ശശിയേട്ടനെക്കാൾ ഭാഗ്യം കിട്ടിയത് എനിക്കാണ്! എംടിയുടെ ആ വാക്കുകളെ കുറിച്ച് സീമ
ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് ഐവി ശശി. 150 ൽ പരം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഐവി ശശി-എംടി കൂട്ട്കെട്ടിനെ കുറിച്ചുള്ള സീമയുടെ വാക്കുകളാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐവി ശശിയ്ക്ക് എംടിയുടെ രചനകൾ ലഭിച്ചത് വലിയ ഭാഗ്യമാണെന്നാണ് സീമ പറയുന്നത്.

സീമയുടെ വാക്കുകൾ ഇങ്ങനെ...,"ശശിയേട്ടന് എംടി സാറിന്റെ രചനകള്‍ ലഭിച്ചു എന്നത് വലിയ ഭാഗ്യമാണ്. അതിലും വലിയ ഭാഗ്യം എനിക്കല്ലേ കിട്ടിയത്. ഐവി ശശി എന്നത് വലിയ സംവിധായകന്‍ ആണെന്നെങ്കിലും പറയാം എന്നെ സംബന്ധിച്ച് കിട്ടിയ ഭാഗ്യമാണ് അദ്ദേഹം രചിച്ച കഥാപത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നത്. എംടി സാറിന്റെ തിരക്കഥകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ച നായിക നടിയും ഞാന്‍ തന്നെയായിരിക്കും. കോഴിക്കോട് പോകുമ്പോള്‍ എനിക്ക് എംടി സാറിനെ കാണണം എന്നൊരു തോന്നല്‍ വരും. അങ്ങനെ ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ എന്നോട് പറഞ്ഞ ഒരു വാചകം ഇന്നും ഓര്‍മ്മയുണ്ട്. 'നീയൊക്കെ അഭിനയിക്കാത്തത് കൊണ്ടാകും എനിക്ക് ഇന്ന് അങ്ങനെയൊരു സ്ത്രീ കഥാപാത്രം എഴുതാന്‍ പറ്റാത്തത്'. അത് എംടി സാര്‍ പറഞ്ഞതും ഞാന്‍ സാഷ്ടാംഗം അദ്ദേഹത്തിന്റെ കാലില്‍ വീണു, ഞാന്‍ പറഞ്ഞു ഇതിലും വലിയ അവാര്‍ഡ് എനിക്ക് ഇനി എവിടെ നിന്നും കിട്ടാനില്ലെന്ന്". സീമ പറയുന്നു.
Recommended Video
എൺപതുകളിൽ വളരെ തിരക്കേറിയ നായികാ നടിയായിരുന്ന സിനിമ. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയായിരുന്നു. ഐ.വി. ശശി സംവിധാനം ചെയ്ത അവളുടെ രാവുകളായിരുന്നു സീമയുടെ കരിയർ വഴിത്തിരിവായ ചിത്രം. . ശശി സംവിധാനം ചെയ്ത ഇതാ ഇവിടെ വരെയുടെ സെറ്റിൽ വച്ചാണ് സീമയെ പരിചയപ്പെടുന്നത്. അതിനു ശേഷം ഇരുവരും ഏകദേശം മുപ്പതോളം സിനിമളിൽ ഒന്നിച്ച് അഭിനയിച്ചു, ഐവി ശശിയുടെ പ്രിയപ്പെട്ട നായികയായിരുന്നു സീമ.
1968-ൽ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു ഐവി ശശിയുടെ തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഇരുപത്തിഏഴാം വയസ്സിലായിരുന്നു ഐവി ശശി ആദ്യമായി സ്വതന്ത്ര്യ സംവിധായകനാകുന്നത്. ഈ ചലച്ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സംവിധാനം ചെയ്ത ചലച്ചിത്രം ഒരു വൻവിജയമായിരുന്നു. ആദ്യ സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ഉത്സവം ആണ്. പിന്നീട് വന്ന അവളുടെ രാവുകൾ എന്ന ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ വലിയ വിജയ ചിത്രമായിരുന്നു. 2017 ഒക്ടോബർ 24-ന് ചെന്നൈയിലെ വസതിൽ വെച്ച് പെട്ടെന്നുള്ള ഹൃദായാഘാതത്തെ തുടർന്നാണ് ഐവി ശശി അന്തരിക്കുന്നത്.


Click it and Unblock the Notifications