മുഖത്ത് ക്ഷീണം, സീരിയൽ താരം ശ്രീകുട്ടി വീണ്ടും ​ഗർഭിണിയാണോ?; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നടി!

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിട്ടുള്ള സീരിയലുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ പരമ്പരയായിരുന്നു ഓട്ടോഗ്രാഫ്. അഞ്ച് വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ പരമ്പര 2009ലായിരുന്നു സംപ്രേഷണം ആരംഭിച്ചത്. പരമ്പരയുടെ തുടക്കം മുതല്‍ അവസാനം വരെ നിരവധി പ്രേക്ഷകരെ ഓട്ടോഗ്രാഫ് സീരിയല്‍ സ്വന്തമാക്കിയിരുന്നു. പ്രേക്ഷകരില്‍ ഏറെയും യൂത്തായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ഫൈവ് ഫിംഗേഴ്സ് എന്ന് അറിയപ്പെട്ട അഞ്ച് സുഹൃത്തുക്കളുടെ സൗഹൃദവും പ്രണയവും അവര്‍ക്കിടയിലെ ചെറിയ വഴക്കുകളും സ്‌കൂള്‍ കാലഘട്ടത്തിലെ അതിമനോഹരമായ നിമിഷങ്ങളും എല്ലാമായിരുന്നു ഓട്ടോഗ്രാഫ് എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പരമ്പരയുടെ സംപ്രേക്ഷണം അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും ഓട്ടോഗ്രാഫിന് ആരാധകരുണ്ട്.

Serial Actress Sreekutty

ശാലിന്‍ സോയ, സോണിയ, രഞ്ജിത്ത് രാജ്, ശരത് കുമാര്‍, അംബരീഷ്, ശ്രീക്കുട്ടി തുടങ്ങിയവരായിരുന്നു പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അതിൽ മിക്കവരും ഇപ്പോഴും സിനിമകളും സീരിയലുകളുമെല്ലാമായി അഭിനയത്തിൽ സജീവമാണ്. നടി ശ്രീക്കുട്ടി മൃദുല എന്ന കഥാപാത്രത്തെയാണ് സീരിയലിൽ അവതരിപ്പിച്ചത്. ഇപ്പോഴും ശ്രീക്കുട്ടിയെ കാണുമ്പോൾ ഓട്ടോ​ഗ്രാഫിലെ സ്കൂൾ ​ഗേളിനോടുള്ള സ്നേഹമാണ് ആരാധകർ പ്രകടിപ്പിക്കാറുള്ളത്.

ഒരിടവേളയ്ക്കുശേഷം സീരിയലിൽ സജീവമായ താരം തന്റെ യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. സീരിയലിൽ ക്യാമറാമാനായിരുന്ന മനോജിനെയാണ് ശ്രീക്കുട്ടി വിവാഹം ചെയ്തത്. വേദ എന്നൊരു മകൾ ഇരുവർക്കുമുണ്ട്. സമയം കിട്ടുമ്പോഴെല്ലാം കുടുംബസമേതം യാത്രകൾ നടത്താറുള്ളയാളാണ് ശ്രീകുട്ടി.

പാചകം, വീട്ടുവിശേഷങ്ങൾ, യാത്രകൾ എന്നിവയെല്ലാമാണ് ശ്രീകുട്ടിയുടെ വ്ലോ​ഗിലെ പ്രധാന കണ്ടന്റുകൾ. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചില സംശയങ്ങൾ നടിയുടെ വ്ലോ​ഗ് കണ്ട് ആരാധകരിൽ ഉടലെടുത്തിരുന്നു. ശ്രീക്കുട്ടി വീണ്ടും ​ഗർഭിണിയാണോ എന്നുള്ള സംശയമായിരുന്നു ആരാധകർക്ക്. കമന്റുകൾ എല്ലാം ശ്രദ്ധിക്കാറുള്ള നടി ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പങ്കിട്ട വ്ലോ​ഗിലും കൃത്യമായ മറുപടി നൽകാതെ സസ്പെൻസിട്ട് അവസാനിപ്പിക്കുകയാണ് ചെയ്തത്.

വീട്ടിലെ പുതിയ വിശേഷം എന്താണ് എന്നൊക്കെ പറയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കണം എന്നൊക്കെയായിരുന്നു നടി പറഞ്ഞിരുന്നത്. പക്ഷെ ഏറ്റവും പുതിയ വ്ലോ​ഗിൽ കൃത്യമായി നടി മറുപടി നൽകി. ​താൻ ​ഗർഭിണിയല്ലെന്നും അടുത്തിടെ നടത്തിയ യാത്രകളിൽ നിന്നും ഉണ്ടായ ക്ഷീണമാണെന്നുമാണ് ശ്രീകുട്ടി പറഞ്ഞത്.

Serial Actress Sreekutty

ഞാൻ ഗർഭിണി അല്ല. നോർത്ത് ഇന്ത്യയിൽ പോയി വന്നതിനുശേഷം മുഖത്ത് അൽപം ക്ഷീണമുണ്ട്. പിന്നെ വൊമിറ്റിങ്ങ് ഉണ്ടായിരുന്നു. ഡയറ്റീഷ്യനെ കാണുന്നതിന് വേണ്ടിയാണ് ഞാൻ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയത് എന്നാണ് ശ്രീകുട്ടി പറഞ്ഞത്. പക്ഷെ നടിയുടെ പുതിയ വീഡിയോ ആരാധകർ സ്വീകരിച്ചിട്ടില്ല. വിമർശനങ്ങളാണ് ഏറെയും ലഭിച്ചത്. എന്തിനായിരുന്നു ഇത്രയും സസ്പെൻസ്?. കണ്ടന്റിന് വേണ്ടി ഇങ്ങനൊക്കെ ചെയ്യണോ? എന്നൊക്കെയായിരുന്നു കമന്റുകൾ.

വിമർശനം ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടതുകൊണ്ടാകണം ഇതുവരെ വെളിപ്പെടുത്താതെ സസ്പെൻസാക്കി നിലനിർത്തിയതിന് പിന്നിലെ കാരണവും നടി പുതിയ വീഡിയോയിൽ വെളിപ്പെടുത്തി. ഞാൻ ഗർഭിണിയാണെന്ന് ചിലർ അങ്ങ് ഉറപ്പിച്ചെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ വീഡിയോ ചെയ്തതെന്നുമാണ് നടി പറഞ്ഞത്.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X