For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിയയെ കുറിച്ചുളള ചോദ്യങ്ങൾക്കു മുന്നിൽ അടിപതറാതെ അശ്വിൻ! വെെറലായി വിഡിയോ

  |

  മലയാളി പ്രേക്ഷകരുടെ ഇഷ്ടനായികമാരില്‍ ഒരാളായി തിളങ്ങിയ താരമാണ് മിയാ ജോര്‍ജ്ജ്. നായികയായും സഹനടിയായുമൊക്കെയാണ് മിയ മോളിവുഡില്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി അഭിനയിച്ചിരുന്നു. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച താരം സീരിയല്‍ രംഗത്തുനിന്നായിരുന്നു സിനിമയിലെത്തിയത്. മിയയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.

  സിനിമാത്തിരക്കുകള്‍ക്കിടെയാണ് താന്‍ വിവാഹിതയാകാന്‍ ഒരുങ്ങുകയാണെന്ന വിവരം മിയ അറിയിച്ചിരുന്നത്. തുടര്‍ന്ന് നടിയുടെ വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു. പ്രതുശ്രുത വരന്‍ അശ്വിന്റെ വീട്ടില്‍ വെച്ചായിരുന്നു നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു.

  പ്രണയ വിവാഹമല്ലെന്നും മാട്രിമോണി വഴി വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതാണെന്നും നടി തുറന്നുപറഞ്ഞിരുന്നു. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ വിവാഹത്തിന് ക്ഷണിക്കണം എന്ന് ആഗ്രഹിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് വിവാഹം നടത്തുന്നത്. നേരത്തെ ജീവിതത്തിലെ പുതിയ തുടക്കത്തിന് എല്ലാവരുടെയും അനുഗ്രഹണം ഉണ്ടാകണമെന്നും മിയ പറഞ്ഞിരുന്നു.

  ഭാവനയുടെ കല്യാണം കഴിഞ്ഞ സമയം മുതലേ മിയയുടെ വിവാഹകാര്യം അമ്മ മനസില്‍കൊണ്ടു നടന്നിരുന്നു. ഒടുവില്‍ മിയയുടെ അമ്മ തന്നെയാണ് മകള്‍ക്ക് അശ്വിനെ കണ്ടെത്തികൊടുക്കുന്നത്. മാട്രിമോണി സൈറ്റില്‍ അശ്വിന്റെ ചിത്രം കണ്ട് ഇഷ്ടപ്പെട്ട അമ്മ മിയയെ ഫോട്ടോ കാണിച്ചുകൊടുക്കുകയായിരുന്നു. മാട്രിമോണിയില്‍ ആയിരത്തോളം പ്രൊഫൈലുകളില്‍ നിന്നാണ് മിയയുടെ അമ്മ ഒടുവില്‍ അശ്വിനെ കണ്ടെത്തിയത്.

  നിലവില്‍ വിവാഹത്തിനോടനുബന്ധിച്ചുളള തിരക്കുകളിലാണ് മിയയും കുടുബവുമുളളത്. മുന്‍പ് മിയയും ഭാവിവരനും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇവരുടെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്,. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മിയയെ കുറിച്ചുളള അവതാരകയുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ അടിപതറാതെ അശ്വിന്‍ മറുപടി നല്‍കിയത്.

  മിയയുടെ ജനനതിയ്യതി, തൂക്കം, ഇഷ്ട ഭക്ഷണം തുടങ്ങി നിരവധി ചോദ്യങ്ങള്‍ അവതാരക അശ്വിനോട് ചോദിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരമാണ് അശ്വിന്‍ നല്‍കിയത്. അതേസമയം കോട്ടയം സ്വദേശിയും ബിസിനസുകാരനുമാണ് മിയയുടെ പ്രതിശ്രുത വരനായ അശ്വിന്‍. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. അറേഞ്ച്ഡ് മാര്യേജാണ് തങ്ങളുടെതെന്ന് ഇരുവരും മുന്‍പ് വ്യക്തമാക്കിയിരുന്നു.

  ബാംഗ്ലൂരിലും ഇംഗ്ലണ്ടിലും പഠനം കഴിഞ്ഞ അശ്വിന്‍ യുകെയിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു. ഡ്രൈവിംഗ്, സ്പോര്‍ട്സ് പോലുളള സമാന ഇഷ്ടങ്ങള്‍ ഇരുവര്‍ക്കുമുണ്ട്. മിയക്ക് സംസാരിക്കാനാണ് ഇഷ്ടമെങ്കില്‍ അശ്വിന് കേള്‍ക്കാനാണ് താല്‍പര്യം. കല്യാണം കഴിഞ്ഞാലും മിയ അഭിനയിക്കുന്നതിന് അശ്വിന് വിരോധമൊന്നുമില്ല.

  Read more about: miya george
  English summary
  aswin philip reveals about his fiance miya george
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X