twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോള്‍ പേടി തോന്നിയോ? ചോദ്യത്തിന് മറുപടിയുമായി ഗൗരി നന്ദ

    |

    നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍, എന്നിങ്ങനെ മലയാള സിനിമയുടെ നട്ടെല്ലായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായകനില്‍ നിന്നും ബോളിവുഡില്‍ വരെ നായകനായി മാറിയ പൃഥ്വിയുടെ ജന്മദിനമാണിന്ന്. മുപ്പത്തിയെട്ടാം ജന്മദിനമാഘോഷിക്കുന്ന പൃഥ്വിയ്ക്ക് താരങ്ങളും സഹപ്രവര്‍ത്തകരുമെല്ലാം ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.

    ഏറ്റവുമൊടുവില്‍ റിലീസിനെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഗൗരി നന്ദ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്. പിറന്നാള്‍ സന്ദേശത്തിനൊപ്പം പൃഥ്വിരാജ് എന്ന നല്ല മനുഷ്യനെ കുറിച്ചാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഗൗരി സൂചിപ്പിച്ചിരിക്കുന്നത്.

     ഗൗരി നന്ദയുടെ കുറിപ്പ് വായിക്കാം

    പിറന്നാള്‍ ആശംസകള്‍ രാജുവേട്ടന്‍... ആദ്യം തന്നെ സച്ചിയേട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നന്ദി പറയാന്‍ ഉള്ളത് രാജുയേട്ടാ നിങ്ങളോട് ആണ് കാരണം കണ്ണമ്മ എന്ന ഞാന്‍ ചെയ്ത കഥാപാത്രം ഇത്ര അധികം ആളുകള്‍ ഇഷ്ട്ടപെടുന്നു എങ്കില്‍ സച്ചിയേട്ടന്റെ എഴുത്തും അതുപോലെ നിങ്ങളിലെ കലാകാരന്‍ ഏറ്റവും മികച്ച രീതിയില്‍ അത് ഞാന്‍ അവതരിപ്പിക്കാന്‍ നിന്നു തന്നു അതുകൊണ്ടും കൂടിയാണ്. കണ്ണമ്മയും കോശിയും തമ്മില്‍ കോര്‍ക്കുന്ന സീന്‍ ഞാന്‍ അത് നന്നായി ചെയ്യണം എന്ന് എന്നേക്കാള്‍ നന്നായി രാജുവേട്ടാ നിങ്ങള്‍ ആഗ്രഹിച്ചു എന്നും അറിയാം.

    ഗൗരി നന്ദയുടെ കുറിപ്പ് വായിക്കാം

    അതാണ് നിങ്ങളിലെ കലാകാരന്‍ കൂടെ അഭിനയിക്കുന്നവര്‍ എന്തും കഥാപാത്രം ചെയ്താലും അത് വളരെ മികച്ച രീതിയില്‍ ആകണം എന്ന് ആഗ്രഹിക്കുന്ന മനസ് നിങ്ങള്‍ക്ക് ഉണ്ട്. അതിന് വേണ്ടി അവരെ സഹായിക്കാന്‍ ഒരു മടിയും കാണിക്കാറില്ല. പിന്നെ സിനിമയെ അത്ര കണ്ട് സ്‌നേഹിക്കുന്ന കലാകാരന്‍. സിനിമയിലെ തനിക്ക് അറിയാത്ത തലങ്ങളെ കുറിച്ച് പഠിക്കാന്‍ ഇഷ്ട്ടപെടുന്ന നടന്‍. ഒരു കലാകാരന്‍ നടന്‍ അതിലുപരി സിനിമയിലെ ടെക്നിക്കല്‍ വശങ്ങളെ പറ്റി ഇത്രയും അറിയുന്ന ഇനിയും അറിയാന്‍ ശ്രമികുന്ന വേറേ ഒരു നടന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല.

     ഗൗരി നന്ദയുടെ കുറിപ്പ് വായിക്കാം

    ചിലപ്പോള്‍ ഉണ്ടാകാം. പിന്നെ അദ്ദേഹം എന്ന വ്യക്തിയെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ ഒരിക്കലും ഒരാളെ കുറിച്ച് അറിയേണ്ടത് മൂന്നാമതൊരാളിന്റെ വാക്കുകള്‍ കൂടി ആവരുത് നമ്മള്‍ക്കു നേരിട്ട് കണ്ടു മനസിലാക്കുന്ന വ്യക്തി അതാണ് ശരിയായിട്ടുള്ളത് യെസ് വളരെ നല്ല ക്വാളിറ്റി കഥാപാത്രങ്ങളുളള മികച്ച മനുഷ്യനാണ് രാജുവേട്ടന്‍. അദ്ദേഹത്തിന് എത്തിപ്പെടാന്‍ ഇനിയും ഒരുപാട് ഉയരങ്ങള്‍ ഉണ്ട് അതെല്ലം സാധ്യമാകട്ടെ എന്ന് ആഗ്രഹിക്കുന്നു. പിന്നെ എടുത്തു പറയേണ്ട കാര്യം രാജുവേട്ടാ നിങ്ങള്‍ ചെയുന്ന ഓരോ കഥാപാത്രത്തെയും സ്നേഹിക്കുന്ന രീതി അതിന് വേണ്ടി എത്ര കഷ്ട്ടപെടാനും മടിയില്ല.

