'ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇനി രണ്ട് മാസം വിശ്രമം'; അസുഖത്തെ കുറിച്ച് ഓട്ടോ​​ഗ്രാഫ് താരം രഞ്ജിത്ത് രാജ്

രഞ്ജിത്ത് ആശുപത്രിയിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു

ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നടൻ രഞ്ജിത്ത് രാജ് ടെലിവിഷൻ ആസ്വാദകരുടെ പ്രിയ താരമായി ഉയർന്നത്. സിനിമാ നടി ഉഷയുടെ മകനാണ് രഞ്ജിത്ത്.

കബനി എന്ന സീരിയലിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം കൈകാര്യം ചെയ്ത രഞ്ജിത്ത് സത്യാ എന്ന പെൺകുട്ടിയിലും തന്റെ അഭിനയമികവ് തെളിയിച്ചിരുന്നു. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ നടൻ കൂടിയാണ് രഞ്ജിത്ത് രാജ്.

ഒട്ടനവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും രഞ്ജിത്തിനെ കാണുമ്പോൾ പ്രേക്ഷകർക്ക് ആദ്യം ഓർമ വരുന്നത് ഓട്ടോ​ഗ്രാഫിലെ ജെയിംസ് എന്ന കഥാപാത്രത്തെയാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ‌ ടിആർപി ഉണ്ടായിരുന്ന ഏഷ്യാനെറ്റിലെ സീരിയലായിരുന്നു ഓട്ടോ​ഗ്രാഫ്.

സീരിയിലിലെ ഫൈവ് ഫിംഗേഴ്സിനെ പ്രേക്ഷകർക്ക് മറക്കാനെ ആവില്ല. ഫൈവ് ഫിം​ഗേഴ്സ് അഞ്ച് അടുത്ത സുഹൃത്തുക്കളാണ്. സീരിയലിലെ കഥാപാത്രങ്ങളായ മൃദുലയും ജെയിംസും നാൻസിയും സാമും രാഹുലും എല്ലാം പ്രേക്ഷക മനസിൽ ഇടം നേടിയിരുന്നു.

ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി

സീരിയലിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്നതും ജെയിംസ് എന്ന കഥാപാത്രത്തിനായിരുന്നു. ഓട്ടോഗ്രാഫിന്റെ ടൈറ്റിൽ സോങ്ങും പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു. സോഷ്യൽമീഡിയയിൽ ര‍ഞ്ജിത്ത് പങ്കുവെക്കുന്ന ചിത്രങ്ങളും ഫോട്ടോകളുമെല്ലാം വൈറലായി മാറാറുണ്ട്.

ഏക മകൾക്കൊപ്പം റീൽസ് ചെയ്തും രഞ്ജിത്ത് എത്താറുണ്ട്. വിവാഹിതനായതോടെ അഭിനയത്തിൽ അത്ര സജീവമല്ല രഞ്ജിത്ത് രാജ്. അടുത്തിടെയാണ് താരത്തിന്റെ ഭാര്യ വീണ്ടും ജോലിക്കായി അയർലന്റിലേക്ക് പോയത്.

ഇനി രണ്ട് മാസം വിശ്രമം

എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് നടൻ പങ്കിട്ട പോസ്റ്റും ഏറെ വൈറലായിരുന്നു. ഞങ്ങൾ നിന്നെ മിസ് ചെയ്യാൻ പോവുകയാണ്. എന്ന് കുറിച്ചുകൊണ്ടാണ് ഭാര്യക്ക് ഒപ്പമുള്ള ചിത്രങ്ങൾ രഞ്ജിത്ത് പങ്കുവെച്ചത്. 2017ൽ ആണ് രഞ്ജിത്തിന്റേയും നഴ്‌സായ ധന്യയുടേയും വിവാഹം നടന്നത്. ഫേസ് ബുക്ക് ചാറ്റ് വഴിയാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹത്തിലേക്ക് എത്തിയതും.

തന്റെ കഥാപാത്രമായ ജെയിംസിനോടുള്ള ഇഷ്ടം കൊണ്ടാണ് ധന്യ താനുമായി പ്രണയത്തിൽ ആയതെന്ന് രഞ്ജിത്ത് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അസുഖത്തെ കുറിച്ച് ഓട്ടോ​​ഗ്രാഫ് താരം രഞ്ജിത്ത് രാജ്

2019ൽ ആണ് ഇരുവർക്കും മകൾ ജനിക്കുന്നത്. ഇസബെൽ എന്നാണ് കുട്ടിയ്ക്ക് ഇരുവരും പേര് നൽകിയത്. ഇപ്പോഴിത രഞ്ജിത്ത് രാജ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

രഞ്ജിത്ത് ആശുപത്രിയിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു. പ്രിയ നടന് എന്താണ് പറ്റിയതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു.

നെഗറ്റീവ് ക്യാരക്ടര്‍

ഇപ്പോഴിതാ രഞ്ജിത്ത് തന്നെ തന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി.... ഇനി രണ്ട് മാസം വിശ്രമം എന്നായിരുന്നു രഞ്ജിത്ത് രാജ് കുറിച്ചത്.

എന്നാൽ എന്താണ് അസുഖമെന്നത് രഞ്ജിത്ത് രാജ് വ്യക്തമാക്കിയിട്ടില്ല. 'ഓട്ടോഗ്രാഫിലെ ജെയിംസ് എന്ന കഥാപാത്രത്തെ വെല്ലുന്ന തരത്തിലുള്ള ക്യാരക്ടര്‍ പിന്നീടൊരിക്കലും എനിക്ക് കിട്ടിയില്ല. നെഗറ്റീവ് ക്യാരക്ടര്‍ ചെയ്തത് കൊണ്ട് കുറേക്കാലം അങ്ങനെയുള്ള ക്യാരക്ടറുകളായിരുന്നു ലഭിച്ചത്.'

അപ്രതീക്ഷിതമായ വിയോ​ഗം

'അഭിനയപ്രാധാന്യമുള്ള ക്യാരക്ടറാണെങ്കില്‍ നെഗറ്റീവ് ചെയ്യാനും മടിയില്ലെന്നും' മുമ്പ് രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ജെയിംസിനൊപ്പം ഓട്ടോ​ഗ്രാഫിൽ അഭിനയിച്ച ശരത്തിന്റെ ചരമ വാർഷികം. അപ്രതീക്ഷിതമായ വിയോ​ഗമായിരുന്നു ശരത്തിന്റേത്.

ഷൂട്ടിംഗ് ലൊക്കേഷനിൽ പോകുന്നതിനിടെ ഒരു വാഹനാപകടത്തിലാണ് താരം മരിച്ചത്. ഇരുപത്തി മൂന്നാം വയസിലാണ് താരം വിട പറഞ്ഞത്. ശരത്തിനെ കുറിച്ചുള്ള ഓർമകൾ രഞ്ജിത്ത് അടക്കം ഇടയ്ക്ക് സോഷ്യൽമീഡിയിയൽ പങ്കുവെക്കാറുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X