For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അത് എന്റെ അച്ഛനുമല്ല ഭർത്താവുമല്ല, ലൊക്കേഷനിലെ ആളുകളെല്ലാം എനിക്ക് എന്തുപറ്റിയെന്നാണ് ചോദിച്ചത്'; സോണിയ!

  |

  സോണിയ എന്ന പേരിനേക്കാളും മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പരിചയം ഓട്ടോ​ഗ്രാഫിലെ നാൻസി എന്ന പേരാകും. കുമാര സംഭവത്തിലൂടെ ഓട്ടോഗ്രാഫിലെത്തിയാണ് മലയാളികളുടെ സ്വന്തം നാൻസിയായി സോണിയ ശ്രീജിത്ത് മാറിയത്.

  സോണിയ ചെയ്ത കഥാപാത്രങ്ങളത്രയും മലയാള സീരിയൽ പ്രേമികൾ ഓർത്തിരിക്കുന്ന സീരിയലുകളാണ്. അതുകൊണ്ട് തന്നെ വിവാഹ ശേഷം അഭിനയത്തിൽ നിന്നും താരം വിട്ടുനിന്നെങ്കിലും സോണിയയോടുള്ള ആരാധനയ്ക്ക് യാതൊരു കുറവും സംഭവിച്ചിരുന്നില്ല.

  Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

  വിവാഹശേഷം ഭർത്താവ് ശ്രീജിത്തുമൊത്ത് അബുദാബിയിൽ സ്ഥിര താമസമാക്കിയിരുന്നു സോണിയ. ചെറുപ്പം മുതൽ കലയോടുള്ള അഭിനിവേശം കൊണ്ടാകാം സോണിയ അഭിനയിച്ച സീരിയലുകൾ അത്രയും ഇന്നും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞ് നിൽക്കുന്നത്.

  പറയിപെറ്റ പന്തിരുകുലത്തിലെ മികവാർന്ന അഭിനയത്തിന് നിറഞ്ഞ കൈയ്യടിയും സോണിയയ്ക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട് ചക്രവാകം, മകളുടെ അമ്മ, പാട്ടുകളുടെ പാട്ട്, ഭാഗ്യലക്ഷ്മി തുടങ്ങിയവയും സോണിയയുടെ താരമൂല്യം ഉയർത്തിയ പരമ്പരകളാണ്.

  സോണിയ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സസ്നേഹം എന്ന സീരിയലിൽ നെ​ഗറ്റീവ് റോളാണ് ചെയ്യുന്നത്. ഏറെ പ്രേക്ഷകരുള്ള സീരിയലാണ് സസ്നേഹം. ഓട്ടോ​ഗ്രാഫിൽ സോണിയയ്ക്കൊപ്പം പ്രധാന വേഷം ചെയ്തിരുന്ന ശ്രീക്കുട്ടിയും സസ്നേഹത്തിൽ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

  സീരിയലിൽ വീണ്ടും അഭിനയിക്കാൻ തുടങ്ങിയതോടെ സോണിയ വിദേശത്ത് നിന്നും നാട്ടിലേക്ക് തിരികെ വന്നു. രണ്ട് ആൺകുട്ടികളുടെ അമ്മ കൂടിയാണ് സോണിയ. സീരിയൽ അഭിനയത്തിലേക്ക് തിരിച്ച് വന്ന ശേഷം നിരവധി അഭിമുഖങ്ങളിലും സോണിയ പ്രത്യക്ഷപ്പെടാറുണ്ട്.

  അത്തരത്തിൽ സോണിയ അടുത്തിടെ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. താൻ പറഞ്ഞ ചില കാര്യങ്ങൾ വളച്ചൊടിച്ചാണ് പല ഓൺലൈൻ മീഡിയയും വാർത്തകൾ നൽകിയതെന്നാണ് സോണിയ പറയുന്നത്. 'ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും ഓർമയിൽ നിൽക്കുന്നൊരു ​ഗോസിപ്പുണ്ട്.'

