മകള്‍ മീനൂട്ടിയ്‌ക്കൊപ്പം ദിലീപും കാവ്യ മാധവനും തിളങ്ങി നിന്ന ഡ്രസ് കോഡ്; നാദിര്‍ഷയുടെ വീട്ടില്‍ വിവാഹമേളം
ജനപ്രിയ നടന്‍ ദിലീപും നാദിര്‍ഷയും തമ്മില്‍ സിനിമയിലെത്തുന്നതിന് മുന്‍പേയുള്ള കൂട്ടുകെട്ടാണ്. സൗഹൃദത്തിന് പുറമേ ആത്മബന്ധം കൂടി കാത്തുസൂക്ഷിക്കുന്ന ഇരുവരും പല പ്രതിസന്ധി ഘട്ടത്തിലും ഒന്നിച്ച് നില്‍ക്കുന്നവരാണ്. പരസ്പരമുള്ള സൗഹൃദത്തിന് പുറമേ കുടുംബങ്ങള്‍ തമ്മിലും ഒരേ ഐക്യത്തിലാണ്. ഇപ്പോഴിതാ ഇരുതാരകുടുംബങ്ങളും ഒന്നിച്ചെത്തിയതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് വൈറലാവുന്നത്.
ദിലീപുമായിട്ടുള്ള വിവാഹശേഷം കുടുംബിനിയായി കഴിയുകയാണ് കാവ്യ മാധവന്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നതിനാല്‍ കാര്യമായി പുറത്തേക്ക് വരാറില്ലായിരുന്നു. ഏറ്റവുമൊടുവില്‍ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ദിലീപും കാവ്യ മാധവനും ഒന്നിച്ചെത്തിയത്. എന്നാലിപ്പോള്‍ മൂത്തമകള്‍ മീനാക്ഷിയും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)
കഴിഞ്ഞ ദിവസം നാദിര്‍ഷയുടെ മകള്‍ ആയിഷുടെ വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപ് കുടുംബസമേതം എത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് ആയിഷയുടെ വിവാഹനിശ്ചയത്തിലും താരകുടുംബം ഒന്നടങ്കം എത്തിയിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലാവുകയാണ്. ആയിഷയുടെ ഏറ്റവും അടുത്ത കൂട്ടുകാരി കൂടിയാണ് മീനാക്ഷി ദിലീപ്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇരുകുടുംബങ്ങളും ഡ്രസ് കോഡ് വരെ നോക്കിയിരുന്നു എന്നാണ് ഫോട്ടോസിലൂടെ മനസിലാവുന്നത്. വെള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു നാദിര്‍ഷയും ദിലീപും അണിഞ്ഞത്. ആയിഷയുടെ സഹോദരിയും മീനാഷിയും ആകാശനീല നിറമുള്ള വസ്ത്രമാണ് ധരിച്ചത്. വധുവിന്റെ ഡ്രസിനോട് സാമ്യമുള്ള നിറത്തിലാണ് കാവ്യ മാധവനെത്തിയത്. വിവാഹദിവസവും ഇവര്‍ തന്നെയാവും ചടങ്ങിലെ മുഖ്യാതിഥികള്‍.
Recommended Video
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഈ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുള്ളു. ഫെബ്രുവരി പതിനൊന്ന് വ്യാഴാഴ്ച കാസര്‍ഗോഡ് വച്ചാണ് ആയിഷയുടെ വിവാഹം. കാസര്‍ഗോഡ് ഉപ്പള സ്വദേശിയും മസ്‌കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുള്‍ ലത്തീഫിന്റെ മകനും ബിസിനസുകാരനുമായ ബിലാലാണ് അയിഷയുടെ വരന്‍. ദുബായില്‍ നിന്നും ഫാഷന്‍ മെര്‍ച്ചന്റൈസിംഗില്‍ ബിരുദം നേടിയിട്ടുള്ള ആളാണ് ആയിഷ.


Click it and Unblock the Notifications