ദിലീപിനോട് നന്ദി! സിദ്ദിഖ് നിങ്ങളെന്തൊരു നടനാപ്പാ.. ശുഭരാത്രി കണ്ടതിനെ കുറിച്ച് ബി ഉണ്ണികൃഷ്ണന്‍
ദിലീപ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ജൂലൈ ആദ്യ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. വ്യാസന്‍ കെപി സംവിധാനം ചെയ്ത ചിത്രത്തില്‍ അനു സിത്താരയായിരുന്നു നായിക. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തെ കുറിച്ച് അഭിപ്രായവുമായി സംവിധായകന്‍ ബി ഉണ്ണി കൃഷ്ണന്‍ എത്തിയിരിക്കുകയാണ്.

ബി ഉണ്ണികൃഷ്ണന്റെ വാക്കുകലിലേക്ക്..
എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അരോമ മോഹന്‍ നിര്‍മാണ പങ്കാളിയായ, വ്യാസന്‍ എഴുതി സംവിധാനം ചെയ്ത ശുഭരാത്രി കണ്ടു. ഉള്ളില്‍ തൊട്ടു. നെറികെട്ട നമ്മുടെ കാലത്തോട് സൗമ്യമായി എന്നാല്‍ തീഷ്ണമായി പറയേണ്ട ചിലത് പലരും പറയാന്‍ മടിക്കുന്ന ചിലത് വ്യാസന്‍ പറഞ്ഞിരിക്കുന്നു. സഹജീവികളോടുള്ള കരുണയില്‍ ദൈവത്തെ കാണുന്നതാണല്ലോ എല്ലാ മതങ്ങളുടെയും പൊരുള്‍.
ആ അക പൊരുളിന്റെ ചെറുതായിട്ടുള്ള വീണ്ടെടുപ്പാണ് വ്യാസന്റെ സിനിമ. ക്യാമറയ്ക്ക് മുമ്പിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവരും നന്നായി. പ്രതിഛായയോ താരപരിവേഷമോ നോക്കാതെ, കഥാപാത്രത്തിന്റെ അകക്കാമ്പ് കണ്ടറിഞ്ഞ് കൃഷ്ണനായി മാറിയ, അയാളുടെ ധര്‍മ്മ സങ്കടങ്ങളെ നമ്മുടേതാക്കി മാറ്റിയ ദിലീപിനോട് നന്ദി. സിദ്ദിഖ് നിങ്ങളെന്തൊരു നടനാപ്പാ.. ഓരോ സിനിമയും ഓരോ വിസ്മയമാക്കുകയാണ് സിദ്ദിഖ്. വ്യാസന്‍ അഭിനന്ദങ്ങള്‍, സ്‌നേഹം, ആശ്ലേഷം എന്നുമാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.


Click it and Unblock the Notifications











