For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിലീപിനെ അല്ലാതെ മറ്റാരെയും ചാനലിന് കിട്ടിയില്ലേ?'; കുടുംബപ്രേക്ഷകരെ കൈയ്യിലെടുക്കാൻ ദിലീപ് സജീവമാകുന്നു?

  |

  വിവാദങ്ങളിൽ ഉൾപ്പെട്ട ശേഷം പൊതു പരിപാടികളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് നടൻ ദിലീപ്. മിനി സ്ക്രീനിൽ പോലും ദിലീപ് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. മുമ്പെല്ലാം ടെലിവിഷൻ പരിപാടികളിൽ‌ അതിഥിയായി ദിലീപ് വരാറുണ്ടായിരുന്നു.

  ഇപ്പോഴിത ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിനി സ്ക്രീനിൽ സജീവമാകുകയാണ് ദിലീപ്. അടുത്തിടെയായി വിവിധ ചാനലുകളിലെ പരിപാടികളിൽ ദിലീപ് അതിഥിയായി എത്തിയിരുന്നു.

  Also Read: ഇവിടെ നിന്ന് പോയ ആളാണെന്ന് മറക്കരുത്; രശ്മിക മന്ദാനയ്ക്കെതിരെ വിമർശനം

  ഇപ്പോഴിത ഏഷ്യാനെറ്റിലെ ഒരു റിയാലിറ്റി ഷോയുടെ ​ഗ്രാന്റ് ഫിനാലെയിലും ദിലീപാണ് വിശിഷ്ടാതിഥിയായി എത്തുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ കോമഡി സ്റ്റാർസ് ഗ്രാൻഡ് ഫിനാലെയ്ക്ക് മാറ്റുകൂട്ടാനാണ് ജനപ്രിയ നായകൻ ദിലീപും എത്തിയത്.

  ദിലീപ് വിശിഷ്ടാതിഥിയായി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ​തിന്റെ പ്രമോ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറലാണ്. പ്രമോ പുറത്ത് വന്നതോടെ നിരവധി പേരാണ് ചാനലിനെതിരേയും ദിലീപിനെതിരേയും രം​ഗത്തെത്തിയത്.

  കേസിൽ ഉൾപ്പെട്ട വ്യക്തിയെ പരിപാടിയിൽ അതിഥിയായി വിളിച്ചതിലാണ് പലർക്കും അതൃപ്തി. പതിവ് രീതിയിൽ തന്റെ ഹാസ്യ രസങ്ങള്‍ ദിലീപ് കോമഡി സ്റ്റാര്‍സിന്റെ ഫിനാലെ വേദിയിലും അവതരിപ്പിക്കുന്നതും പ്രമോ വീഡിയോയില്‍ കാണാം.

  ദിലീപിനെ പ്രശംസിച്ചും കുറ്റപ്പെടുത്തിയും ഉള്ള കമന്റുകള്‍ പ്രമോ വീഡിയോയ്ക്ക് താഴെയും വരുന്നുണ്ട്. കുടുംബ പ്രേക്ഷകരെ സ്വാധീനിക്കാനുള്ള പുതിയ തന്ത്രമെന്നോണമാണോ ചാനല്‍ ഷോകളില്‍ ഈ നിറ സാന്നിധ്യമായി പ്രത്യക്ഷപ്പെടുന്നതിന് പിന്നിൽ എന്നാണ് ചിലരുടെ ചോദ്യം.

  നേരത്തെ ഞാനും എന്റെ ആളും എന്ന ഷോയുടെ ഉദ്ഘാടന വേദിയിലും ദിലീപ് കൈയ്യടി നേടിയിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയാണ് ഞാനും ഞാനുമെന്റാളും. ഈ ഷോയുടെ ഉദ്ഘാടന ദിവസമാണ് ദിലീപ് അതിഥിയായി വന്ന് മത്സരാർഥികളുമായി സംസാരിച്ചത്.

  Also Read: സഞ്ജു മരിക്കുന്നു, സഞ്ജു മരിക്കുന്നു! അലറി വിളിച്ച് സെയ്ഫ്; മറക്കാനാകാത്ത ആ രാത്രിയെക്കുറിച്ച് അജയ്

  ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് ​ഗ്രാന്റ് ഫിനാലെയിൽ ദിലീപിന് പുറമെ മുകേഷ്, ലാൽ ജോസ്, രമേഷ് പിഷാരടി തുടങ്ങി വലിയൊരു താരനിര തന്നെ അണി‌നിരന്നിരുന്നു.

  'ദിലീപിനെ അല്ലാതെ മറ്റാരെയും ചാനലിന് കിട്ടിയില്ലേ?, ദിലീപും കാശ് തന്നോ' എന്നൊക്കെയുള്ള കമന്റുകളും പ്രമോ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. മറുപടിയുമായി ദിലീപ് ഫാന്‍സും എത്തിയിരുന്നു. 'മലയാള സിനിമയിലെ കോമഡി രാജാവിന്റെ കസേര എന്നും ദിലീപിന് അവകാശപ്പെട്ടതാണ്' എന്നാണ് കമന്റുകള്‍.

  വയസനായല്ലോ എന്ന് പറഞ്ഞയാളോട് എന്താ നിങ്ങള്‍ക്ക് വയസാവില്ലേയെന്ന് ചോദിച്ചും ആരാധകര്‍ വന്നിരുന്നു. 'ഏതെങ്കിലും നാല് പേരോട് മത്സരിച്ച ജനപ്രിയനായകൻ ആയതല്ല.'

  'ഇദ്ദേഹം മത്സരിച്ച നാല് പേരും സൂപ്പർസ്റ്റാറുകൾ ആയിരുന്നു. വേഷ പകർച്ചകളുടെ തമ്പുരാൻ... കെട്ടിയാടാൻ അറിയാത്ത വേഷങ്ങളില്ല. ഒന്നുമില്ലായ്മയിൽ നിന്നും മലയാള സിനിമയുടെ അഭിമാനമായി മാറിയ ഞങ്ങളുടെ ഏട്ടൻ...' തുടങ്ങിയ കമന്റുകളും വന്നിട്ടുണ്ട്.

  ദിലീപിന് ഇപ്പോഴും നല്ല ജനപിന്തുണ തന്നെയാണെന്നാണ് കമന്റില്‍ നിന്നും മനസിലാകുന്നത്. താടി വളർത്തിയുള്ള ദിലീപിന്റെ ലുക്കിനേയും ചിലർ പ്രശംസിക്കുന്നുണ്ട്. ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനാണ്.

  ചിത്രത്തിൽ ഉർവ്വശിയായിരുന്നു ദിലീപിന്റെ നായിക. വോയ്സ് ഓഫ് സത്യനാഥനാണ് റിലീസിന് തയ്യാറെടുക്കുന്ന ദിലീപിന്റെ ഏറ്റവും പുതിയ സിനിമ. ദിലീപ്-റാഫി കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിത്.

  ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരും സിനിമയിൽ വേഷമിട്ടിരിക്കുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.

  Read more about: dileep
  English summary
  Audience Criticizing Asianet Comedy Stars Crew For Inviting Actor Dileep As Chief Guest, Video Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X