കാറ്റടിച്ചാല്‍ വീഴുന്ന അവസ്ഥ! അത്രയും ഭീകരമായ കാഴ്ച! വൈറല്‍ വീഡിയോയുടെ പിന്നിലെ യാഥാര്‍ത്ഥ്യം!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സിദ്ധാര്‍ത്ഥ് പ്രഭു. ബാലതാരമായി അഭിനയം തുടങ്ങിയ സിദ്ധാര്‍ത്ഥും മീനാക്ഷിയും അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. തട്ടിയും മുട്ടിയും പരമ്പര കണ്ടവര്‍ക്കെല്ലാം ഇവരെ അത്രയേറെ ഇഷ്ടവുമായിരുന്നു. നഴ്‌സിംഗ് പഠനം കഴിഞ്ഞ് യുകെയില്‍ ജോലി ചെയ്യുകയാണ് മീനാക്ഷി. ഉപ്പും മുളകിലൂടെയായി വീണ്ടും അഭിനയ മേഖലയില്‍ സജീവമായിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. ലച്ചുവിന്റെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥായാണ് അദ്ദേഹം എത്തിയത്. മറ്റൊരാള്‍ ചെയ്ത് വെച്ച ക്യാരക്ടറായതിനാല്‍ ഞാന്‍ ചെയ്താല്‍ ശരിയാവുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഓഡീഷന് ശേഷമായാണ് സിദ്ധാര്‍ത്ഥ് ഉപ്പും മുളകിലേക്കെത്തിയത്. ലച്ചുവുമായുള്ള കോംപോ മികച്ചത് എന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തലുകള്‍. സ്‌ക്രീനിന് പുറത്ത് സിദ്ധാര്‍ത്ഥിന്റെ യഥാര്‍ത്ഥ സ്വഭാവം അറിഞ്ഞതിന്റ ഞെട്ടലിലാണ് പ്രേക്ഷകര്‍.
മദ്യലഹരിയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട്, ഓടിക്കൂടിയവരെ ചീത്ത പറയുന്ന സിദ്ധാര്‍ത്ഥിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സ്വബോധത്തോടെയായിരുന്നില്ല അദ്ദേഹത്തിന്റെ പെരുമാറ്റം. ചീത്തവിളിയും പരാക്രമവും കൂടിയതോടെ നാട്ടുകാര്‍ അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിച്ച് താരങ്ങള്‍ എത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചത് തെറ്റ് തന്നെയാണ്. എന്നാല്‍ പൊതുനിരത്തില്‍ സിദ്ധാര്‍ത്ഥിനെ കൈകാര്യം ചെയ്തത് ശരിയല്ല. പോലീസും, നിയമവുമൊക്കെ ഇവിടെയുണ്ടല്ലോ, പിന്നെന്തിനാണ് ആളുകള്‍ ഇങ്ങനെ ഉപദ്രവിച്ചതെന്നായിരുന്നു ചോദ്യങ്ങള്‍. യൂട്യൂബേഴ്‌സും ഇതേക്കുറിച്ചുള്ള പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. അതുല്‍ വ്‌ളോഗ്‌സും കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു.

