For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മഞ്ജു നിലുവിനെ ഹഗ് ചെയ്യുന്ന കണ്ടപ്പോൾ മീനൂട്ടിയെ ഓർമ വന്നു, കണ്ണ് നിറഞ്ഞുപോയി'; മഞ്ജുവിന്റെ വീഡിയോ വൈറൽ!

  |

  മഞ്ജു വാര്യരുടെ വിശേഷങ്ങളും വീഡിയോകളും ഫോട്ടോകളുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അടുത്തിടെയായി തന്റെ ഏത് സിനിമ റിലീസിന് എത്തുമ്പോഴും പ്രമോഷനും അഭിമുഖങ്ങളുമായി മഞ്ജു വാര്യരും മടി കൂടാതെ സജീവമായി ഉണ്ടാകും.

  മഞ്ജുവിന്റെ ഏറ്റവും പുതിയ റിലീസ് തമിഴിൽ തുനിവും മലയാളത്തിൽ ആയിഷയുമാണ്. ആയിഷ റിലീസ് ചെയ്തിട്ടില്ല. ഈ വരുന്ന 20ന് ആണ് റിലീസ്. മഞ്ജു വാര്യരെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടിയും അവതാരകയും ​ഗായികയും ബി​ഗ് ബോസ് ഫെയിമുമെല്ലാമായ പേർളി മാണി.

  Also Read: 'നല്ല ഭക്ഷണം പോലും കഴിച്ച് തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്, പതിനെട്ടാം വയസിൽ എറണാകുളത്ത് വീട് വാങ്ങി'; മുക്ത

  രണ്ടുപേരും സ്ത്രീകൾക്ക് മാതൃകയാക്കാൻ സാധിക്കുന്ന വ്യക്തിത്വങ്ങളാണ്. ഇപ്പോഴിത മഞ്ജു വാര്യർ ആദ്യമായി തന്റെ വീട്ടിലേക്ക് അതിഥിയായി വന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേർളി മാണി.

  പേർളിയുടെ ലക്കി ചാം നില ബേബിയാണ് മഞ്ജുവിനെ വീട്ടിലേക്ക് വരവേറ്റത്. ആയിഷയിലെ കണ്ണില് കണ്ണില് പാട്ട് ഹിറ്റായപ്പോൾ മറ്റുള്ളവരെപ്പോലെ തന്നെ തന്നെകൊണ്ടാകും പോലെ പാട്ടിന് നിലയും ഡാൻസ് കളിച്ചിരുന്നു.

  ആ വീഡിയോ മഞ്ജുവും തന്റെ സോഷ്യൽമീ‍ഡിയ പേജുകൾ വഴി പങ്കുവെച്ചിരുന്നു. ആ വീഡിയോ കണ്ടപ്പോൾ മുതൽ നിലയെ കാണാനുള്ള ത്രില്ലിലായിരുന്നു മഞ്ജു വാര്യർ. കണ്ണില് കണ്ണില് പാട്ട് എവിടെ കേട്ടാലും അറിയാതെ തോൾ അനക്കി ചെറിയ സ്റ്റെപ്പൊക്കെ വെക്കും ഇപ്പോഴും നില ബേബി.

  തന്റെ ഒരു നല്ല സുഹൃത്ത് വരുന്നുണ്ടെന്നാണ് ശ്രീനിഷിനോട് പേർളി മഞ്ജു വാര്യർ വരും മുമ്പ് പറഞ്ഞത്. പിന്നീട് മഞ്ജു വാര്യരാണെന്ന് പറഞ്ഞപ്പോൾ തനിക്കും മേക്കപ്പ് ഇട്ട് തരൂ എന്നാണ് ശ്രീനിഷ് പറഞ്ഞത്.

  ഞങ്ങളുടെ വീട്ടിലേക്ക് മഞ്ജു ചേച്ചി എത്തിയപ്പോള്‍ എന്ന ക്യാപ്ഷനോടെയായി പേർളി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. ഇസ്രയേൽ സന്ദർശിക്കാൻ പോയപ്പോൾ കൊണ്ടുവന്ന ഒരു കുഞ്ഞ് സമ്മാനവും മഞ്ജു നിലുവിന് നൽ‌കിയിരുന്നു.

