പ്രതീക്ഷിച്ചതിനും മുകളില്‍ നില്‍ക്കുന്ന അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം! ദൃശ്യ വിസ്മയം സമ്മാനിച്ച് സിനിമ
Recommended Video
മാര്‍വല്‍ ആരാധകരുടെ എറെ നാളത്തെ കാത്തിരിപ്പുകള്‍ക്കാടുവില്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ഹോളിവുഡ് സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രം ദൃശ്യവിസ്മയം തന്നെയാണ് സമ്മാനിക്കുന്നത്. അവഞ്ചേഴ്‌സ് സീരിസിലെ എറ്റവും മികച്ച ചിത്രമായി തന്നെ ഇതിനെ വിലയിരുത്താം. സ്‌ക്രീനില്‍ ആകാംക്ഷയും ചിരിയും നൊമ്പരവും പടര്‍ത്തികൊണ്ടാണ് സിനിമ എത്തിയിരിക്കുന്നത്.
അയേണ്‍ മാനും ക്യാപ്റ്റന്‍ അമേരിക്കയും ഹള്‍ക്കിം തോരും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ ഹീറോസുകളുടെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ഇത്തവണയും ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നത്. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ അവസാനിപ്പിച്ചിടത്തു നിന്നാണ് എന്‍ഡ് ഗെയിം തുടങ്ങുന്നത്. പ്രേക്ഷകരെ ഒന്നടങ്കം ആദ്യ മുതല്‍ അവസാനം വരെ സീറ്റില്‍ പിടിച്ചിരുത്താന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

എല്ലാവരും പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറത്താണ് സിനിമ നല്‍കുന്ന അനുഭവം. അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രങ്ങളേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന ദ്യശ്യാനുഭവം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം നല്‍കുന്നുണ്ട്. ലോകനന്മയക്കു വേണ്ടി താനോസിനെ നേരിടാനായി അവസാന കളിയ്ക്ക് ഒരുങ്ങിയ അവഞ്ചേഴ്‌സിന്റെ പടയോട്ടമാണ് എന്‍ഡ് ഗെയിമില്‍ കാണിക്കുന്നത്. താനോസിന്‌റെ പ്രവൃത്തികൊണ്ട് ജീവജാലങ്ങള്‍ പകുതിയോളം നശിച്ചു പോകുന്നിടത്താണ് മുന്‍ഭാഗമായ ഇന്‍ഫിനിറ്റി വാര്‍ അവസാനിച്ചിരുന്നത്. തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്.
ജോ റൂസോ,ആന്റണി റൂസോ എന്നിവര്‍ ചേര്‍ന്നാണ് ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് ഇവാന്‍സ്, റോബര്‍ട്ട് ഡൗണി, സ്‌കാര്‍ലെറ്റ് ജോനാന്‍സണ്‍, ബ്രി ലാന്‍സണ്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ക്രിസ്റ്റഫര്‍ മാര്‍ക്കസിന്റെയും സ്റ്റീഫന്‍ മക്ഫീലിയുടെതുമാണ് തിരക്കഥ.


Click it and Unblock the Notifications











