'ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ചെയ്തതാണ്, അത്ര ബോധമില്ലാത്തയാളല്ല ഞാൻ, എന്ത് എവിടെ ചെയ്യണമെന്ന് എനിക്ക് അറിയാം'
അടുത്തിടെയായിരുന്നു നടി ഡയാന ഹമീദിന്റെയും ടെലിവിഷൻ താരം അമീനിന്റെയും നിക്കാഹ്. ഇരുവരും മിനിസ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്നവരായതുകൊണ്ട് തന്നെ രണ്ടുപേരും വിവാഹിതരാകാൻ പോകുന്നുവെന്നത് ആരാധകർക്കും ഒരു സർപ്രൈസായിരുന്നു. നിക്കാഹിന്റെ വിശേഷങ്ങൾ പുറത്ത് വന്നപ്പോൾ ഇരുവരുടെയും പ്രണയ വിവാഹമാണെന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ കുടുംബങ്ങൾ പറഞ്ഞുറപ്പിച്ചാണ് ഡയാനയും അമീനും വിവാഹിതരാകാൻ പോകുന്നത്.
തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഡയാന ടെലിവിഷൻ അവതാരകയായും മിനി സ്ക്രീനിലും സജീവമാണ്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദി ഗാംബ്ലറാണ് അഭിനയിച്ച ആദ്യ മലയാള ചിത്രം. യുവം, വീകം, പാപ്പൻ, മകൾ, ടർക്കിഷ് തർക്കം, സൂപ്പർ സിന്ദഗി എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ.

ഒരുമ്പെട്ടവനാണ് ഡയാനയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ. അവതാരകൻ റോളിലാണ് അമീൻ ഏറെയും തിളങ്ങിയിട്ടുള്ളത്. ഇരുവരുടെയും അടുത്ത സുഹൃത്താണ് സീരിയൽ താരം ആതിര മാധവ്. പുതുമണവാളനും മണവാട്ടിക്കും ആതിര തന്നെ നേരിട്ട് എത്തി അടുത്തിടെ ഗിഫ്റ്റ് നൽകുന്ന വീഡിയോ വൈറലായിരുന്നു.
എന്നാൽ വീഡിയോ പുറത്ത് വന്നപ്പോൾ ആതിരയ്ക്ക് നേരെ വലിയ വിമർശനമാണുണ്ടായത്. ഡയാനയേയും അമീനിനേയും കാണാനെത്തിയ ആതിര സമ്മാനം തരാൻ പോവുകയാണെന്നും ആരാണ് ഏറ്റ് വാങ്ങാൻ പോകുന്നതെന്നും ചോദിച്ചു. അമീൻ ഏറ്റുവാങ്ങുമെന്ന് ഡയാന പറഞ്ഞതോടെ പ്രിയ സുഹൃത്തിന്റെ സമ്മാനം കൈ നീട്ടി വാങ്ങാൻ അമീനും കണ്ണടച്ച് കൈ നീട്ടി തയ്യാറായി നിന്നു.
ഉടൻ കയ്യിൽ കരുതിയ റബ്ബർ കുരു തറയിൽ ഉരച്ച് ചൂടാക്കി ആതിര അമീനിന്റെ കയ്യിൽ വെച്ചു. ചൂടുകൊണ്ട് അമീനിന്റെ കൈ പൊള്ളി. കുട്ടിക്കാലത്ത് കുട്ടികൾ പരസ്പരം റബ്ബർ കുരുവെച്ച് ഇത്തരത്തിൽ ചില വൃകൃതികൾ കാണിക്കാറുണ്ട്. എന്നാൽ വീഡിയോ വൈറലായതോടെ ആതിരയ്ക്ക് വലിയ വിമർശനം കേൾക്കേണ്ടി വന്നു.
ഇതൊന്നും തമാശയായി തോന്നുന്നില്ലെന്നായിരുന്നു കമന്റുകൾ. ഇപ്പോഴിതാ വൈറൽ വീഡിയോയിൽ വിശദീകരണവുമായി അമീനിനും ഡയാനയ്ക്കും ഒപ്പം എത്തിയിരിക്കുകയാണ് ആതിര മാധവ്. ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ചെയ്ത ഫണ്ണാണ് അന്ന് വീഡിയോയിൽ കണ്ടതെന്നാണ് ആതിര നൽകിയ വിശദീകരണം. എന്റെ എല്ലാ ഇൻസ്റ്റഗ്രാം, യുട്യൂബ് സുഹൃത്തുക്കൾക്കും വേണ്ടി പറയുകയാണ്. ഞാനും അമീനും തമ്മിൽ ഒന്നര വർഷത്തെ പരിചയമുണ്ട്.

അതുകൊണ്ട് തന്നെ ഞങ്ങൾ ഭയങ്കര ഫ്രണ്ട്സാണ്. ആ സ്വാതന്ത്ര്യത്തിന്റെ പുറത്താണ് ഞാൻ അവനെ അങ്ങനെ ചെയ്തത്. കുട്ടിക്കാലത്ത് നമ്മൾ റബ്ബർ കാ വെച്ച് കളിക്കാറില്ലേ... അതുപോലൊന്ന് ഞാൻ അവിടെ റിക്രിയേറ്റ് ചെയ്തുവെന്നേയുള്ളു. അതിന് നിങ്ങൾ എന്നെ ഇങ്ങനെ തെറിവിളിക്കരുതായിരുന്നു. എനിക്ക് ഭയങ്കര ഫീലിങ്ങായിപ്പോയി. രണ്ട്, മൂന്ന് പേരുടെ കമന്റിന് ഞാൻ ഭയങ്കരമായി റെസ്പോണ്ട് ചെയ്തു. ഒത്തിരി നെഗറ്റീവ് കമന്റ്സ് വന്നപ്പോൾ ഞാൻ അത് നിർത്തി.
ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ചെയ്തതാണ്. അല്ലാതെ അത്രയും ബോധമില്ലാത്തയാളല്ല ഞാൻ. എന്ത് എവിടെ ചെയ്യണമെന്ന് എനിക്ക് അറിയാം. ഇതിനേക്കാൾ കൂടുതൽ ഇവനെ ഞാൻ ഉപദ്രവിച്ചിട്ടുണ്ട്. ഡയാനയെ അതിനും അപ്പുറം ഉപദ്രവിച്ചിട്ടുണ്ട്. അതൊരു ഫണ്ണിന്റെ പുറത്ത് ചെയ്തതാണ് എന്നാണ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ ആതിര പറഞ്ഞത്.
അന്ന് ഇവൾ എന്നെ പൊള്ളിച്ചു. നാളെ എന്നെ കത്തിക്കില്ലെന്ന് ആര് കണ്ടു? എന്ന് തമാശയായി ചോദിച്ചാണ് വിഷയത്തിൽ അമീൻ സംസാരിച്ച് തുടങ്ങിയത്. ഫ്രണ്ടെന്ന ഒരു ഫ്രീഡം ഉള്ളതുകൊണ്ടാണ് ആതിര അങ്ങനെ ചെയ്തത്. അതൊരു വിഷയമുള്ള കാര്യമല്ലെന്നും അമീൻ പറഞ്ഞു.


Click it and Unblock the Notifications











