മല്ലിക സിനിമാ ലോകം വിട്ടതാണോ?; ഭർത്താവിനും മകനുമൊപ്പം കുടുംബ ജീവിതം; നടിയുടെ കരിയറിൽ സംഭവിച്ചത്
സിനിമാ രംഗത്ത് കുറച്ച് കാലം മാത്രം സാന്നിധ്യമറിയിച്ച് പിന്നീട് കരിയർ നിരവധി അഭിനേതാക്കളുണ്ട്. വിവാഹം, അവസരങ്ങൾ കുറഞ്ഞത്, സിനിമാ രംഗത്തെ മോശം അനുഭവം, ബിസിനസിലേക്കും മറ്റും കടന്നത് തുടങ്ങി പല വിധ കാരണങ്ങൾ ഇതിനുണ്ട്. ചെയ്ത് വെച്ച കഥാപാത്രങ്ങളിലൂടെ ഇവർ ഇന്നും ഓർമ്മിക്കപ്പെടുന്നു. മികച്ച ഒരുപിടി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മല്ലിക. മലയാളത്തിലും തമിഴിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മല്ലിക ഏവർക്കും പ്രിയങ്കരിയായിരുന്നു. റീജ ജോൺസൺ എന്നാണ് മല്ലികയുടെ യഥാർത്ഥ പേര്.
2002 ൽ പുറത്തിറങ്ങിയ നിഴൽക്കൂത്ത് എന്ന സിനിമയിലൂടെയാണ് മല്ലിക അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. തമിഴ് ചിത്രം ഓട്ടോഗ്രാഫ് ആണ് നടിക്ക് കരിയറിൽ വഴിത്തിരിവാകുന്നത്. ചേരൻ സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ മികച്ച വിജയം നേടി. തിരുപ്പാച്ചി, ഉനക്കും എനക്കും എന്നീ സിനിമകളും മല്ലികയ്ക്ക് ജനപ്രീതി നേടിക്കൊടുത്തു. നിരവധി തമിഴ് സിനിമകളിൽ ക്യാരക്ടർ റോളുകൾ മല്ലിക ചെയ്തു. മലയാളത്തിൽ ഒഴിമുറി, സ്നേഹവീട്, ഇന്ത്യൻ റുപ്പി എന്നീ സിനിമകളിൽ മല്ലികയ്ക്ക് മികച്ച കഥാപാത്രങ്ങൾ ലഭിച്ചു.

നടി അവസാനമായി അഭിനയിച്ചത് കഥവീട് എന്ന മലയാള സിനിമയിലാണ്. 2002 മുതൽ 2013 വരെ മാത്രമേ മല്ലിക കരിയറിൽ സജീവമായുള്ളൂ. പിന്നീട് നടിയെ സിനിമകളിൽ കണ്ടിട്ടില്ല. അഭിമുഖങ്ങളിൽ പോലും പിന്നീട് മല്ലികയെ കണ്ടില്ല. വിവാഹ ജീവിതത്തിനാണ് മല്ലിക ഇന്ന് പ്രാധാന്യം നൽകുന്നത്. മല്ലികയുടെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഭർത്താവിനും മകനുമാെപ്പമുള്ള ഫോട്ടോകളാണ് മല്ലിക പങ്കുവെച്ചത്. വിവാഹ ജീവിതത്തലേക്ക് കടന്ന ശേഷമാണ് നടി കരിയർ വിട്ടതെന്നാണ് സൂചന.
അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും മല്ലിക കടക്കുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാവനയെ നായികയാക്കി സിനിമ സംവിധാനം ചെയ്യാനും നടി തീരുമാനിച്ചതാണ്. എന്നാൽ പിന്നീട് ഈ സിനിമയുടെ കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നില്ല. ഭാവനയും മല്ലികയും ഒഴിമുറി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ആസിഫ് അലി, ലാൽ, ശ്വേത മേനോൻ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷം ചെയ്തവർ. മല്ലിക അഭിനയ രംഗത്ത് വീണ്ടും സജീവമാകണമെന്ന ആഗ്രഹം പ്രേക്ഷകർക്കുണ്ട്. നടിയുടെ ഫോട്ടോകൾക്ക് താഴെ ഓട്ടോഗ്രാഫ് എന്ന സിനിമയെക്കുറിച്ച് കമന്റുകളുണ്ട്. ചേരൻ സംവിധാനം ചെയ്ത സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്.
ഇദ്ദേഹം തന്നെ ചെയ്ത നായക കഥാപാത്രത്തിന്റെ സ്കൂൾ കാലഘട്ടത്തിലെ കാമുകിയെയാണ് മല്ലിക ഈ സിനിമയിൽ അവതരിപ്പിച്ചത്. കമല എന്ന കഥാപാത്രം മികച്ച രീതിയിൽ മല്ലിക അവതരിപ്പിച്ചു. മല്ലികയ്ക്ക് പുറമെ ഗോപിക, സ്നേഹ തുടങ്ങിയവരും ഓട്ടോഗ്രാഫിൽ നായികാ വേഷം ചെയ്തു.


Click it and Unblock the Notifications











