വല്ലാത്ത വാക്കുകളായി പോയി, അനിലിന്റെ അവസാന വാക്കുകൾ തീരാ വേദനയാകുന്നു...

ചലച്ചിത്ര താരം അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകവും ആരാധകരും. സിനിമാ ചിത്രീകരണത്തിനിടെ തൊടുപുഴയിലെ മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങുമ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം.

Anil Nedumangad

ഇപ്പോൾ സിനിമാ ലോകത്തും ആരാധകരുടെ ഇടയിലും ചർച്ചയാകുന്നത് അനിലിന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റാണ്. ഈ പോസ്റ്റ് പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുകയാണ്. വാക്കുകൾ അറംപറ്റിപ്പോയല്ലോ എന്നാണ് പ്രേക്ഷകർ ഹൃദയം നുറുങ്ങുന്ന വേദനയിൽ പറയുന്നത്. സംവിധായകൻ സച്ചിയുടെ പിറന്നാളായിരുന്നു ഇന്ന്. അദ്ദേഹത്തിനെ കുറിച്ചായിരുന്നു അനിലിന്റെ പോസ്റ്റ്. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് 8 മണിക്കൂർ കഴിയവെയായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗം.

അനിൽ വാക്കുകൾ ഇങ്ങനെ...

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു - അനിൽ കുറിപ്പിൽ പറയുന്നു. നടൻരെ ഫേസ്ബുക്ക് കവർ ചിത്രം സച്ചിയുടേതാണ്.

നാടകം- മനിസ്ക്രീനിൽ നിന്നാണ് അനിൽ സിനിമാ രംഗത്തേക്ക് എത്തിയത്. 1997-98ല്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഏതാനും വർഷങ്ങൾ നാടക രംഗത്തു പ്രവർത്തിച്ചു. പിന്നീട് കോമഡി സ്കിറ്റുകളിലൂടെ ടെലിവിഷൻ രംഗത്ത് എത്തി. 2005ൽ പുറത്തിറങ്ങിയ 'തസ്കരവീര'നിലൂടെ ആണ് അനിൽ നെടുമങ്ങാട് സിനിമയിൽ എത്തുന്നത്.. ആദ്യഘട്ടങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹത്തിന്റെ 2014ൽ ഇറങ്ങിയ 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലാണ് ആദ്യമായി പ്രാധാന്യമുള്ള ഒരു വേഷം ചെയ്തത്. 2016ൽ ഇറങ്ങിയ 'കമ്മട്ടിപ്പാട'ത്തിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പൊറിഞ്ചു മറിയം ജോസ്, കിസ്മത്ത്,പാവാട തുടങ്ങിയവയാണ് അനിലിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റ് ചിത്രങ്ങൾ.

More from Filmibeat

Read more about: anil nedumangad actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X