twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവിനെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല; അത്ഭുതപ്പെടുത്തിയ സ്ത്രീ; ആയിഷയിലെ മാമ

    |

    മലയാള സിനിമാ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. മലയാള സിനിമയിൽ നിരവധി നടിമാർ മഞ്ജുവിന് ശേഷവും മുമ്പും വന്നിട്ടുണ്ടെങ്കിലും മഞ്ജുവിനെ പോലെ മറ്റാെരു നടിയും മലയാളത്തിൽ ഇത്ര മാത്രം ആഘോഷിക്കപ്പെട്ടിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

    മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച് പിന്നീട് സിനിമാ ലോകം വിട്ട മഞ്ജു വാര്യരുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരുന്നത് നീണ്ട 13 വർഷമാണ്. എന്നാൽ ഈ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ മഞ്ജുവിന് രണ്ടാം വരവിൽ സാധിച്ചില്ലെന്നാണ് സിനിമാ നിരീക്ഷകർ പറയുന്നത്.

    Also Read: 'യേശുക്രിസ്തുവിനോട് ​ഗുഡ് ബൈ പറഞ്ഞോ?'; പഴനിയിൽ ദർശനം നടത്തിയ അമല പോളിനോട് ചോദ്യങ്ങളുമായി ആരാധകർ!Also Read: 'യേശുക്രിസ്തുവിനോട് ​ഗുഡ് ബൈ പറഞ്ഞോ?'; പഴനിയിൽ ദർശനം നടത്തിയ അമല പോളിനോട് ചോദ്യങ്ങളുമായി ആരാധകർ!

    രണ്ടാം വരവിൽ മഞ്ജുവിന്റെ കരിയർ ​ഗ്രാഫ് എടുത്താൽ പാളിച്ചകൾ ഏറെയാണ്. വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളൂ. നിരവധി സിനിമകൾ പരാജയപ്പെട്ടു. ലളിതം സുന്ദരം, ജാക്ക് ആന്റ് ജിൽ എന്നിങ്ങനെ നീളുന്നു ഈ നിര. എന്നാൽ രണ്ടാം വരവിൽ നടിയുടെ തമിഴ് സിനിമകൾ എല്ലാം തന്നെ ശ്രദ്ധ നേടി.

    അസുരൻ, തുനിവ് എന്നീ രണ്ട് തമിഴ് സിനിമകളാണ് മഞ്ജു ഇതുവരെ ചെയ്തത്. ഇത് രണ്ടും വലിയ ജനശ്രദ്ധ നേടി. ഏറെക്കാലത്തിന് ശേഷം മഞ്ജു വാര്യർക്ക് ലഭിച്ച ഹിറ്റ് സിനിമ ആണ് ആയിഷ. ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.

    Manju Warrier And Mama

    അറബിക് പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. നിലമ്പൂർ ആയിഷയുടെ ജീവിത കഥ പറയുന്ന സിനിമ ആണിത്. സിനിമയിൽ മഞ്ജുവിനോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് മാമ. മോണ തവൽ എന്ന നടിയാണ് ഈ വേഷം ചെയ്തത്.

    സിനിമയിലെ പ്രധാന ഹൈലറ്റുകളിൽ ഒന്നാണ് ഇവരുടെ വേഷം. ഇപ്പോഴിതാ ആയിഷ സിനിമയെക്കുറിച്ചും മഞ്ജു വാര്യരെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഇവർ. ക്ലാപ്പ്ബോർ‍ഡ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

    'ആദ്യമായാണ് ഇന്ത്യക്കാരോടും മലയാളികളോടും അടുത്ത് സംസാരിക്കുന്നത്. അവർ വളരെ നല്ലവരാണ്. ഒപ്പം പ്രവർത്തിച്ചവർ നല്ല പിന്തുണ തന്നു. മഞ്ജുവിനെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ഇല്ല. അവൾ വളരെ സ്വീറ്റ് ആണ്. ഈ സ്ത്രീ അമേസിം​ഗ് ആണ്. എപ്പോഴും സഹായിക്കും'

    'മഞ്ജു ആളുകളോട് വളരെ സോഫ്റ്റ് ആയി ഇടപെടുന്നു. ഡൗൺ ടു എർത്ത് ആണ്. എല്ലാ ദിവസവും ഷൂട്ടിം​ഗ് കഴിയവെ ആളുകൾ അവരോട് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കും. ഒരിക്കലും അവൾ നോ പറഞ്ഞിട്ടില്ല. എപ്പോഴും പുഞ്ചിരിക്കുന്നു,' മോണ തവൽ പറഞ്ഞു.

    Manju Warrier

    ആയിഷയ്ക്ക് ശേഷം നിരവധി പേർ തന്നോട് മലയാളം സിനിമ ചെയ്യാൻ പറയുന്നുണ്ടെന്നും മോണ പറഞ്ഞു. പഴയ മഞ്ജു വാര്യരെ തിരിച്ചു കിട്ടി എന്നാണ് ആയിഷ കണ്ട പ്രേക്ഷകർ പറയുന്നത്. 2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയത്.

    മഞ്ജു തിരിച്ചെത്തിയപ്പോൾ നടിയെ ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ മഞ്ജുവിനെ ഇനിയും ഇത്തരം വേഷങ്ങളിൽ കാണാൻ പ്രേക്ഷകർ ആ​ഗ്രഹിക്കുന്നു.

    Read more about: manju warrier
    English summary
    Ayisha Movie Fame Mona Praises Manju Warrier; Talks About Her Simplicity
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X