ചിത്രീകരണത്തിനിടെ മണിക്കൂറുകളോളം അവിടെ കുടുങ്ങി! വീഡിയോ പങ്കുവെച്ച് കൊണ്ട് നടന്‍ ബാബു ആന്റണി

മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ ആദ്യമെത്തുന്ന ഉത്തരം ബാബു ആന്റണി എന്നായിരിക്കും. വേറിട്ട സംഘട്ടന രംഗങ്ങളിലൂടെ ശ്രദ്ധേയനായ ബാബു ആന്റണി ഒരു കാലത്ത് സൂപ്പര്‍ നായകനും വില്ലനുമൊക്കെ ആയിരുന്നു. ഇടക്കാലത്ത് സിനിമാഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത താരം വീണ്ടും സജീവമാവുകയാണ്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന സിനിമയില്‍ നായകനായിട്ടെത്തുകയാണ് ബാബു ആന്റണി. ലോക്ഡൗണ്‍ കാരണം ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടനെ ഉണ്ടോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. എങ്കിലും ബാബു ആന്റണി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ അതിവേഗം വൈറലാവാറുണ്ട്.

ഇപ്പോഴിതാ സൂപ്പര്‍ഹിറ്റ് പടം ഇടുക്കി ഗോള്‍ഡിലെ പാട്ടിന്റെ ചിത്രീകരണ സമയത്തെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഇടുക്കിയുടെ സൗന്ദര്യം മൊത്തം വ്യക്തമാക്കിയ ചിത്രമായിരുന്നു ഇടുക്കി ഗോള്‍ഡ്. സിനിമയിലെ ഏറ്റവും വൈറലായ പാട്ടിന്റെ ഷൂട്ടിങ് നടന്ന സ്ഥലത്ത് മണിക്കൂറുകളോളം കുടുങ്ങി പോയി എന്ന് സൂചിപ്പിച്ചാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്.

babu-antony

' ജീവിതത്തിലെ ഏറ്റവും സുന്ദരവും ലളിതവും സന്തോഷകരവുമായ നിമിഷങ്ങളായിരുന്നു അത്. മാണിക്യ ചിറകുള്ള പാട്ടിന്റെ ചിത്രീകരണ വേളയില്‍ വലിയ മഴ പെയ്തു. തണുപ്പ് കൂടിയതിനാല്‍ ചിത്രീകരണം നടന്ന കുരിശുമലയുടെ മുകളില്‍ ഞങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി' എന്നുമായിരുന്നു വീഡിയോയ്ക്ക് താഴെ ബാബു ആന്റണി ക്യാപ്ഷനിട്ടത്. വീഡിയോ അയച്ച് തന്ന ആള്‍ക്ക് താരം നന്ദിയും പറഞ്ഞിരുന്നു.

ബാബു അന്റണി, മണിയന്‍പിള്ള രാജു, പ്രതാപ് പോത്തന്‍, രവീന്ദ്രന്‍ എന്നിവരടങ്ങിയ താരങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ഹിറ്റ് സിനിമയായിരുന്നു ഇടുക്കി ഗോള്‍ഡ്. ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2013 ലായിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. റഫീഖ് അഹമ്മദ് വരികളൊരുക്കിയ സിനിമയിലെ ഹിറ്റായ ഗാനങ്ങളൊരുക്കിയത് ബിജിബാല്‍ ആയിരുന്നു.

ഭരതന്റെ സംവിധാനത്തിലെത്തിയ ചിലമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു ബാബു ആന്റണി വെള്ളിത്തിരയിലേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X