കാവ്യ മാധവന്‍ മാത്രമല്ല, നിറവയര്‍ ചിത്രവുമായി മറ്റൊരു സുന്ദരിയും! അവന്തിക മേനോന്റെ ചിത്രങ്ങള്‍ കാണാം

പൂര്‍ണ ഗര്‍ഭിണിയായ നടി കാവ്യ മാധവന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാവ്യയുടെ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങളായിരുന്നു പുറത്തെത്തിയത്. കാവ്യയ്ക്ക് പിന്നാലെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടൊരു നടിയിപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷത്തിലെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആത്മസഖിയിലെ നായികയാണ് അവന്തിക. താന്‍ അമ്മയാവാന്‍ പോവുന്ന സന്തോഷം നടി നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴാണ് ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങളുമായി അവന്തിക ഭര്‍ത്താവിനൊപ്പം എത്തിയത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലെത്തിയതിന്റെ സന്തോഷം നടിയുടെ മുഖത്ത് വ്യക്തമാണ്.

avanthika

ഭര്‍ത്താവും മാതാപിതാക്കളുമടക്കം അടുത്ത ബന്ധുക്കള്‍ക്കൊപ്പമായിരുന്നു ചടങ്ങുകള്‍. ചടങ്ങുകള്‍ക്കിടയിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അവന്തിക തന്നെയായിരുന്നു ആരാധകര്‍ക്കായി പങ്കുവെച്ചത്. മമ്മിയാവുകയാണ്. ഒരിക്കലും മറക്കാന്‍ കഴിയാത്ത രീതിയില്‍ ബേബി ഷവര്‍ പാര്‍ട്ടി നല്‍കിയ എന്റെ കുടുംബത്തിന് നന്ദി പറയുകയാണ്.

എന്റെ ഭര്‍ത്താവിന്റെ കണ്ണുകളില്‍ ഇതിന് മുന്‍പ് ഇത്രയും സന്തോഷം ഞാന്‍ കണ്ടിട്ടില്ല. എന്നെയും കുഞ്ഞുവാവയെയും അനുഗ്രഹിക്കാന്‍ എത്തിയ എല്ലാവരോടും നന്ദി പറയുകയാണ്. എനിക്ക് നല്ല മാതാപിതാക്കളെ ലഭിച്ചു. ഞാന്‍ വിവാഹം കഴിച്ച ദിവസം മുതല്‍ എനിക്ക് നല്ലൊരു അമ്മായിയമ്മയെയും അമ്മായിയച്ചനെയും ലഭിച്ചു. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്. എന്നിങ്ങനെ കുടുംബത്തിലുള്ള എല്ലാവര്‍ക്കും അവന്തിക നന്ദി പറഞ്ഞിരിക്കുകയാണ്.

View this post on Instagram

MOMMY- TO-BE❤️ Baby shower celebration💃🎂👶 I thank my family for this beautiful memorable baby shower ceremony💃🎂. I could see bundles of happiness in my husband's eyes. You are perfect love😘❤️ I thank everyone who came and blessed me and the little one.You all made our baby shower such a wonderful memorable one. I got wonderful parents..the day I married their son was the day I gained a wonderful mother in law and father in law👵👴😘.Im blessed...🙏❤️ And my south Amma Appa I love you unconditionally ❤️😘 I thank God for everything.🙏😊 We are waiting for you our little one👶❤️👶❤️👶 #gratitude #perfecthusband #myman #myfamily #blessedwoman#godisgreat#babyshower #babyshowercelebration #mommytobe #preggo #feelbeautiful #lovemyfamily#proudwife#thankyoulove #letscelebrate #babybump #babycomingsoon#mrskainth

A post shared by Avantika Mohan Kainth (@avantika.mohan) on

സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X