുമെല്ലാം ദിയ കൃഷ്ണ പങ്കുവെക്കാറുണ്ട്.
ഒരു തുറന്ന പുസ്തകമെന്നപോലെയാണ് ദിയ സോഷ്യൽമീഡിയയിൽ. ഇതുവരെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ദിയ തന്റെ സബ്സ്ക്രൈബേഴ്സുമായി പങ്കിടാറുണ്ട്. ഇതുവരെ ദിയ പങ്കിട്ടതിൽ അത്തരത്തിൽ ഏറ്റവും ജനപ്രീതി നേടിയ വീഡിയോ കാമുകൻ അശ്വിൻ ദിയയ്ക്ക് നൽകിയ പ്രപ്പോസൽ സർപ്രൈസാണ്.

സിനിമാ സ്റ്റൈലിൽ പല കാമുകിമാരുടെയും സ്വപ്നങ്ങളിൽ ഉള്ളതുപോലൊരു സർപ്രൈസ് പ്രപ്പോസലായിരുന്നു അശ്വിൻ ഗണേഷ് ദിയയ്ക്ക് വേണ്ടി ഒരുക്കിയത്. തനിക്ക് ജോലിയിൽ ഹൈക്ക് കിട്ടി അതിന്റെ ചെറിയൊരു ആഘോഷം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് സർപ്രൈസ് പ്രപ്പോസലിനായി ഒരുക്കങ്ങൾ നടത്തിയ സ്ഥലത്തേക്ക് ദിയയെ അശ്വിൻ വിളിച്ചുവരുത്തിയത്.
ഇരുവരുടെയും കൂട്ടുകാർ കണ്ണുകെട്ടിയാണ് ദിയയെ അശ്വിന് മുമ്പിലേക്ക് എത്തിച്ചത്. ശേഷം അലങ്കരിച്ച വേദയിൽ വിൽ യു മാരി മീ എന്ന് എഴുതിയിരിക്കുന്നതിന് മുമ്പിൽ ദിയയെ അശ്വിൻ നിർത്തി. കണ്ണിന്റെ കെട്ട് അഴിച്ചതും വിൽ യു മാരി മീ എന്ന് എഴുതിയിരിക്കുന്നത് കണ്ട് ദിയ അതീവ സന്തോഷത്തിലാകുന്നതും അശ്വിന് നേരെ തിരിഞ്ഞ് സമ്മതം പറയുന്നതും വീഡിയോയിൽ കാണാം.
മുട്ടിൽ കുത്തി നിന്ന് ഹോളിവുഡ് സ്റ്റൈലിലായിരുന്നു അശ്വിന്റെ പ്രപ്പോസലും മോതിരം അണിയിച്ചതും. ജനുവരി 23ന് ദിയയെ പ്രപ്പോസ് ചെയ്യുന്നതിന് വേണ്ടി നവംബർ മുതൽ അശ്വിൻ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ദിയയ്ക്ക് വേണ്ടി സ്വർണ്ണവും ഡയമണ്ടും ചേർന്ന മോതിരമാണ് അശ്വിൻ പറഞ്ഞ് പണിയിപ്പിച്ചത്. ഇത്തരത്തിൽ ഒരു പ്രപ്പോസൽ താൻ പ്രതീക്ഷിച്ചിരുന്നുവെന്നും അതിന്റെ ക്ലു നേരത്തെ ലഭിച്ചിരുന്നുവെന്നും വീഡിയോയിൽ ദിയ പറയുന്നുണ്ട്.
ഈ വർഷമോ അടുത്ത വർഷമോ തങ്ങൾ വിവാഹിതരാകുമെന്നും ദിയ വീഡിയോയിൽ പറഞ്ഞു. മോതിരം പണിയാൻ കൊടുക്കുമ്പോൾ മുതലുള്ള വീഡിയോ അശ്വിനായിരുന്നു എടുത്തത്. ഇത് താൻ ഓർമയ്ക്ക് വേണ്ടി വീഡിയോയായി പകർത്തുകയാണെന്നും ഇത് നിങ്ങൾ കാണുമോയെന്ന് ഉറപ്പില്ലെന്നും എല്ലാം നന്നായി നടക്കട്ടെയെന്നും വീഡിയോയിൽ അശ്വിൻ പറയുന്നുണ്ട്.

പ്രണയം ദിയ സ്വീകരിച്ചതോടെ അശ്വിൻ താൻ മാസങ്ങൾക്ക് മുമ്പ് പകർത്തിയ വീഡിയോ അടക്കം ദിയയ്ക്ക് നൽകി. അങ്ങനെയാണ് പുതിയ വ്ലോഗിൽ ദിയ ആ വീഡിയോകൾ കൂടി ചേർത്തത്. ദിയയുടെ വീഡിയോ ഇപ്പോൾ യുട്യൂബ് ട്രെന്റിങ് ലിസ്റ്റിൽ ഒന്നാമതാണ്. എന്നാൽ ദിയയുടെ സഹോദരിമാരോ അമ്മയോ അച്ഛനോ ഒന്നും ദിയയ്ക്ക് ആശംസകൾ നേർന്നോ പിന്തുണ അറിയിച്ചോ എത്തിയിട്ടില്ല.
പൊതുവെ എല്ലാ കാര്യങ്ങളിലും പരപസ്പരം പിന്തുണയ്ക്കുന്ന കുടുംബാംഗങ്ങൾ ഇക്കാര്യത്തിൽ ഒന്നും പ്രതികരിക്കാത്തത് എന്താണെന്ന സംശയം ആരാധകർക്കുമുണ്ട്. അശ്വിനെ അംഗീകരിക്കാൻ കുടുംബത്തിന് മടിയുണ്ടോ എന്ന സംശയവും ആരാധകർക്കുണ്ട്. പ്രപ്പോസൽ വ്ലോഗ് വൈറലായതോടെ നിരവധി പേരാണ് താരപുത്രിക്ക് ആശംസകൾ നേർന്ന് എത്തിയത്.
സത്യമായും നിങ്ങൾ ഒന്നിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു... ഗുഡ് ലക്ക്, പെർഫെക്ട് ജോഡി... അശ്വിൻ സിമ്പിളാണ് സംസാരത്തിലൊക്കെ നല്ല ബഹുമാനമുണ്ട്, ശ്രീനിഷ്-പേളി മാണി ജോഡി പോലെ മെയ്ഡ് ഫോർ ഈച്ച് അദർ എന്നിങ്ങനെ എല്ലാമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകൾ. കഴിഞ്ഞ വർഷം വലിയൊരു ബ്രേക്കപ്പിന് മറികടന്നിരുന്നു ദിയ.


Click it and Unblock the Notifications