ദിലീപ് ചിത്രത്തില്‍ അഭിനയിക്കാന്‍ സൂപ്പര്‍ താരങ്ങൾ?സത്യം വെളിപ്പെടുത്തി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍
ദിലീപ് നായകനായെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളിൽ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത പക്കാ എന്റര്‍ടെയിനറും ത്രില്ലര്‍ ഘടകങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയൊരു ചിത്രമായിരുന്നു. നല്ല പ്രതികരണം ലഭിച്ചതോടെ സിനിമയെ കുറിച്ചുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു.
അതില്‍ പ്രധാനപ്പെട്ടത് കോടതി സമക്ഷം ബാലന്‍ വക്കീല്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്നുള്ളതായിരുന്നു. സൂപ്പര്‍ താരം ഷാരുഖ് ഖാനോ അക്ഷയ് കുമാറോ ദിലീപിന് പകരം ചിത്രത്തില്‍ അഭിനയിക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ലെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ട്വിറ്ററിലൂടെയായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീലിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞത്.

സിനിമയുടെ കാര്യത്തില്‍ ഒരു വ്യക്തത വരുത്താനുണ്ട്. ഇതുവരെ ബോളിവുഡിലേക്ക് കോടതി സമക്ഷം ബാലന്‍ വക്കീല്‍ റീമേക്ക് ചെയ്യുന്നുവെന്നും അതില്‍ സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്ന കാര്യത്തെ കുറിച്ചോ എവിടെയും ഇതുവരെ പറഞ്ഞിട്ടില്ല. മറ്റ് ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് ഒരുപാട് സംസാരം നടക്കുന്നുണ്ടെന്നും അതൊന്നും സത്യമല്ലെന്നുമാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്.
ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിച്ചത്. ഈ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീപ് നായകനാവുമ്പോള്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സിദ്ദി്ഖ്, ഹരീഷ് ഉത്തമന്‍, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ് കുമാര്‍, സാജിദ് യഹിയ, നന്ദന്‍ ഉണ്ണി, പ്രദീപ് കോട്ടയം, ബീമന്‍ രഘു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.


Click it and Unblock the Notifications











