നടന്‍ രഞ്ജിത്ത് രാജ് അച്ഛനാവുന്നു! സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചറിയാനും ആരാധകര്‍ക്ക് ആകാംക്ഷയാണ്. അഭിനയത്തിനും അപ്പുറത്ത് യഥാര്‍ത്ഥ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും അവര്‍ ചോദിക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള വിശേഷങ്ങള്‍ വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രഞ്ജിത്ത് രാജ്. താന്‍ അച്ഛനാവാന്‍ പോവുന്നുവെന്ന സന്തോഷമാണ് താരം പങ്കുവെച്ചിട്ടുള്ളത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ഈ താരം. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും രഞ്ജിത്ത് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പറഞ്ഞാല്‍ പെട്ടെന്ന് തന്നെ ആളെ മനസ്സിലാവും. പ്ലസ് ടുക്കാരുടെ കഥ പറഞ്ഞ ഓട്ടോഗ്രാഫ് പരമ്പരയില്‍ ജെയിംസായെത്തിയത് രഞ്ജിത്തായിരുന്നു.
ഫൈവ് ഫിംഗേര്‍സിലെ ഹീറോയായിരുന്നു ജെയിംസളിയന്‍. ഓട്ടോഗ്രാഫ് പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്നെയാണ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയത്. മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടയിലെ മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ധന്യയ്ക്കും രഞ്ജിത്തിനും ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്.

അമ്മയുടെ വഴി പിന്തുടര്‍ന്നാണ് രഞ്ജിത്ത് രാജ് അഭിനയരംഗത്ത് എത്തിയത്. പഴയകാല സീരിയല്‍ താരമായ ഉഷയുടെ മകനാണ് രഞ്ജിത്ത്. നായകനായി മാത്രമല്ല വില്ലത്തരമുള്ള കഥാപാത്രമായും ഈ താരമെത്തിയിരുന്നു. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയ രഞ്ജിത്ത് രാജിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











