റെക്കോര്‍ഡിന്റെ പെരുമഴ തീര്‍ത്ത ബാഹുബലി
ഇത്രയും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ഒരു സിനിമ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നതില്‍ സംശയമില്ലാത്ത കാര്യമാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട സിനിമകളില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രം എന്ന റെക്കോര്‍ഡിലാണ് ബാഹുബലിയുടെ തുടക്കം.
ചിത്രീകരണം തുടങ്ങി ചിത്രം വെള്ളിത്തിരയില്‍ എത്തുമ്പോള്‍ വരെ ചിത്രത്തിന് ലഭിക്കുന്നത് റെക്കോര്‍ഡുകള്‍ മാത്രമാണ്. ചരിത്രവുമായോ യാഥാര്‍ഥ്യവുമായോ ചിത്രത്തിന് ഒരു ബന്ധമില്ലങ്കിലും ബാഹുബലി ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് ഒരു ചരിത്രം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് രണ്ടരമാസം കൊണ്ട് പൂര്‍ത്തിയാക്കിയെങ്കിലും ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ചിത്രത്തിന്റെ സെറ്റും ഡിസൈനും ഒരുക്കിയത്. തമിഴ്,ഹിന്ദി,തെലുങ്ക്, മലയാളം തുടങ്ങിയ ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മ്മിച്ച ചിത്രം വിദേശ ഭാഷകളിലും മൊഴി മാറ്റം നടത്തിയാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് 2016 വരെ.

റെക്കോര്‍ഡിന്റെ പെരുമഴ തീര്‍ത്ത ബാഹുബലി
ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രമാണ് ബാഹുബലി. 250 മുതല്‍ 300 വരെയാണ് ബാഹുബലിക്കായി മുടക്കിയിരിക്കുന്നത്.

റെക്കോര്‍ഡിന്റെ പെരുമഴ തീര്‍ത്ത ബാഹുബലി
ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റര്‍ നിര്‍മ്മിച്ച് ബാഹുബലി ലോക റെക്കോര്‍ഡ് സ്വന്തമാക്കി. ജൂണ്‍ 27ന് കൊച്ചിയിലാണ് ബാഹുബലിയുടെ പ്രചരണത്തിനായി ലോകത്തിലെ ഏറ്റവും വലിയ സിനിമ പോസ്റ്റര്‍ നിര്‍മ്മിച്ചത്.

റെക്കോര്‍ഡിന്റെ പെരുമഴ തീര്‍ത്ത ബാഹുബലി
ഐതിഹാസികം എന്നതിനപ്പുറം ഒരു വാക്കുകൊണ്ട് ഇതിനെ വിലയിരുത്താനാകില്ലാന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും പറയാനുള്ളത്.

റെക്കോര്‍ഡിന്റെ പെരുമഴ തീര്‍ത്ത ബാഹുബലി
ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ തന്നെ റെക്കോര്‍ഡ് ആയി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത എല്ലാ ഭാഷകളില്‍ നിന്നുമായി ആദ്യദിനം ചിത്രം വാരിക്കൂട്ടിയത് 50.1 കോടിയാണ്. ഹിന്ദിയില്‍ നിന്നുമാത്രം
ചിത്രത്തിന്റെ കളക്ഷന്‍ 5.15 കോടിയാണ്. വിക്രം ചിത്രമായ ഐയെയും രജിനി ചിത്രമായ ലിങ്കയെയും തകര്‍ത്താണ് ബാഹുബലി ആദ്യദിനത്തെ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ചത്.


Click it and Unblock the Notifications