മമ്മൂട്ടി ചിത്രത്തിലെ എന്റെ കഥാപാത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല: കവിയൂര്‍ പൊന്നമ്മ

By Prashant V R

അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് കവിയൂര്‍ പൊന്നമ്മ. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെയെല്ലാം അമ്മ റോളുകളിലൂടെ നടി തിളങ്ങിയിരുന്നു. വര്‍ഷങ്ങളായി സിനിമയിലുളള കവിയൂര്‍ പൊന്നമ്മ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ അമ്മ വേഷങ്ങളിലായിരുന്നു കവിയൂര്‍ പൊന്നമ്മ മോളിവുഡില്‍ കൂടുതല്‍ തിളങ്ങിയത്.

1950-60 കാലഘട്ടത്തില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി തുടര്‍ന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. പ്രേംനസീറിന്റെ അമ്മ വേഷങ്ങളില്‍ അടക്കം കവിയൂര്‍ പൊന്നമ്മ മലയാളത്തില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ എറ്റവുമൊടുവിലായി മമ്മൂട്ടിയുടെ മാമാങ്കം എന്ന ചരിത്ര സിനിമയിലായിരുന്നു കവിയൂര്‍ പൊന്നമ്മ അഭിനയിച്ചത്.

കവിയൂര്‍ പൊന്നമ്മയുടെ

കവിയൂര്‍ പൊന്നമ്മയുടെ സഹോദരി കവിയൂര്‍ രേണുകയും സിനിമകളില്‍ തിളങ്ങിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ താന്‍ മുന്‍പ് ചെയ്‌തൊരു കഥാപാത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടമാവാതെ പോയതിനെക്കുറിച്ച് നടി തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമയിലെ വേഷമായിരുന്നു അതെന്നും ജനത്തിന് അത് ഇഷ്ടമായിരുന്നില്ലെന്നും നടി പറയുന്നു.

ഞാന്‍ പ്രേംനസീറിന്റെ അമ്മയായി

ഞാന്‍ പ്രേംനസീറിന്റെ അമ്മയായി അഭിനയിക്കുന്നതിനേക്കാള്‍ സ്വാഭാവികത മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കുമ്പോഴായിരുന്നു. കൂടുതല്‍ ജനത്തിന് ഫീല്‍ ചെയ്തത് മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ചതാണ്. മമ്മൂട്ടിയുടെ സുകൃതം എന്ന ചിത്രത്തിലെ എന്റെ വേഷം ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അന്ന് അത്തരം വേഷങ്ങള്‍ ഇനി ചെയ്യരുതെന്ന് പറഞ്ഞ് എനിക്ക് കത്ത് വരെ എഴുതി ചിലര്‍.

എനിക്ക് ഒരു അമ്മ

എനിക്ക് ഒരു അമ്മ ഇമേജ് ഉണ്ട്, അതില്‍ നിന്ന് പുറത്ത് കടക്കുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടമില്ല. ഓപ്പോള്‍ എന്ന സിനിമയില്‍ അഭിനയിച്ച കഥാപാത്രവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല, എന്നെ വാല്‍സല്യനിധിയായ അമ്മയെ കാണാനാണ് പ്രേക്ഷകര്‍ക്ക് താല്‍പര്യം, കവിയൂര്‍ പൊന്നമ്മ പറയുന്നു. സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവരില്‍ പലരും വിട്ടുപോയെങ്കിലും അങ്ങനെ ഒരു തോന്നല്‍ ഇന്നും തനിക്കില്ലെന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നു.

Recommended Video

Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam
എന്നോടൊപ്പം പ്രവര്‍ത്തിച്ചവരില്‍

എന്നോടൊപ്പം പ്രവര്‍ത്തിച്ചവരില്‍ പലരും ഇന്ന് ഇല്ല എന്ന തോന്നല്‍ എനിക്കില്ല എന്നതാണ് സത്യം. സത്യന്‍ മാഷും പ്രേം നസീറുമൊക്കെ സിനിമാ മേഖലയില്‍ ഇല്ല എന്നൊരു തോന്നല്‍ എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അത് പോലെ തന്നെ ലോഹി, മുരളി, രാജന്‍ പി ദേവ് തിലകന്‍ ചേട്ടന്‍ ഇവരൊക്ക പോയി എന്നൊക്കെ എനിക്ക് വിശ്വസിക്കാന്‍ പറ്റാറില്ല.

അവരൊക്കെ ഇവിടെ ഇല്ല

അവരൊക്കെ ഇവിടെ ഇല്ല എന്ന് എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല എന്നതാണ് സത്യം. അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ തുറന്നുപറഞ്ഞു. അതേസമയം നാടകരംഗത്തുനിന്നും സിനിമയിലെത്തിയ താരമാണ് കവിയൂര്‍ പൊന്നമ്മ. സിനിമകള്‍ക്ക് പുറമെ ടിവി സീരിയലുകളിലും പരസ്യങ്ങളിലും അവര്‍ അഭിനയിച്ചിരുന്നു. ഇടയ്ക്ക് പിന്നണി ഗായികയായും തിളങ്ങുകയുണ്ടായി നടി. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കവിയൂര്‍ പൊന്നമ്മയ്ക്ക് ലഭിച്ചിരുന്നു.

Read more about: kaviyoor ponnamma mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X