twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ കണ്ടതിന് ശേഷം അവരെന്നെ ജോലിക്ക് എടുക്കാതെയായി, ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് നഞ്ചിയമ്മ

    |

    സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് നഞ്ചിയമ്മ. ചിത്രത്തിൽ നഞ്ചിയമ്മ പാടിയ കലക്കാത്ത എന്ന് തുടങ്ങുന്ന ഒറ്റ ഗാനം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു പൃഥ്വിരാജ്, ബിജു മേനോൻ പ്രധാന വേഷത്തിലെത്തിയ അയ്യപ്പനും കോശിയുടേയും വിജയത്തിന്റെ ഒരു കാരണമായി ഈ ഗാന മാറുകയായിരുന്നു. ഇന്നും ചിത്രത്തിലെ ഈ ഗാനം പ്രേക്ഷകരുടെ ഇടിൽ ചർച്ചാ വിഷയമാണ്.

    ഇപ്പോഴിത തന്റെ ജീവിതത്തെ കുറിച്ച് നഞ്ചിയമ്മ. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ നഞ്ചിയമ്മ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തിയത്. സിനിമയിൽ അഭിനയിച്ചതിന് ശേഷം ജോലിയ്ക്ക് എടുക്കാതെയായെന്ന് നഞ്ചിയമ്മ പറയുന്നു. കൂടുതൽ വായിക്കാം...

    പ്രതിഫലം

    അയ്യപ്പനും കോശിയിലും അഭിനയിച്ചതിന് 50000 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്. എന്നാൽ ഇപ്പോൾ പരിപാടിക്ക് പോകുമ്പോൾ ആയിരമോ രണ്ടായിരമേ കിട്ടുമെന്നും നഞ്ചിയമ്മ പറയുന്നു. ഇപ്പോൾ അഭിനയിക്കാൻ പോകുന്നതിന് മുൻപ് ഇത്ര പൈസ വേണമെന്ന് പറയും. എന്റെ പണിയൊക്കെ വിട്ട് പശുവിനെയും ആടിനെയുമൊക്കെ മറന്നിട്ട് വേണ്ടേ അഭിനയിക്കാന്‍ പോവാന്‍.

    കിട്ടുന്ന പ്രതിഫലം

    പരിപാടിക്ക് പോവുമ്പോള്‍ കിട്ടുന്ന തുക ചെലവിനെടുക്കും. ആ കിട്ടുന്ന പൈസക്കുളള സാധനങ്ങള്‍ വാങ്ങും. അരി ഗവണ്‍മെന്റ് തരും. എന്നാലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ. മുമ്പ് തൊഴിലുറപ്പ് പണിക്ക് പോകുമായിരുന്നു. സിനിമയില്‍ കണ്ടതിന് ശേഷം അവരെന്നെ ജോലിക്ക് എടുക്കാതെയായി. നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തിലൊക്കെ ചീത്തപറയുമെന്ന് പറയും. അങ്ങനെ ആ പണിയും പോയി. പിന്നെ കണക്കു പറഞ്ഞ് പൈസ വാങ്ങിയില്ലെങ്കില്‍ എങ്ങനെ ജീവിക്കും'. നഞ്ചിയമ്മ അഭിമുഖത്തിൽ പറയുന്നു.

    പൃഥ്വിരാജും-ബിജു മേനോനും

    പൃഥ്വിരാജ്- ബിജു മേനോൻ എന്നിവരെ പ്രധാന വേഷത്തിലാക്കി സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. 2020 ഫെബ്രുവരി 7നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ടൈറ്റിൽ സോങ്ങാണ് നഞ്ചിയമ്മ പാടിയത്, സിനിയിലെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ആദിവാസി ഇരുള വിഭാഗത്തിന്റെ ഭാഷയിലുളള ഗാനം നഞ്ചിയമ്മ തന്നെയാണ് എഴുതിയതിയും ഇണമിട്ടത്. ഗാനം പുറത്തിറങ്ങിയ ദിവസം തന്നെ വലിയ കാഴ്ചക്കാരെ നേടാൻ നഞ്ചിയമ്മയുടെ പാട്ടിന് കഴിഞ്ഞിരുന്നു.

    ശ്രദ്ധിക്കപ്പെട്ട ചിത്രം

    2020 ൽ ഏറ്റവും കുടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അയ്യപ്പനും കോശിയും. രണ്ട് വ്യക്തികൾ തമ്മിലുള്ള ഈഗോയുടെ കഥ പറയുന്ന ചിത്രത്തിൽ അയ്യപ്പനായി ബിജു മേനോനും കോശിയായി പൃഥ്വിരാജുമായിരുന്നു എത്തിയത്. മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ തമിഴ്, തെല്ലുങ്ക്, ഹിന്ദി പതിപ്പുകൾ അണിയറയിൽ ഒരുങ്ങുകയാണ്. തെലുങ്ക് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.

    English summary
    Ayyappanum Koshiyum movie Fame najiyamma About Her Life,ayyappanum kosiyum
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X