'ഭർത്താവിന്റെ ഫാമിലിയെ സുഖിപ്പിക്കാൻ പെരുമാറില്ല, ഇഷ്ടപ്പെട്ടില്ലെങ്കിൽ പറ്റില്ലെന്ന് പറയും, അച്ഛനോട് പറയില്ല'
കൃഷ്ണകുമാർ കുടുംബത്തിൽ സിംപിളും സെലിബ്രിറ്റി കിഡ്ഡെന്ന തലക്കനവും ഇല്ലാതെ പെരുമാറുന്നത് നടന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയാണെന്നാണ് ഇവരുടെ വ്ലോഗുകളുടെ സ്ഥിരം പ്രേക്ഷകർ അഭിപ്രായപ്പെടാറുള്ളത്. സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം അത് വ്യക്തവുമാണ്. ദിയ പങ്കുവെക്കുന്ന വ്ലോഗുകൾക്ക് ലഭിക്കുന്ന അതേ റീച്ച് തന്നെ താരത്തിന്റെ അഭിമുഖങ്ങൾക്കും ലഭിക്കാറുണ്ട്.
മുഖത്ത് നോക്കി കാര്യങ്ങൾ കൃത്യമായും സത്യസന്ധമായും പറയുന്നവരോട് പൊതുവെ ആളുകൾക്ക് ഒരു നീരസം തോന്നാറുണ്ട്. എന്നാൽ ദിയ ഒരിക്കലും മാറ്റരുതെന്ന് താൻ കരുതുന്ന ഒരു സ്വഭാവം സ്ട്രെയിറ്റ് ഫോർവേഡ്നെസാണെന്ന് പറയുകയാണിപ്പോൾ ഭർത്താവ് അശ്വിൻ. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

നെഗറ്റിവിറ്റി ഹാന്റിൽ ചെയ്യുന്ന എന്റെ രീതിയെ എന്നെ അറിയാവുന്നവർ പ്രശംസിക്കാറുണ്ട്. സ്ട്രെയിറ്റ് ഫോർവേഡ്നെസിനെ കുറിച്ചും ആളുകൾ പറയാറുണ്ടെന്ന് ദിയയും പറയുന്നു. ഭർത്താവിന്റെ ഫാമിലിയെ സുഖിപ്പിക്കാൻ വേണ്ടി പോലും ഒരുതരത്തിലും പെരുമാറാറില്ലെന്നും ദിയ പറയുന്നു. എല്ലാം ഓപ്പണായി പറഞ്ഞാണ് ഞാൻ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. അശ്വിന്റെ അമ്മയായാലും ഫാമിലിയിലെ മറ്റ് അംഗങ്ങളായാലും എന്നെ പറ്റി പറഞ്ഞിട്ടുള്ളത് ഞാൻ ഭയങ്കര സ്ട്രെയിറ്റ് ഫോർവേഡാണെന്നാണ്.
കാരണം അശ്വിന്റെ ഫാമിലിയുടെ സൈഡിൽ നിന്നും എന്നോട് എന്തെങ്കിലും പറഞ്ഞാലും എനിക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ അപ്പോൾ പറയും. ആന്റി എനിക്ക് ഇഷ്ടമല്ലെന്ന് തന്നെ ഞാൻ പറയും. ബോയ്ഫ്രണ്ടിന്റെയോ ഭാവിവരന്റെയോ ഭർത്താവിന്റെയോ മാതാപിതാക്കളെ ചാക്കിലാക്കാൻ വേണ്ടിയും അവരെ സുഖിപ്പിക്കാൻ വേണ്ടിയും പെരുമാറുന്ന ഒരുപാട് പേരുണ്ട്.
പക്ഷെ എനിക്ക് അത് പറ്റില്ല. എല്ലാവരോടും സ്വീറ്റായും ഫണ്ണിയായും ഫ്രണ്ട്ലിയായും തന്നെയാണ് ഞാൻ സംസാരിക്കാറ്. പിന്നെ എന്റെ അച്ഛൻ ഒഴിച്ച്... അച്ഛനെ എനിക്ക് പേടിയാണ്. അതല്ലാതെ മറ്റാര് ആണെങ്കിലും എന്ത് പറഞ്ഞാലും എനിക്ക് ഇഷ്ടപ്പെടാത്തത് അക്കൂട്ടത്തിൽ ഉണ്ടെങ്കിൽ ഞാൻ മുഖത്ത് നോക്കി പറയും എന്നും ദിയ പറയുന്നു. ദിയയുടെ ഈ പെരുമാറ്റം പലപ്പോഴും സോഷ്യൽമീഡിയ വഴി വിമർശനം ലഭിക്കുന്നതിനും കാരണമായിട്ടുണ്ട്.
അശ്വിന്റെ കുടുംബത്തോടൊപ്പമുള്ള വ്ലോഗുകൾ പങ്കുവെക്കുമ്പോഴാണ് ഏറെയും. പലരും കരുതിയത് ദിയയുടെ പരുക്കൻ സ്വഭാവവും പണക്കാരിയെന്ന ഹുങ്കും കൊണ്ടുള്ള സംസാരമാണെന്നാണ്. എന്നാൽ ചെറുപ്പം മുതൽ താരപുത്രി ഇങ്ങനെയാണെന്നത് അടുത്തിടെ മുതലാണ് പ്രേക്ഷകർ മനസിലാക്കി തുടങ്ങിയത്. അച്ഛൻ കൃഷ്ണകുമാർ പറഞ്ഞാൽ ദിയ ഒന്നും തള്ളി കളയില്ല.

അമ്മായിയമ്മ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ ദിയ നിരസിക്കുമ്പോൾ അവർ കൃഷ്ണകുമാറിനോട് പറഞ്ഞാണ് ദിയയെ കൊണ്ട് സമ്മതിപ്പിക്കുന്നത്. ദിയയുടെ ബേബി ഷവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ അശ്വിന്റെ അമ്മ അത് പറയുകയും ചെയ്തിരുന്നു. ഒരു വർഷം മുമ്പായിരുന്നു ദിയയുടെ വിവാഹം. ഇപ്പോൾ താരപുത്രി രണ്ട് മാസക്കാരൻ നിയോം അശ്വിൻ കൃഷ്ണയുടെ അമ്മയാണ്.
കുഞ്ഞിന് ചില ആരോഗ്യ പ്രശ്നങ്ങൾ വന്നതുകൊണ്ട് തന്നെ ഇത്തവണ സ്ത്രീയിൽ ഓണാഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സെപ്റ്റംബർ അഞ്ചിന് ഒന്നാം വിവാഹവാർഷികം ഗംഭീരമായി ആസ്വദിക്കാനും അന്നേ ദിവസം കുഞ്ഞിന്റെ ഫെയ്സ് റിവീൽ ചെയ്യാനുമായിരുന്നു ദിയയുടെ പ്ലാൻ. പക്ഷെ തിരുവോണത്തിന് തലേദിവസം തന്നെ ദിയ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ അഡ്മിറ്റായി.
സിന്ധുവിന്റെ ഡാഡിയും ചില ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. കുടുംബാംഗങ്ങളെല്ലാം ബിസിയായിരുന്നതുകൊണ്ട് തന്നെ പതിവായി നടത്താറുള്ള ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടും കൃഷ്ണകുമാർ ഫാമിലി നടത്തിയില്ല. തിരുവോണ സദ്യപോലും ഇത്തവണ തിരുവോണത്തിന് കഴിക്കാൻ സാധിച്ചില്ലെന്ന് സിന്ധുവും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Click it and Unblock the Notifications