'വിറ്റ് കാശ് വാങ്ങാതെ അർഹതപ്പെട്ടവർക്ക് നൽകിയല്ലോ... ഇതൊരു മാതൃകയാണ്'; ബാം​ഗ്ലൂർ വിടും മുമ്പ് ആതിര ചെയ്തത്!

കേരളത്തിൽ ജനിച്ചതിന്റെ പേരിൽ അഭിമാനവും അതിയായ സന്തോഷവും കഴിഞ്ഞ കുറച്ച് ​ദിവസങ്ങളായി മലയാളികൾ അനുഭവിക്കുന്നുണ്ട്. അതിന് കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയനാടിനെ തിരികെ കൊണ്ടുവരാനും ​ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനും സമാധാനിപ്പിക്കാനും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് കണ്ടതിനാലാണ്. ഊണും ഉറക്കവും ഇല്ലാതെ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് മലയാളികൾ മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനം നടത്തിയതും സഹായങ്ങൾ സൗജന്യമായി വിതരണം ചെയ്തതും.

ജാതി, മത ഭേദമന്യയുള്ള പ്രവർത്തികൾ കാണുമ്പോൾ ദൈവം മനസിൽ കുടികൊള്ളുന്നവർക്കൊപ്പമാണ് നമ്മളും ജീവിക്കുന്നതെന്ന് പലരും ആവർത്തിച്ച് പറയുന്നുണ്ട്. ദുരന്തത്തിൽ ഉൾപ്പെട്ടവർക്ക് പണവും വസ്ത്രങ്ങളും മാത്രമല്ല അനാഥരായവരെ സ്വന്തമായി കണ്ട് ഏറ്റെടുക്കാൻ പോലും പലരും സന്നദ്ധത പ്രകടപ്പിച്ച് എത്തിയിട്ടുണ്ട്.

Athira Madhav

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ വരെ നല്‍കാന്‍ ആളുകള്‍ രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായപ്പോഴാണ് ചേർത്ത് പിടിക്കലിന്റെ ഇത്തരം മനുഷ്യരുള്ള നമ്മുടെ നാട് എവിടെയും തോൽക്കില്ലെന്ന് പലരും ആവർത്തിച്ച് പറയുന്നത്. എങ്ങും നന്മകൾ നിറയുമ്പോൾ തന്നാൽ കഴിയും വിധം ചെറിയ സഹായങ്ങൾ ചെയ്ത് മാതൃകയായിരിക്കുകയാണ് സീരിയൽ താരം ആതിര മാധവ്.

കുടുംബവിളക്ക് സീരിയലിൽ സുമിത്രയുടെ മരുമകളുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടിയാണ് ആതിര മാധവ്. ​ഗർഭിണിയായതോടെയാണ് ആതിര സീരിയലിൽ നിന്നും പിന്മാറിയത്. കുഞ്ഞ് പിറന്നശേഷം ചില സീരിയലുകളിൽ അതിഥി വേഷങ്ങളിൽ ആതിര പ്രത്യക്ഷപ്പെട്ടിരുന്നു. ഗീതാ ഗോവിന്ദത്തിലെ അതിഥി വേഷത്തിനുശേഷം ആതിര മാധവ് വീണ്ടും മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. മൗനരാഗത്തിലൂടെയായിരുന്നു ആതിരാ മാധവിന്റെ തിരിച്ചുവരവ്.

ശരണ്യ എന്ന ഒരു കഥാപാത്രമായിട്ടാണ് സീരയിലില്‍ ആതിര മാധവ് അഭിനയിച്ചത്. കൂടാതെ ടെലിവിഷൻ ഷോകളിലും പങ്കെടുക്കാറുണ്ടായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2020 നവംബർ 9ന് ആയിരുന്നു ആതിരയും രാജീവും വിവാഹിതരായത്. രാജീവ് ജോലി ചെയ്യുന്നത് ബാം​ഗ്ലൂരിലായതുകൊണ്ട് തന്നെ ഇടയ്ക്ക് മകനേയും കൂട്ടി അവിടെ താമസിക്കാറുണ്ട് താരം.

ഇപ്പോഴിതാ ബാം​ഗ്ലൂരിൽ നിന്നും താമസം അവസാനിപ്പിച്ച് മടങ്ങും മുമ്പ് ആതിര ചെയ്ത ഒരു പ്രവൃത്തിയാണ് വൈറലാകുന്നത്. മകന്റെ കേടുവരാത്ത നല്ല കളിപ്പാട്ടങ്ങളെല്ലാം ആതിര പെട്ടിയിൽ നിറച്ച് തെരുവിൽ കച്ചവടം നടത്തുന്ന കുഞ്ഞുങ്ങൾക്ക് നൽകി. കളിപ്പാട്ടങ്ങൾ മാത്രമല്ല മകന്റെ കുഞ്ഞ് ചെരുപ്പുകളും എല്ലാം ആതിര കൈമാറി. വളരെ ഏറെ സന്തോഷത്തോടെ കുഞ്ഞുങ്ങൾ അവ വാങ്ങി കളിക്കുന്ന വീഡ‍ിയോയും ആതിര ഷെയർ ചെയ്തിട്ടുണ്ട്.

Athira Madhav

സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് ആതിരയുടെ പ്രവൃത്തിയെ പ്രശംസിച്ച് എത്തിയത്. എല്ലാം തൂക്കി വില്‍ക്കുന്നതിന് പകരം ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് അത് സമ്മാനിച്ചത് വലിയ കാര്യമാണ്, ഈ പ്രവൃത്തിയോടെ നിങ്ങളോടുള്ള ഇഷ്ടം കൂടി, ആതിരയുടെ പ്രവ‍ൃത്തി ഒരു മാതൃകയാണ്.

അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിയപ്പോൾ സന്തോഷം തോന്നി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ആ കുഞ്ഞുങ്ങൾക്കൊപ്പം ഏറെ നേരം ചിലവഴിച്ചിട്ടാണ് ആതിരയും ഭർത്താവും മടങ്ങിയത്.

More from Filmibeat

Read more about: Athira Madhav
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X