'മിന്നൽ മുരളിയെക്കാൾ വലിയ സൂപ്പർ ഹീറോയാണ് അയ്യപ്പൻ, വെറുപ്പിച്ച് കഴിഞ്ഞാൽ‌ തെറിയും ഇടിയും കിട്ടും'; ഉണ്ണി

മാളികപ്പുറം സിനിമ റിലീസ് ചെയ്തപ്പോൾ മുതൽ ഉണ്ണി മുകുന്ദനും സംഘവും സോഷ്യൽമീഡിയയിൽ തന്നെ വലിയ ചർച്ചയായി മാറി കഴിഞ്ഞു. സിനിമയെ കുറിച്ച് നെ​ഗറ്റീവ് കമന്റ്സ് പറഞ്ഞതിന്റെ പേരിൽ യുട്യൂബറെ കൂടി ഉണ്ണി മുകുന്ദൻ തെറി വിളിച്ചതോടെ വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങി.

നിയന്ത്രണം വിട്ട് യുട്യൂബറെ ഉണ്ണി മുകുന്ദൻ തെറി വിളിച്ചത് ശരിയായില്ലെന്നും ചിലർ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴിത തന്നെ വെറുപ്പിച്ചാൽ‌ തെറിയും ഇടിയുമെല്ലാം കിട്ടുമെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ.

മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ മനസ് തുറന്നത്. 'ഞാൻ ജെനുവിനായിട്ട് വിചാരിച്ചത് എന്റെ കുഞ്ചാക്കോ ബോബന്റെ എല്ലാ സിനിമകളും എനിക്ക് കിട്ടുമെന്നാണ്. പലരും റൊമാന്റിക്ക് ഹീറോയെപ്പോലെയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.'

'ഒരു ഘട്ടത്തിൽ ശരീരം ഒരു ബാധ്യതയായിരുന്നു. പക്ഷെ അങ്ങനെ ബോഡി ബിൽഡ് ചെയ്ത് കൊണ്ടുപോയതുകൊണ്ടാണ് മല്ലു സിങിന് ഇത്രയേറെ സ്വീകാര്യത ലഭിച്ചത്. എന്റെ ശരീരം ഞാൻ അലങ്കാരമായി കൊണ്ടുനടക്കാറില്ല. അതുകൊണ്ടാണ് വെയിറ്റ് കൂട്ടി മേപ്പടിയാൻ ചെയ്തത്.'

മിന്നൽ മുരളയെക്കാൾ വലിയ സൂപ്പർ ഹീറോയാണ് അയ്യപ്പൻ

'ഞാൻ രാവിലെ അഞ്ച് മണിക്ക് എണീക്കും. മൂന്ന് മണിക്ക് കിടന്നാൽ പോലും. ഇതാണ് ജീവിത രീതി. ചെറുപ്പം മുതലുള്ള ശീലമാണ്. സമ്മർ വെക്കേഷന് കേബിൾ കിട്ടുമ്പോൾ മാത്രമാണ് സിനിമ കണ്ടിരുന്നത്. അല്ലാത്തപ്പോഴെല്ലാം ​ഗ്രൗണ്ടിൽ കളിക്കുമായിരുന്നു. അതിനാൽ‌ മൈൻഡ് ഒരു അത്ലറ്റിന്റേതാണ്.'

'അതുകൊണ്ടാണ് പരാജയങ്ങൾ ഉണ്ടായപ്പോൾ വിട്ടുകൊടുക്കാൻ പറ്റാതെയായി. നിവിന്റെ സിനിമകൾ എനിക്ക് ഇഷ്ടമാണ്. അവനെപ്പോലെയൊക്കെ ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. നിവിൻ‌ മാത്രമല്ല മറ്റുള്ള നടന്മാരെയും അതുപോലെ ശ്രദ്ധിക്കാറുണ്ട്.'

വെറുപ്പിച്ച് കഴിഞ്ഞാൽ‌ തെറിയും ഇടിയും കിട്ടും

'പലരും എന്നോട് ചോദിക്കാറുണ്ട് ബോക്സറായി അഭിനയിച്ചൂടെ ലിപ് ലോക്ക് ചെയ്തൂടെ തെറി പറഞ്ഞൂടെ എന്നൊക്കെ അതൊക്കെ നോർമലായല്ലോ. ഞാൻ തെറി പറയാത്ത ആളല്ല എന്നെ വെറുപ്പിച്ച് കഴിഞ്ഞാൽ‌ തെറിയും ഇടിയുമെല്ലാം കിട്ടും. പക്ഷെ സിനിമകളിൽ അത് ചെയ്യില്ലെന്നല്ല ലിപ് ലോക്ക് ഒക്കെ ചെയ്യാൻ ഇൻഹിബിഷൻസ് ഉണ്ടെന്നാണ്.'

