അശ്വിന്റെ പഴയ സന്തോഷമെല്ലാം പോയി, ജോലിക്കാര്യത്തിൽ പ്രശ്നമോ; ദിയയുടെ ഭർത്താവായ ശേഷം...
ഇൻഫ്ലുവൻസർ ദിയ കൃഷ്ണ ദിനംപ്രതി നേരിടുന്ന വിമർശനങ്ങളും ഹേറ്റ് കമന്റുകളും നിരവധിയാണ്. അമ്മയായ ശേഷം ഈ വിമർശനങ്ങൾ കൂടിയിട്ടുണ്ട്. കുഞ്ഞിനെ വളർത്തുന്നതിൽ ദിയ കുറേക്കൂടി ശ്രദ്ധ കൊടുക്കണമെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ തന്റെ കുടുംബ ജീവിതത്തിൽ ആരും ഇടപെടേണ്ടെന്ന് ദിയ പലവട്ടം വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ ദിയയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകൾ എപ്പോഴും ആരാധകരും അല്ലാത്തവരും ചർച്ചയാക്കുന്നു. തന്റെ ജീവിതം സോഷ്യൽ മീഡിയയിലൂടെ തുറന്ന് കാണിക്കുന്നയാളാണ് ദിയ. ഇതാണ് വിമർശകർ ആയുധമാക്കുന്നത്.
ദിയയുടെ ഭർത്താവ് അശ്വിൻ ഗണേശിനെക്കുറിച്ചാണ് റെഡിറ്റിൽ ഇപ്പോഴത്തെ ചർച്ച. അശ്വിൻ തന്റെ ഐടി ജോലി വിട്ടോ എന്നാണ് പലരുടെയും ചോദ്യം. അശ്വിനിപ്പോൾ കൂടുതൽ സമയവും തന്റെ ബിസിനസ് കാര്യങ്ങളിലാണ് ശ്രദ്ധയെന്ന് ദിയ പുതിയ വ്ലോഗിൽ പറയുന്നുണ്ട്. പഴയത് പോലെ ലാപ്‌ടോപിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന അശ്വിനെ ഇപ്പോൾ വ്ലോഗുകളിൽ കാണാറില്ല. അശ്വിൻ ജോലി വിട്ടെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ ശക്തമാണ്.

അശ്വിൻ ഈയിടെയായി പഴയത് പോലെ സന്തോഷവാനല്ലെന്നാണ് റെഡിറ്റിൽ വന്ന കമന്റുകളിലൊന്ന്. കുറച്ച് വ്ലോഗുകൾ കണ്ട് വിലയിരുത്തുന്നില്ല. പക്ഷെ അടുത്തിടെ വന്ന വീഡിയോകളിൽ അശ്വിൻ വളരെ നിരാശനാണ്. അത് അസാധാരണമായി തോന്നുന്നു. കാരണം പൊതുവെ അശ്വിൻ ഉല്ലാസവാനാണ് കമന്റിങ്ങനെ.
ഐടി ജോലിയിൽ അശ്വിന് മുന്നോട്ട് പോകാൻ സാധിക്കുന്നുണ്ടാകില്ലെന്നും അഭിപ്രായങ്ങളുണ്ട്. അശ്വിൻ ഏറെക്കാലമായി ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കരിയർ വളരാൻ കമ്പനികൾ മാറേണ്ടി വരും. എന്നാലിന്ന് മിക്ക ഐടി കമ്പനികളും വർക് ഫ്രം ഹോം സൗകര്യം കൊടുക്കുന്നില്ല. അശ്വിനാണെങ്കിൽ നിലവിലെ ജീവിത സാഹചര്യത്തിൽ വർക് ഫ്രം ഹോം ആണ് സൗകര്യം. ഇതെല്ലാം കൊണ്ട് അശ്വിൻ പതിയെ ദിയയുടെ ബിസിനസിലേക്ക് തിരിയുകയായിരിക്കും എന്നും വാദമുണ്ട്.
ലക്ഷങ്ങളുടെ ബിസിനസ് നടക്കുന്ന ബിസിനസാണ് ദിയയുടേത്. ദിയക്കിപ്പോൾ ഒറ്റയ്ക്ക് ബിസിനസ് മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത സാഹചര്യവുമാണ്. മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച് വളർന്നയാളാണ് അശ്വിൻ. അമ്മ ഏറെ കഷ്ടപ്പെട്ടാണ് അശ്വിനെ പഠിപ്പിച്ചതെന്ന് ദിയ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ദിയയുമായുള്ള വിവാഹ ശേഷം അശ്വിന്റെ ജീവിതം മാറിമറിഞ്ഞു.
അതേസമയം ദിയയുടെ ബിസിനസിലേക്ക് തിരിയൽ തന്റെ ഭാവി ലക്ഷ്യമല്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അശ്വിൻ പറഞ്ഞിരുന്നു. താൻ കരിയറിലോ മറ്റോ ഒരുപാട് സ്വപ്നങ്ങളുമായി നടക്കുന്നയാളല്ലെന്നും അശ്വിൻ പറഞ്ഞു. പ്രണയത്തിലായി കുറച്ച് നാളുകൾക്കുള്ളിൽ ദിയയും അശ്വിനും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ദിയയുടെയും മുൻ കാമുകന്റെയും സുഹൃത്തായിരുന്നു അശ്വിൻ ഗണേശ്. ഇവരുടെ പഴയ വ്ലോഗുകളിൽ അശ്വിനെയും കാണാം. കുറച്ച് കാലങ്ങൾക്കുള്ളിൽ ദിയയും മുൻകാമുകനും ബ്രേക്കപ്പായി. അശ്വിനുമായി ദിയ കൃഷ്ണ അടുത്തു. ഇവരുടെ വിവാഹവും നടന്നു.


Click it and Unblock the Notifications
