  'അടുത്തിടെ പറയാം നേടാമെന്ന പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നു. അതിൽ പങ്കെടുത്ത് സംസാരിക്കവെ ഹണിമൂണിന് പോയപ്പോൾ ഉണ്ടായൊരു സംഭവം ഞാൻ ഷെയർ ചെയ്തിരുന്നു. ഭർത്താവിന് കയാക്കിങിന് പോയി. ‍ഞാൻ കരയിൽ നിൽക്കുകയായിരുന്നു.'

  Also Read: ആത്മഹത്യാ ചിന്തകൾ, തകർന്ന് പോയി, ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്; തുറന്ന് പറഞ്ഞ് അബ്ബാസ്

  'അദ്ദേഹത്തിന് തിരിച്ച് തുഴയാൻ കഴിയാതെ വന്നപ്പോൾ ലൈഫ് ​ഗാർഡിനെ വിളിക്കാൻ എന്നോട് കൈ കൊണ്ട് ആ​ഗ്യം കാണിച്ചു. പക്ഷെ ഞാൻ കരുതി ഫോട്ടോ എടുക്കാനാണെന്ന് ആ സംഭവം ഞാൻ തമാശയാക്കിയാണ് പറയാം നേടാം പ്രോ​ഗ്രാമിൽ പറഞ്ഞത്.'

  'പക്ഷെ അത് പിന്നീട് വളച്ചൊടിച്ച് ഭർത്താവ് മരണവെപ്രാളത്തിൽ നിൽക്കുമ്പോൾ സോണിയ സെബാസ്റ്റ്യൻ ചെയ്തതുകണ്ടോ എന്നൊക്കെയാണ് അന്ന് വാർത്ത വന്നത്. ഈ സെബാസ്റ്റ്യൻ ആരാണെന്ന് എനിക്കറിയില്ല. എന്റെ അച്ഛനുമല്ല ഭർത്താവുമല്ല. വെറുതെ അവർ എന്റെ പേരിനൊപ്പം ചേർത്തതാണ്.'

  'ആ വാർത്ത കണ്ട് എന്നോട് ഒരുപാട് പേർ നീയെന്താണ് ചെയ്തത് എന്ന് ചോദിച്ച് എത്തിയിരുന്നു. സീരിയൽ ലൊക്കേഷനിൽ പോലും ഇത് വലിയ ചർച്ചയായി' സോണിയ പറഞ്ഞു.

  'സോണിയയെ കുറിച്ച് വാർത്ത വന്നതോടെ എന്നോടും പലരും ചോദിച്ചിരുന്നു സോണിയയ്ക്ക് എന്താണ് സംഭവിച്ചതെന്ന്. അവൾക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്നെല്ലാമാണ് അവർ ചോദിച്ചത്. അവസാനം ഞാൻ പറഞ്ഞു സോണിയ വരുമ്പോൾ ചോദിക്കാൻ' നടി ശ്രീക്കുട്ടി പറഞ്ഞു.

  ഓട്ടോ​ഗ്രാഫിൽ അഭിനയിച്ച ശേഷമാണ് ശ്രീക്കുട്ടിയും സോണിയയും അടുത്ത സുഹൃത്തുക്കളായത്. ഡി​ഗ്രിക്ക് പഠിക്കുമ്പോഴാണ് സോണിയ നാൻസിയായി സ്കൂൾ വിദ്യാർഥിയുടെ റോൾ ചെയ്തത്.

  ആ സമയത്ത് ഏറ്റവും കൂടുതൽ റേറ്റിങോടെ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയാണ് ഓട്ടോ​ഗ്രാഫ്. സീരിയലിലെ പ്രധാന വേഷങ്ങളിലൊന്നായ രാഹുലിനെ അവതരിപ്പിച്ച ശരത്ത് കുറച്ച് വർഷം മുമ്പ് ഒരു അപകടത്തിൽ മരിച്ചിരുന്നു.

  Read more about: serial
  English summary
  Autograph Serial Actress Sonia Mohandas Open Up About Online News Misleading Headlines-Raed In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X