'എന്റെ സ്ട്രങ്ത് ഫാമിലി ഓഡിയൻസാണ്. മിന്നൽ മുരളയെക്കാൾ വലിയ സൂപ്പർ ഹീറോയാണ് അയ്യപ്പൻ. അയ്യപ്പനായിട്ട് വേറെ ആർക്കും ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.'

പതിയെ മൈൻ‌ഡ് സെറ്റ് മാറി മിഖായേൽ ചെയ്തു

'മമ്മൂക്കയ്ക്കൊപ്പമാണ് ആദ്യം വില്ലനായത്. വില്ലനാകാൻ എനിക്ക് ഇഷ്ടമില്ലായിരുന്നു. അന്ന് ഞാൻ വിഷമിക്കുന്നത് കണ്ട് ഉദയ കൃഷ്ണ എന്നെ ആശ്വസിപ്പിച്ചു. ശേഷം പതിയെ മൈൻ‌ഡ് സെറ്റ് മാറി മിഖായേൽ ചെയ്തു.'

'അയ്യപ്പനെക്കാൾ വലിയ സൂപ്പർ ഹീറോ സൗത്തിലോ നോർത്തിലോ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. തൽക്കാലം ഞാനാണ്. വിവാഹത്തിന്റെ കാര്യത്തിൽ പ്ലാനിങില്ല. ​ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഭാഷവരെ ​ഗുജറാത്തിൽ വളർന്നതുകൊണ്ട് പ്രശ്നമായിരുന്നു.'

ഗണേശോത്സവത്തിൽ പങ്കെടുത്താൻ പോലും അതൊരു സ്റ്റേറ്റ്മെന്റായി മാറുന്നു

'പണ്ട് ഡബ്ബ് ചെയ്യാൻ പോലും പറ്റിയിരുന്നില്ല. മോഡിയോട് കുറച്ച് ഇഷ്ടം കൂടുതലുണ്ടെന്ന് പറയാതെ വയ്യ. അദ്ദേഹത്തോടൊപ്പം പട്ടം പറപ്പിച്ചിട്ടുണ്ട്. പക്ഷെ അത് പ്രൂവ് ചെയ്യാൻ പറ്റില്ല. ഞാൻ ​ഗണേശോത്സവത്തിൽ പങ്കെടുത്താൻ പോലും അതൊരു സ്റ്റേറ്റ്മെന്റായി മാറുന്നു.'

'പക്ഷെ ചില ആളുകൾ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായി കാണുന്നതുകൊണ്ട് എനിക്ക് ചെയ്യാതിരിക്കാനും പറ്റില്ല. നല്ല വില്ലൻ വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യും. നായകൻ ആരാണെന്ന് ആളുകൾ മനസിലാക്കുന്നത് സിനിമ റിലീസ് ചെയ്ത ശേഷമാണ്.'

എനിക്ക് കഥകൾ പറയാൻ ഇഷ്ടമാണ്

'സിനിമയും ഓഡിയൻസും മാറി കഴിഞ്ഞു. മറ്റ് ഭാഷകളിലും എന്റെ സിനിമ റിലീസ് ചെയ്യപ്പെടണമെന്നാണ് ആ​ഗ്രഹം. സംവിധാനം ചെയ്യാനാണ് നിർമ്മാണം ചെയ്തത്. എനിക്ക് കഥകൾ പറയാൻ ഇഷ്ടമാണ്. നല്ല സപ്പോർട്ട് പബ്ലിക്ക് തരുന്നുണ്ട്.'

'പൃഥ്വിയുടെ സംസാരവും ചിന്തകളും രീതികളും എനിക്കിഷ്ടമാണ്. പൃഥ്വിയുമായി കണക്ട് ചെയ്യാൻ പറ്റിയിട്ടുണ്ട്. എനിക്ക് പേടിയില്ല. ഞാൻ പരാജയങ്ങൾ കണ്ടിട്ടുള്ളതാണ്' ഉണ്ണി മുകുന്ദൻ പറഞ്ഞു.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X