സംഭവം നടക്കുമ്പോള്‍ അതിന് സാക്ഷിയായി നിന്ന വ്യക്തിയുടെ ഫോണ്‍ സംഭാഷണവും അതുല്‍ കേള്‍പ്പിച്ചിരുന്നു. ആ വണ്ടി വരുന്ന വരവ് കാണേണ്ടതായിരുന്നു. ഒരു കാര്‍ വരുന്നുണ്ടെന്ന് പോലും നമുക്ക് തോന്നത്തില്ല. സൈഡിലൂടെ നടന്ന മനുഷ്യനെ ഇടിച്ചു. അവിടെ ബസ്് സ്‌റ്റോപ്പില്‍ വേറൊരാളുണ്ടായിരുന്നു. അയാള്‍ ബൈക്കിലേക്ക് ചാടിക്കയറിയത് കൊണ്ട് രക്ഷപ്പെട്ടു. ബസ് സ്റ്റോപ്പിന്റെ കൈവരിയിലും കാര്‍ ഇടിച്ചിരുന്നു. ആള്‍ക്കാരെല്ലാം ബഹളം വെക്കുകയായിരുന്നു. അവന് തീരെ ബോധമില്ലായിരുന്നു. ആംബുലന്‍സിലേക്ക് അയാളെ കയറ്റുമ്പോള്‍ അവന്‍ ആളുകളെ കാല്‍ വെച്ച് തൊഴിക്കുകയായിരുന്നു. ഇത്രയും ഭീകരമായൊരു കാഴ്ച ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല എന്നായിരുന്നു ആ സമയത്ത് അവിടെയുണ്ടായിരുന്നവരില്‍ ഒരാള്‍ പറഞ്ഞത്. അവനെ ആരും പിടിച്ച് കിടത്തിയതല്ല. അവന്‍ വീണുപോയതാണ്. അവനാണ് എല്ലാവരെയും ചീത്ത വിളിക്കുകയും ഉപദ്രവിക്കാനുമൊക്കെ നോക്കിയത്.
പറ്റിപ്പോയതിന് ക്ഷമാപണം നടത്തിയിരുന്നുവെങ്കില്‍ ഇത്രയും പ്രശ്‌നമാവില്ലായിരുന്നു. ഒരു കാറ്റടിച്ചാല്‍ വീഴുന്ന അവസ്ഥയിലായിരുന്നു. സെലിബ്രിറ്റിയായത് കൊണ്ടല്ല അവിടെ അങ്ങനെയൊക്കെ നടന്നത്. അത്രയും മോശമായിരുന്നു അദ്ദേഹത്തിന്റെ സംസാരം. മദ്യപിക്കുന്നതൊക്കെ അവരുടെ തീരുമാനം. എന്നാല്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നത് ശിക്ഷാര്‍ഹം തന്നെയാണ്. സെലിബ്രിറ്റികളെല്ലാം പ്രബുദ്ധ കേരളം എന്നൊക്കെ പറഞ്ഞ് വരുന്നത് കണ്ടു. കാര്യം അറിയാതെയാണ് പലരും പ്രതികരിച്ചിട്ടുള്ളത്. സിദ്ധാര്‍ത്ഥ് നേരത്തെയും മദ്യപിച്ച് വാഹനമോടിക്കുകയും, അപകടങ്ങളില്‍ പെടുകയും ചെയ്തിട്ടുണ്ടെന്നും ചിലര്‍ പറഞ്ഞിരുന്നു.
ജനുവിനായിട്ടുള്ള സാഹചര്യങ്ങളില്‍ ജനങ്ങള്‍ നിയമം കൈയ്യിലെടുക്കുന്നതില്‍ തെറ്റില്ലെന്നാണ് എനിക്ക് പറയാനുള്ളത് എന്നായിരുന്നു അതുല്‍ പറഞ്ഞത്. നമ്മുടെ വീട്ടുകാര്‍ക്കാണ് ഇങ്ങനെയൊരു കാര്യം സംഭവിച്ചതെങ്കിലോ, ഇതുപോലെയായിരിക്കുമോ നമ്മള്‍ പെരുമാറുന്നത്. ജിഷിന്‍ ചേട്ടന്‍ സംസാരിച്ചപ്പോള്‍ മധുവിന്റെ സംഭവത്തെക്കുറിച്ചൊക്കെ പറഞ്ഞിരുന്നു. അതുപോലെയാണോ, ഇത്. അതുവെച്ച് താരതമ്യം ചെയ്യാനേ പാടില്ല. ചുമ്മാ വന്ന് ന്യായീകരിക്കരുതെന്നുമായിരുന്നു അതുല്‍ പറഞ്ഞത്.


Click it and Unblock the Notifications