    ഗൗരി നന്ദയുടെ കുറിപ്പ് വായിക്കാം

    കോശി എന്നാ കഥാപാത്രം ചെയ്യുമ്പോള്‍ ഏറ്റവും ഇഷ്ട്ടപെട്ട സീന്‍ കണ്ണമ്മ വഴക്കു പറയുന്ന സീന്‍ ആണ് എന്നും പറഞ്ഞു കേട്ടു. പിന്നെ പലരും എന്നോട് ചോദിച്ച ചോദ്യം 'പൃഥ്വിരാജ് സുകുമാരന്‍ എന്ന നടന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോള്‍ പേടി തോന്നിയില്ലേ എന്ന്' എങ്കില്‍ ഇപ്പോ പറയുന്നു ആ മനുഷ്യന്‍ സന്തോഷം ആയി നിന്ന് ഏറ്റവും നന്നായി ചെയ്യണം ആ സീന്‍ എന്ന് പറഞ്ഞു സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഞാന്‍ അല്ല വേറേ ആരായാലും അത് ഭംഗി ആയി ചെയ്യും. അയ്യപ്പനും കോശിയും അവസാന ഷൂട്ട് സമയങ്ങളില്‍ നേരില്‍ കണ്ടതാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി ഉളള കഠിന പ്രയത്‌നങ്ങള്‍.

     ഗൗരി നന്ദയുടെ കുറിപ്പ് വായിക്കാം

    Hats off you Rajuettan.. അയ്യപ്പനും കോശിയും പ്രിവ്യു കണ്ടിറങ്ങിയ അന്ന് സച്ചിയേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞു 'ടാ.. രാജു എന്നോട് പറഞ്ഞു ഗൗരി ഗംഭീരം ആയി ചെയ്തിട്ടുണ്ട് എന്ന് ' നിനക്ക് സന്തോഷം ആയില്ലേ കുട്ടി എന്ന് സച്ചിയേട്ടന്‍ ചോദിച്ചു. യെസ്, ആ നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി. കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ നന്നായി ചെയ്തു എന്ന് നമ്മളോട് പറയുമ്പോള്‍ അതിലും വലിയ അംഗീക്കാരം വേറേ ഒന്നും തന്നെ ഇല്ല. ഇനിയും ഒരുപാട് സിനിമകള്‍ രാജുയേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഉളള അവസരം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു കാത്തിരിക്കുന്നു!

    Recommended Video

    Actress Goury nanda Exclusive Interview | FilmiBeat Malayalam
     ഗൗരി നന്ദയുടെ കുറിപ്പ് വായിക്കാം

    ഗൗരി നന്ദയുടെ കുറിപ്പ് വായിക്കാം

    പിറന്നാള്‍ ആശംസകള്‍ രാജുവേട്ടന്‍... ആദ്യം തന്നെ സച്ചിയേട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നന്ദി പറയാന്‍ ഉള്ളത് രാജുയേട്ടാ നിങ്ങളോട് ആണ് കാരണം കണ്ണമ്മ എന്ന ഞാന്‍ ചെയ്ത കഥാപാത്രം ഇത്ര അധികം ആളുകള്‍ ഇഷ്ട്ടപെടുന്നു എങ്കില്‍ സച്ചിയേട്ടന്റെ എഴുത്തും അതുപോലെ നിങ്ങളിലെ കലാകാരന്‍ ഏറ്റവും മികച്ച രീതിയില്‍ അത് ഞാന്‍ അവതരിപ്പിക്കാന്‍ നിന്നു തന്നു അതുകൊണ്ടും കൂടിയാണ്. കണ്ണമ്മയും കോശിയും തമ്മില്‍ കോര്‍ക്കുന്ന സീന്‍ ഞാന്‍ അത് നന്നായി ചെയ്യണം എന്ന് എന്നേക്കാള്‍ നന്നായി രാജുവേട്ടാ നിങ്ങള്‍ ആഗ്രഹിച്ചു എന്നും അറിയാം.

    English summary
    Ayyappanum Koshiyum Fame Gowri Nandha's Birthday Wishes For Actor Prithviraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X