ഡയലോഗ് പറയാന്‍ താമസിക്കുന്നു, മോഹന്‍ലാലിനെ കുറിച്ച് പരാതി പറഞ്ഞ് തെലുങ്ക് സംവിധായകന്‍, നടന്റെ മറുപടി
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. തലമുറ വ്യത്യാമില്ലാതെയാണ് താരത്തെ ആരാധകര്‍ നെഞ്ചിലേറ്റുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മോഹന്‍ലാല്‍ പ്രിയപ്പെട്ട ലാലേട്ടനാണ്. താരങ്ങള്‍ക്കിടയില്‍ പോലും ആരാധകരേറെയുണ്ട്. പൊതുവേദികളും മറ്റും ഇവര്‍ ഇത് തുറന്ന് പറയാറുമുണ്ട്. മിക്ക താരങ്ങളുടേയും ആഗ്രഹം മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണമെന്നാണ്.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ്. തെലുങ്കിലെ ഒരു സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് നടനോട് തന്നെ പരാതി പറഞ്ഞിരുന്നു. ഇതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി സംവിധായകനെ ഏറെ ഞെട്ടിച്ചുവെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. പിന്നീട് മോഹന്‍ലാലിന്റെ വാക്കുകള്‍ പുതിയൊരു പാഠമാണ് തനിക്ക് പകര്‍ന്ന് നല്‍കിയതെന്നും തെലുങ്ക് സംവിധായകന്‍ പറഞ്ഞതായി ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

ക്യാമറയ്ക്ക് മുന്നിലെ മോഹന്‍ലാല്‍ മാജിക്ക് എങ്ങനെ ജനിക്കുന്നു എന്ന് വെളിപ്പെടുത്തവെയാണ് ഈ സംഭവം പറയുന്നത്. ബി ഉണ്ണികൃഷ്ണന്‍ ഈ സംഭവം വെളിപ്പെടുത്തുന്നത്.സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ... '' തെലുങ്കിലെ പ്രമുഖ സംവിധായകനായ കൊരട്ടാല ശിവ ഒരിക്കല്‍ ലാല്‍ സാറിനോട് ചോദിച്ചു, ഞാന്‍ ആക്ഷന്‍ പറഞ്ഞ് കുറച്ചുകഴിയുമ്പോഴാണ് സാര്‍ ഡയലോഗ് പറയുന്നത് പെട്ടെന്ന് പറഞ്ഞാല്‍ നന്നായിരുന്നു. ശരി എന്ന് മോഹന്‍ലാല്‍ സമ്മതിക്കുകയും ചെയ്തു. ഷോട്ട് എടുത്തതിന് ശേഷം മോഹന്‍ലാല്‍ ശിവയെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു.

നിങ്ങള്‍ ആക്ഷന്‍ പറയുമ്പോള്‍ ഡയലോഗിന് മുമ്പ് ഞാന്‍ എടുക്കുന്ന സമയവും, ഡയലോഗ് പറഞ്ഞതിന് ശേഷം ഉടനെ കട്ട് പറയാതെ എനിക്ക് രണ്ട് സെക്കന്റ് കൂടി തരികയാണെങ്കില്‍ അവിടെയാണ് എനിക്ക് അഭിനയിക്കാന്‍ പറ്റുക.ശിവയ്ക്ക് ഭയങ്കര ഷോക്ക് ആയിരുന്നു ആ സംഭവം. ജീവിതത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ ലേണിംഗ് അനുഭവമായിരുന്നു അതെന്നാണ് അദ്ദേഹം പിന്നീട് അതിനെകുറിച്ച് പറഞ്ഞത്. ഗ്രാന്റ് മാസ്റ്ററിലും വില്ലനിലുമൊക്കെ നമുക്കിത് കാണാന്‍ സാധിക്കും'.. ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട.് വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ട്‌കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ഉദയ്കൃഷ്ണ മോഹന്‍ലാലിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. പുലിമുരുകന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.പ്രഖ്യാപന സമയം മുതല്‍ 'ആറാട്ടിനായി ആരാധകര്‍ ആകാംക്ഷെേയാ കാത്തിരിക്കുകയായിരുന്നു.

ചിത്രത്തില്‍ 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നല്‍കുന്നുണ്ട്. ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്. മോഹന്‍ലാലിനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍,അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്സേന, സീത, തുടങ്ങിയവരാണ് താരങ്ങള്‍. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











