»   » മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തി, തന്‍റെ സിനിമയെക്കുറിച്ച് പ്രമുഖ സംവിധായകന്‍ പറയുന്നത് !!

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തി, തന്‍റെ സിനിമയെക്കുറിച്ച് പ്രമുഖ സംവിധായകന്‍ പറയുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരജോഡികളായ മോഹന്‍ലാലും മഞ്ജു വാര്യരും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരുമിച്ചെത്തുകയാണ്. ഇതാദ്യമായാണ് ഭാര്യ ഭര്‍ത്താക്കന്‍മാരായി ഇരുവരും എത്തുന്നത്. ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലന്റെ കാര്യത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മലയാള സിനിമയിലെ അതുല്യ പ്രതിഭകാളായ ഇരുവരുടെയും മികച്ച പ്രകടനം തന്നെയാണ് വില്ലനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്.

മോഹന്‍ലാലിനെയും മഞ്ജുവിനെയും വെച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ച് ജീവിതത്തില്‍ ലഭിച്ച വലിയ സൗഭാഗ്യമായാണ് മോഹന്‍ലാല്‍ കാണുന്നത്. എക്കാലത്തെയും മികച്ച രണ്ടു താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മലയാള സിനിമയിലെ സൂപ്പര്‍ ജോഡി

മലയാള സിനിമയിലെ മികച്ച രണ്ട് അതുല്യ പ്രതിഭകള്‍. നായക നിരയില്‍ മോഹന്‍ലാലും നിയികയില്‍ മഞ്ജു വാര്യരും. ചുരുക്കം ചിത്രങ്ങളിലെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ ജോഡിയെ. നീണ്ട ഇടവേളയ്ക്കു ശേഷം ഇരുവരും ഒരുമിച്ചെത്തിയത് സത്യന്‍ അന്തിക്കാട് ചിത്രമായ എന്നും എപ്പോഴുമിലൂടെയായിരുന്നു. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനു ശേഷമാണ് വില്ലനിലൂടെ ഇരുവരും ഒന്നിക്കുന്നത്.

സൂപ്പര്‍സ്റ്റാറും ലേഡി സൂപ്പര്‍ സ്റ്റാറും ഒരുമിച്ചെത്തുന്നു

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും വീണ്ടും ഒരുമിച്ചെത്തുന്നത് ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനിലൂടെയാണ്. ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് വില്ലനില്‍ ഇരുവരും എത്തുന്നതെന്ന പ്രത്യേകതയുണ്ട്. ആറാം തമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലേഹേം എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. ആദ്യമായി ഇരുവരും ഒന്നിച്ച് അഭിനയിച്ച ആറാം തമ്പുരാന്‍ വന്‍വിജയമായിരുന്നു.

ആദ്യമായി മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മഞ്ജു വാര്യര്‍

ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാനിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. ചിത്രത്തിലെ ഓരോ സീനും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ മഞ്ജു വാര്യര്‍ സിനിമയിലെ തുടക്കക്കാരിയായിരുന്ന സമയത്താണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മോഹന്‍ലാലിനോടൊപ്പമാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ആകെ ടെന്‍ഷനായിരുന്നു. പേടിച്ചു വിറച്ചാണ് താന്‍ സെറ്റിലേക്ക് പോയിരുന്നതെന്ന് മുന്‍പ് അഭിമുഖങ്ങളില്‍ താരം പങ്കു വെച്ചിരുന്നു.

മഞ്ജു വാര്യരോടൊപ്പം മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തി വിസ്മയിപ്പിച്ചു

മഞ്ജു വാര്യരോടൊപ്പം മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. സിബി മലയില്‍ ചിത്രമായ സമ്മര്‍ ഇന്‍ ബത്‌ലേഹേമിലെ നിരഞ്ജന്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ്. ക്ലൈമാക്‌സ് സീനില്‍ പ്രത്യക്ഷപ്പെട്ട് സിനിമയുടെ മുഴുവന്‍ ശ്രദ്ധയും തന്നിലേക്ക് ആവാഹിക്കാന്‍ മോഹന്‍ലാലിന് ഈ ചിത്രത്തിലൂടെ കഴിഞ്ഞിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ചത്

വലിയൊരു ഇടവേളയ്ക്കു ശേഷം 2015 ലാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചത്. സത്യന്‍ അന്തിക്കാട് ചിത്രമായ എന്നും എപ്പോഴും പക്ഷേ പ്രേക്ഷകര്‍ക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലന്‍, വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്നുണ്ടെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്. വില്ലന് പിന്നാലെ ഒടിയനിലും ഇതേ ജോഡി തന്നെ വീണ്ടും എത്തും.

കേരളക്കര വില്ലനെ കാത്തിരിക്കുകയാണ്

ഇതുവരെ കേട്ടതൊന്നും ഒന്നുമല്ല ഗുഡ് ഈസ് ബാഡ് എന്ന ടാഗ് ലൈനുമായി പുറത്തിറങ്ങുന്ന വില്ലന്‍റെ ആദ്യ ഷെഡ്യൂള്‍ അവസാനിക്കാരിക്കെയാണ് ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് സംവിധായകന്‍ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുള്ളത്. മുഴുവനായും 8കെ റെസല്യൂഷനുള്ള ക്യാമറയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തേ പുറത്തുവന്നിരുന്നു.

സോള്‍ട്ട് അന്‍ഡ് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍

ഫസ്റ്റ് ലുക്കായി പുറത്തെത്തിയ ലുക്കില്‍ താടി വച്ച് സോള്‍ട്ട് ആന്റ് പെപ്പറിലായിരുന്നു മോഹന്‍ലാലെങ്കില്‍ ഇതില്‍ മീശ മാത്രം നിര്‍ത്തി ഷേവ് ചെയ്ത രൂപത്തിലാണ്. മുടി മുന്നില്‍മാത്രം അല്‍പം നരച്ചിട്ടുണ്ട്. 'വില്ലന്‍' ചിത്രീകരണത്തിനുവേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചിരുന്നു. ഇതിനുവേണ്ടി പാലക്കാട് പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിറ്റേജ് ചികിത്സാകേന്ദ്രത്തില്‍ 21 ദിവസത്തെ ആയുര്‍വേദ ചികിത്സ അദ്ദേഹം നടത്തിയിരുന്നു.

ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

വില്ലന്‍രെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലേറ്റസ്റ്റ് അപ്ഡേഷനു വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജൂവലായ് 21 ന് ചിത്രം റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

English summary
Director B Unnikrishnan has great admiration for both the actors and expressed it through a recent Facebook update. He shared a photo of him with Mohanlal and Manju and along with that wrote, “It was great to to work with two of our greatest actors ever”

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam