For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാടമ്പിയും പ്രമാണിയും ഉണ്ടാക്കിയ മൂലധനം! സ്റ്റാന്‍ഡ് അപ്പ് മൂവിയെ കുറിച്ച് ബി ഉണ്ണികൃഷ്ണന്‍

  |

  വിധു വിന്‍സെന്റിന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. നിമിഷ സജയനും രജിഷ വിജയനും നായികമാരായി അഭിനയിക്കുന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം ആഘോഷമായി നടത്തിയിരുന്നു. മൊഗാസ്റ്റാര്‍ മമ്മൂട്ടി അടക്കം നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

  സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് സ്റ്റാന്‍ഡ് അപ്പ് നിര്‍മ്മിക്കുന്നത്. തട്ട് പൊളിപ്പന്‍ സിനിമകള്‍ ചെയ്താലേ സ്റ്റാന്‍ഡ് അപ്പ് പോലെയുള്ള സിനിമകള്‍ ഇവിടെ ഉണ്ടാവുകയുള്ളു എന്ന് പറഞ്ഞിരിക്കുകയാണ് ബി ഉണ്ണികൃഷ്ണന്‍. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ വേദിയില്‍ നിന്നും സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് സംസാരിച്ചത്.

  താനും ആന്റോ ജോസഫും മാടമ്പി, പ്രമാണി, ഗാനഗന്ധര്‍വ്വന്‍ പോലെയുള്ള തട്ടുപൊളിപ്പന്‍ സിനിമകള്‍ ചെയ്തത് കൊണ്ടാണ് സ്റ്റാന്‍ഡ് അപ്പ് പോലെയുള്ള സിനിമകല്‍ ഇവിടെ ഉണ്ടാക്കാനുള്ള മൂലധനം ഉണ്ടായതെന്നാണ് സംവിധായകനും നിര്‍മാതാവും ഫെഫ്ക പ്രസിഡന്റുമായ ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. സിനിമാ സംരംഭങ്ങള്‍ക്കെല്ലാം അടിത്തറയായി വേണ്ടത് മൂലധനമാണ്. ഞങ്ങള്‍ പൊളിറ്റിക്കലി ഇന്‍കറ്കടായി തന്നെയായിരിക്കും പക്ഷേ നിങ്ങള്‍ പൊളിറ്റിക്കലി കറ്കാടവൂ... എന്നെങ്കിലും അത്തരം സിനിമ ചെയ്യണമെന്ന് തോന്നുമ്പോള്‍ തങ്ങള്‍ അത് ചെയ്യും എന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

  മലയാള സിനിമയില്‍ സ്ത്രീകളുടേതായ ഒരു ഇടം ഒരു ബദല്‍ രാഷ്ട്രീയം മുന്നോട്ട് പോകാന്‍ കഴിയു എന്ന ബോധ്യം എനിക്കും വിധു വിന്‍സെന്റിനുമുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടാണ് സ്റ്റാന്‍ഡ് അപ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പൊളിറ്റിക്കല്‍ കറ്കടാണോ എന്നാണ് ഞാന്‍ ചോദിക്കുന്നത്. തന്റെ പരിമിതമായ സൈദ്ധാന്തിക ജ്ഞാനത്തില്‍ മനസിലാക്കുന്നത് ഒരാള്‍ക്ക് ഒരിക്കലും പൊളിറ്റിക്കലി കറക്ടാക്കാന്‍ സാധിക്കില്ലെന്നാണ്.

  പൊളിറ്റിക്കല്‍ കറക്ട്‌നസ്സ് എന്ന് പറയുന്നത് ഒരു ഐഡിയലാണ്. നിങ്ങള്‍ നിങ്ങളുടെ തെറ്റുകളിലൂടെ അതിലേക്ക് യാത്ര ചെയ്ത് കൊണ്ടിരിക്കുകയാണ്. ആ തെറ്റുകള്‍ തിരുത്തി തിരുത്തി മുന്നോട്ട് പോകുന്നതാണ് സ്വാര്‍ത്ഥകമായ രാഷ്ട്രീയം. അങ്ങനെ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നിന്ന് ചെയ്ത ചില തെറ്റുകളുടെ തിരുത്തലുകള്‍ കൂടിയാണ് സ്റ്റാന്‍ഡ് അപ്പ് എന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. തങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ വാതില്‍ എന്നും വിധുവിനായി തുറന്നിട്ടിരിക്കുന്നുവെന്ന് ആന്റോ ജോസഫും കൂട്ടിചേര്‍ത്തു.

  മാധ്യമ പ്രവര്‍ത്തകയായിരുന്ന വിധു വിന്‍സെന്റ് 2016 ലായിരുന്നു സിനിമാ സംവിധാനത്തിലേക്ക് കടന്നത്. ആദ്യ സിനിമയായ മാന്‍ഹോള്‍ എന്ന ചിത്രം സംവിധാനം ചെയ്ത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. വിധു വിന്‍സെന്റിന്റെ രണ്ടാമത്തെ സിനിമയാണ് സ്റ്റാന്‍ഡ് അപ്പ്. സ്ത്രീ പ്രധാന്യമുള്ള സിനിമയില്‍ നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിങ്ങനെ രണ്ട് നായികമാരാണുള്ളത്. മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം വാങ്ങിയ മൂവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ടോബിന്‍ തോമസാണ് ഛായാഗ്രാഹണം. സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജൂനൈസ്, ദിവ്യ ഗോപിനാഥ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

  പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാന്‍ നല്ലപാടാണ്! വിമര്‍ശനവുമായി ഹരീഷ് പേരടി

  English summary
  B Unnikrishan Talks About Movie Stand Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X