»   » സിനിമയെ മോഹിക്കാത്ത നാണം കുണുങ്ങിയായ പ്രഭാസ്, സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയുടെ കാലം!!!

സിനിമയെ മോഹിക്കാത്ത നാണം കുണുങ്ങിയായ പ്രഭാസ്, സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയുടെ കാലം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം മാറ്റി മറിച്ച് ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യത്തിന് പുറത്തും ആരാധകരെ നേടിയ താരമാണ് പ്രഭാസ്. തെലുങ്ക് സിനിമ ലോകത്ത് മാത്രം ഒതുങ്ങി നിന്ന പ്രഭാസിന്റെ താരമൂല്യം രാജ്യവ്യാപകമായി വളര്‍ത്താന്‍ ബാഹുബലി എന്ന ഒറ്റ ചിത്രത്തിന് സാധിച്ചു. 

മലയാളം ഒക്കെ എന്ത് ഇതല്ലേ ട്രെയിലര്‍!!! കണ്ണെടുക്കാതെ കണ്ടിരിക്കും ഈ ത്രില്ലിംഗ് പുലിമുരുകന്‍!!!

ഒപ്പത്തിലെ ആ ട്വിസ്റ്റ്, ഒരു വന്‍ അബദ്ധം!!! പ്രിയന്റെ അലസതയിൽ കൈവിട്ട് പോയ ട്വിസ്റ്റ്!!!

സിനിമ കുടുംബത്തില്‍ നിന്ന് വന്നിട്ടും തന്റെ ചെറുപ്പകാലത്ത് സിനിമ എന്നൊരു സ്വപ്‌നം പ്രഭാസിന് ഉണ്ടായിരുന്നില്ല. പ്രഭാസിന്റെ മനസില്‍ സിനിമ ഒരു സ്വപ്‌നമായി കൂടുകൂട്ടുന്നതും പ്രായപൂര്‍ത്തി ആയതിന് ശേഷമായിരുന്നു. 

മോദി റോക്കിംഗ്..! നോട്ട് നിരോധനത്തിന് ശേഷം വൻ കുതിപ്പ്..!! വന്‍ സാമ്പത്തിക ശക്തിയാവാന്‍ ഇന്ത്യ..!!

ലജ്ജാശീലനായിരുന്ന പ്രഭാസിന് അഭിനയം ഒരിക്കലും ഒരു മോഹമായിരുന്നില്ല. തനിക്ക് അഭിനയിക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും പ്രഭാസ് കരുതിയിരുന്നില്ല. 18ാമത്തേയോ 19ാമത്തേയോ വയസിലാണ് നടനാവണമെന്ന ആഗ്രഹം പ്രഭാസിന് തോന്നിയത്.

സിനിമ മോഹം മനസില്‍ മൊട്ടിട്ടപ്പോള്‍ അക്കാര്യം ആദ്യം അറിയിച്ചത് നിര്‍മാതാവായ അച്ഛന്‍ സൂര്യ നാരായണ രാജുവിനോടും അമ്മാവനോടുമാണ്. മകനില്‍ നിന്നും ഇങ്ങനെയൊരു ആവശ്യം കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത് പോലെ അവര്‍ സന്തോഷത്തിലായെന്നും പ്രഭാസ് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു നടനെന്ന നിലയില്‍ ബാഹുബലിയിലെ കഥാപാത്രത്തേക്കുറിച്ച് തനിക്ക് വിവരിക്കാന്‍ വാക്കുകളില്ലെന്നാണ് പ്രഭാസ് പറയുന്നത്. ബാഹുബലി തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് പറയുന്ന പ്രഭാസ് ഇത്തരമൊരു കഥാപാത്രം ഒരു നടന്റെ ജീവിതത്തില്‍ അപൂര്‍വ്വമായെ ലഭിക്കു എന്നും കൂട്ടിച്ചേര്‍ത്തു.

ബാഹുബലിക്ക് വേണ്ടി നാല് വര്‍ഷം മാറ്റി വച്ച പ്രഭാസ് ചിത്രത്തിന് വേണ്ടി ഏഴ് വര്‍ഷം വരെ മാറ്റി വയ്ക്കാന്‍ തയാറായിരുന്നു. ബാഹുബലി ടീമിനൊപ്പം ചേര്‍ന്നതിന് ശേഷം രാജമൗലിയുടെ മനസിലുള്ള കഥാപാത്രമായി താന്‍ ജീവിക്കുകയായിരുന്നെന്നാണ് പ്രഭാസ് പറയുന്നത്.

ബാഹുബലിക്ക് ജീവിനേകി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുക എന്നതായിരുന്നു ഒരു നടനെന്ന നിലയില്‍ പ്രഭാസിന്റെ ഉദ്ദേശം. എന്നാല്‍ ചിത്രം ഇത്രവലിയ വിജയമാകുമെന്ന് പ്രഭാസ് പ്രതീക്ഷിച്ചിരുന്നില്ല. അതിനേക്കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ലെന്നും പ്രഭാസ് പറഞ്ഞു.

ബാഹുബലിക്കായി മാനസീകമായും ശാരീരികമായും തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ഒരേസമയം അച്ഛനും മകനുമായി അഭിനയിക്കുന്നത് ഏറെ പ്രയാസമുള്ളതായിരുന്നുവെന്ന്് പ്രഭാസ് പറയുന്നു. അച്ഛന്റെ ഭാഗത്ത് നിന്നുള്ള വികാരങ്ങളും മകന്റെ ഭാഗത്ത് നിന്നുള്ള വികാരങ്ങളും ഒരേ സമയം ഉള്‍ക്കൊണ്ട് അഭിനയിക്കുക എളുപ്പമായിരുന്നില്ല.

ബാഹുബലിക്ക് ശേഷം പുറത്തിറങ്ങുന്ന പ്രഭാസിന്റെ പുതിയ ചിത്രം സാഹോ തെലുങ്കിനെ കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിലും അനുഷ്‌ക നായികയായി എത്തുമെന്നാണ് വിവരം. കത്രീന കൈഫിനേയും ശ്രദ്ധ കപൂറിനേയും ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു.

English summary
Prabhas never expected in his wildest of dreams that Baahubali 2 would grow on to become a phenomenon of sorts in Indian cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X