twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷമീറിന്റേയും ആയിശയുടേയും പ്രണയകഥ, 'ആയിശ വെഡ്സ് ഷമീർ' ഒടിടി റിലീസിങ്ങ് തീയതി പുറത്ത്

    |

    വാമ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സാക്കിർ അലി നിർമ്മിച്ച് സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവ്വഹിച്ച " ആയിശ വെഡ്സ് ഷമീർ" ജൂലായ് 9ന് ഒടിടി റിലീസിനായി എത്തുന്നു. ഹൈ ഹോപ്സ് എന്റർടെയ്ൻമെന്റ്സ്, ഫസ്റ്റ്ഷോസ്, സീനിയ, ലൈംലൈറ്റ്, റൂട്ട്സ്, കൂടെ , എബിസി ടാക്കീസ്, മൂവിവുഡ്, തിയേറ്റർപ്ലേ തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്.

    Ayisha Weds Shameer,

    നാട്ടിൻപുറത്തിന്റെ നന്മയുള്ള കൂലിപ്പണിക്കാരനായ ഷമീറെന്ന യുവാവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് പെൺകുട്ടികൾ അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുടെ കഥയാണ് " ആയിശ വെഡ്സ് ഷമീർ" എന്ന ചിത്രം പറയുന്നത്. വളരെ യാദൃശ്ചികമായാണ് ഷമീർ ,ഷഹലയെ കണ്ടുമുട്ടുന്നതും അടുക്കുന്നതും. ഷമീറിന്റെ പ്രണയം ആത്മാർത്ഥമായിട്ടായിരുന്നങ്കിൽ ഷഹലയ്ക്ക് അതൊരു നേരമ്പോക്കായിരുന്നു. താമസിയാതെ തന്നെ ഷഹല , സമ്പന്നനായ ഒരാളെ വിവാഹം കഴിച്ച് പോയതോടെ ഷമീർ ആകെ തളർന്നുപോയി.

    ആ അവസ്ഥയിലാണ് സ്വന്തം പെങ്ങൾ വഴി ആയിശയുടെ ആലോചന ഷമീറിലെത്തുന്നത്. മനസ്സില്ലാമനസ്സോടെയാണങ്കിലും ഷമീർ ആയിശയെ വിവാഹം കഴിക്കുന്നു. തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന ഉദ്വേഗങ്ങളായ മുഹൂർത്തങ്ങൾ പ്രേക്ഷകക്കാഴ്ചകളെ മറ്റൊരു തലത്തിലെത്തിക്കുന്നു. മൻസൂർ മുഹമ്മദ്, സൗമ്യ മല്ലയ്യ , ശിവജി ഗുരുവായൂർ , വിനോദ് കെടാമംഗലം എന്നിവരോടൊപ്പം ചിത്രത്തിന്റെ നിർമ്മാതാവ് സാക്കിർ അലി ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.

    Recommended Video

    Actress Sandra Thomas about her terrible experience with dengue fever | FilmiBeat Malayalam

    ബാനർ - വാമ എന്റർടെയ്ൻമെന്റ്സ്, നിർമ്മാണം -സാക്കിർ അലി, രചന, സംവിധാനം - സിക്കന്ദർ ദുൽക്കർനൈൻ, ഛായാഗ്രഹണം - ലിപിൻ നാരായണൻ , എഡിറ്റിംഗ് - ഹബീബി , ഗാനരചന , സംഗീതം - ജയനീഷ് ഒമാനൂർ , നിഷാദ്ഷാ, റൂബിനാദ്, ആലാപനം - ജി വേണുഗോപാൽ, സുജാത , നജീം അർഷാദ്, സിയാ ഉൾ ഹഖ്, പ്രൊഡക്ഷൻ കൺട്രോളർ - ഷംസുദ്ദീൻ പാപ്പിനിശ്ശേരി, ചമയം - ജയരാജ്, സഹസംവിധാനം - ഷാൽവിൻ സോമസുന്ദരൻ, പശ്ചാത്തലസംഗീതം - റൂബിനാദ്, സലാം വീരോളി , ഒടിടി ഡിസ്ട്രിബ്യൂഷൻ-ഹൈഹോപ്സ് ഫിലിം ഫാക്ടറി ,പി ആർ ഓ -അജയ് തുണ്ടത്തിൽ .

    Read more about: cinema ott
    English summary
    Ayisha Weds Shameer Movie OTT Release Date Out,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X