  തനിക്ക് വളരെ പ്രിയപ്പെട്ട കളറിലുള്ള വസ്തുവാണ് അതെന്നും അതിനാലാണ് അത് വാങ്ങിയതെന്നുമാണ് മഞ്ജു വാര്യർ പേർളി സമ്മാനത്തെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്. 'ആയിഷയിലെ പാട്ടിന് ഡാന്‍സ് ചെയ്യുന്ന നിലുവിന്റെ വീഡിയോ ഞാന്‍ ചേച്ചിക്ക് അയച്ച് കൊടുത്തിരുന്നു.'

  Also Read: എന്റെ ഏക മകൾ, ഇവൾ പോയപ്പോൾ ഞാനൊരുപാട് വിഷമിച്ചു; ആദ്യമായി മകളെ പരിചയപ്പെടുത്തി രേഖ

  'അതുവഴി വരുമ്പോള്‍ കാണാമെന്നായിരുന്നു ചേച്ചി പറഞ്ഞത്. നിലുവിനെ കാണാനായാണ് ചേച്ചി വരുന്നതെന്നായിരുന്നു പേളി പറഞ്ഞത്. നിലുവിനെ കണ്ടയുടന്‍ കെട്ടിപ്പിടിക്കുകയായിരുന്നു മഞ്ജു.'

  പൊതുവെ അത്ര പെട്ടെന്ന് ആര്‍ക്കും ഹഗ് കൊടുക്കാറില്ല നില.... ഇതെന്ത് പറ്റിയെന്നറിയില്ലെന്നായിരുന്നു' പേളി ആ രം​ഗം കണ്ട് പറഞ്ഞത്. നിലയോടൊപ്പം കളിച്ചും പേളിക്കൊപ്പം വിശേഷങ്ങള്‍ പങ്കിട്ടുമാണ് മഞ്ജു മടങ്ങിയത്.

  നാൽപ്പത്തിയാറ് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ ഏറെയും പ്രേക്ഷകരുടെ ഹൃദയം കവർ‌ന്നത് നിലയെ മഞ്ജു ​​ഹ​ഗ്​ ചെയ്യുന്ന രം​ഗമാണ്. വീഡിയോയിൽ പലയിടത്തായി നിലയുടെ നെറുകയിൽ ഇടയ്ക്കിടെ ചുംബിക്കുന്ന മഞ്ജുവിനേയും കാണാം.

  'മീനാക്ഷി ഇത്രയ്ക്കും സ്‌നേഹനിധിയായ ഒരമ്മയുടെ സ്‌നേഹം ഒരിക്കലും നഷ്ടപ്പെടുത്തിക്കളയരുത്. ചേച്ചി നിലുവിനെ ഹഗ് ചെയ്തപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. അന്നേരം ഓര്‍മ്മ വന്നത് മീനാക്ഷിയെയാണ്.'

  'അമ്മക്ക് പകരം വെക്കാന്‍ ഒരാളെക്കൊണ്ടും പറ്റില്ലെന്നായിരുന്നു വീഡിയോയുടെ താഴെ വന്ന ഒരു കമന്റ്. നിലുവിനെ ഹഗ് ചെയ്യുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ശരിക്കും സര്‍പ്രൈസിങ് ആയിരുന്നു.'

  'നിങ്ങളെ രണ്ടാളേയും ഒന്നിച്ച് കണ്ടപ്പോള്‍ ഒത്തിരി സന്തോഷം. സിനിമയില്‍ തുടക്കം കുറിച്ചപ്പോഴും ഇടവേളയ്ക്ക് ശേഷം വന്നപ്പോഴും ഒരേപോലെ സ്വീകാര്യത ലഭിച്ച നടി. പരാജയങ്ങളില്‍ തളരരുത് എന്ന് പഠിപ്പിച്ചയാളാണ്. നിങ്ങളുടെ സംസാരം ഒരുപാടിഷ്ടമായി' എന്നെല്ലാമാണ് പ്രേക്ഷകർ കുറിച്ചത്.

  Read more about: pearle maaney manju warrier
  English summary
  Ayisha Movie Actress Manju Warrier And Nila Baby Hugging Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X