»   » തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ലേഡി സൂപ്പര്‍സ്റ്റാര്‍, ശ്രീദേവി നിരസിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ലേഡി സൂപ്പര്‍സ്റ്റാര്‍, ശ്രീദേവി നിരസിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്ന് ആരാധകരും സിനിമാലോകവും ഇതുവരെ മുക്തരായിട്ടില്ല. കുടുംബസുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ദുബായിലേക്ക് പോയ താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. അഭിനേത്രിയെന്ന നിലയില്‍ ശ്രീദേവി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്.

ബോളിവുഡ് സിനിമയിലെ മുന്‍നിര അഭിനേത്രിയായ ശ്രീദേവി നിരവധി സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തന്റെതായ തീരുമാനങ്ങളും താല്‍പര്യങ്ങളും വെച്ച് പുലര്‍ത്തിയ താരം പിന്നീട് അത്തരത്തില്‍ കൈവിട്ടുപോയ അവസരത്തെക്കുറിച്ച് പശ്ചാത്തപിക്കേണ്ടി വന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. വേണ്ടെന്ന് വെച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ശ്രീദേവി വേണ്ടെന്ന് വെച്ച സിനിമകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

നിരസിച്ച സിനിമകള്‍

ഒരു സിനിമ വേണ്ടെന്ന് വെക്കാന്‍ താരം തീരുമാനിച്ചെങ്കില്‍ അതിന് പിന്നില്‍ കൃത്യമായ കാരണങ്ങളുമുണ്ട്. തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലും മികവ് തെളിയിച്ച് ശ്രീദേവി വേണ്ടെന്ന് വെച്ച സിനിമകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഷാരൂഖ് ഖാന്റെ സിനിമ

1993 ല്‍ പുറത്തിറങ്ങിയ കിങ് ഖാന്‍ ചിത്രം ധാറില്‍ നായികയായി എത്തേണ്ടിയിരുന്നത് ശ്രീദേവിയായിരുന്നു. എന്നാല്‍ നേരത്തെ സമാനമായ വേഷം അവതരിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ്താരം ആ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു. താരത്തിന് പകരം ജൂഹി ചൗള എത്തുകയും ആ സിനിമ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തുവെന്നതാണ് പിന്നത്തെ കഥ.

അനില്‍ കപൂറിന്‍രെ സിനിമയും

അനില്‍ കപൂര്‍ ഇന്ദിര കുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബെറ്റയിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ശ്രീദേവിയെയായിരുന്നു. അനില്‍ കപൂറിനോടൊപ്പം നേരത്തെ സമാനമായ കഥാപാത്രത്തെ അവതരിപ്പിച്ചുവെന്ന് പറഞ്ഞായിരുന്നു ശ്രീദേവി ആ സിനിമ നിരസിച്ചത്. ശ്രീദേവിക്ക് പകരമായി എത്തിയത് മാധുരി ദീക്ഷിതായിരുന്നു. ആ വര്‍ഷത്തെ മികച്ച സിനിമയായി മാറുകയായിരുന്നു ബെറ്റ.

അമിതാഭ് ബച്ചന്റെ സിനിമയും

അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഐശ്വര്യ റായി എന്നിവര്‍ പ്രധാന താരങ്ങളായി എത്തിയ മൊഹബത്തൈന്‍ എന്ന സിനിമയും ശ്രീദേവി വേണ്ടെന്ന് വെച്ചതാണ്. ബിഗ് ബിയുടെ കാമുകിയുടെ വേഷമായിരുന്നു താരത്തിനായി നീക്കി വെച്ചത്. എന്നാല്‍ താരം നിരസിച്ചതോടെ ആ കഥാപാത്രത്തെ തിരക്കഥയില്‍ നിന്നും ഇല്ലാതാക്കുകയായിരുന്നു.

ബാഹുബലിയിലും അഭിനയിക്കാന്‍ തയ്യാറായില്ല

രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ വേഷവും താരം നിരസിച്ചതാണ്. മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ടതിനെത്തുടര്‍ന്നാണ് ഈ ചിത്രം വേണ്ടെന്ന് വെച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്.

അജൂബയിലെ വേഷം

മറ്റൊരു ബിഗ് ബി ചിത്രമായ അജൂബയിലെ നായികാവേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത് ശ്രീദേവിയെയായിരുന്നു. എന്നാല്‍ തുല്യ കഥാപാത്രമല്ലെന്ന് പറഞ്ഞായിരുന്നു താരം ഈ സിനിമ വേണ്ടെന്ന് വെച്ചത്.

മറ്റൊരു ചിത്രം കൂടി

സല്‍മാന്‍ ഖാനും അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രമായ ബഗ്ബാനിലെ വേഷവും താരം വേണ്ടെന്ന് വെച്ചതാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം അത്തരമൊരു ചിത്രത്തിലൂടെയല്ല തിരിച്ചുവരേണ്ടതെന്ന് താരം തീരുമാനിക്കുകയായിരുന്നു.

ചുവന്ന പട്ടുസാരിയില്‍ അതിസുന്ദരിയായി അവള്‍ ഉറങ്ങുന്നു, ശ്രീദേവിയെ അവസാനമായി കണ്ടതിനെക്കുറിച്ച് നടി!

ആ സ്‌നേഹം ജാന്‍വിക്കും ഖുഷിക്കും നല്‍കണം, അതവരുടെ വേദന കുറച്ചേക്കും, കപൂര്‍ കുടുംബം പറഞ്ഞത്, കാണൂ!

ദുബായ് യാത്രയ്ക്ക് മുന്‍പേ ശ്രീദേവി അവശയായിരുന്നുവെന്ന് അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തല്‍!

English summary
Baahubali' to 'Baghban': Films rejected by Sridevi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam