മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം 'ആത്മസഖി'യിലെ ചാരുലത വിവാഹിതയായി! ചിത്രങ്ങള്‍ വൈറല്‍! കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് ചിലങ്ക. വിനയന്‍ സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ഈ താരം അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. തുടക്കം സിനിമയിലൂടെയായിരുന്നുവെങ്കിലും പിന്നീട് മിനിസ്‌ക്രീനില്‍ നിലയുറപ്പിക്കുകയായിരുന്നു. മഴവില്‍ മനോരമയിലെ ആത്മസഖി എന്ന പരമ്പരയിലെ ചാരുലത എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു ചിലങ്കയുടെ വിവാഹം.
അഭിനേത്രിയായ സൗപര്‍ണ്ണികയും ഭര്‍ത്താവും നടനുമായ സുഭാഷും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. രഞ്ജിത്താണ് ചിലങ്കയെ ജീവിതസഖിയാക്കിയത്. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആത്മസഖി അവസാനിച്ചെങ്കിലും താരങ്ങളുടെ റിയാലിറ്റി ഷോയില്‍ സജീവമാണ് ചിലങ്ക. തുടക്കത്തില്‍ പോസിറ്റീവായിരുന്നുവെങ്കിലും പിന്നീട് നെഗറ്റീവായി മാറുന്ന കഥാപാത്രത്തെയായിരുന്നു ആത്മസഖിയില്‍ ചിലങ്ക അവതരിപ്പിച്ചത്.

തൊട്ടാവാടിയായെത്തി പിന്നീട് വില്ലത്തിയായി മാറിയ ചിലങ്കയുടെ കഥാപാത്രത്തിനും മികച്ച പിന്തുണയാണ് ലഭിച്ചത്. വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന താരം നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയില്‍ മാത്രമല്ല തമിഴിലും ചിലങ്ക അഭിനയിച്ചിരുന്നു. ദിലീപ് ചിത്രമായ വില്ലാളിവീരനിലും ചിലങ്ക അഭിനയിച്ചിരുന്നു. ചിലങ്കയ്ക്കും രഞ്ജിത്തിനും ആശംസ നേര്‍ന്ന് സൗപര്‍ണ്ണിക സുഭാഷ്, ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











