For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്ങനെയൊരു സംഭവം കൊണ്ട് എനിക്ക് നഷ്ടമായത് 25 വര്‍ഷമാണ്; സിനിമകള്‍ ഇല്ലാതായതിനെ കുറിച്ച് ബാബു ആന്റണി

  |

  ആക്ഷന്‍ കിംഗ് എന്ന് വിളിപ്പേര് സ്വന്തമാക്കിയ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ബാബു ആന്റണി. ആയോധനകലകളില്‍ കഴിവ് തെളിയിച്ച താരം ഒരു കാലത്ത് നായകനായും വില്ലനായിട്ടുമൊക്കെ തിളങ്ങി. കുറേ കാലം അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന ബാബു ആന്റണി തിരിച്ചു വരവിന്റെ പാതയിലാണ്. ചെറുതും വലുതമായ കഥാപാത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.

  Babu Antony About His Come Back To Mollywood| FilmiBeat Malayalam

  ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന ചിത്രത്തില്‍ നായകനാവുന്നതിന്റെ തയ്യാറെടുപ്പുകളിലാണ് താരം. മാത്രമല്ല കൊറോണ കാലത്ത് തന്നെ കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളുമൊക്കെ പല അഭിമുഖങ്ങളിലൂടെയും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ പവര്‍സ്റ്റാര്‍ തുടങ്ങാന്‍ വൈകുന്നതിന്റെ കാരണത്തെ കുറിച്ച് ബിഹൈന്‍ഡ് വുഡ്‌സ് ഐസ് യൂട്യൂബ് ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ പറയുകയാണ്.

  സിനിമയില്‍ വിജയം കണ്ടു തുടങ്ങിയപ്പോള്‍ ഞാന്‍ പ്ലാന്‍ ചെയ്തത്, നാല്‍പ്പതുകളോടെ റിട്ടയറായ ശേഷം കുറെ പണമുണ്ടാക്കിയിട്ട് ജീവിക്കാന്‍ കഷ്ടപ്പെടുന്ന, വീടോ കൃത്യമായി ഭക്ഷണമോ കിട്ടാത്ത കുറെ പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാനുള്ള ഒരു ചാരിറ്റി സ്ഥാപനം തുടങ്ങാനായിരുന്നു തന്റെ അടിസ്ഥാന പരമായ ആഗ്രഹം. കുടുംബത്തില്‍ കുറെ കുട്ടികളുള്ളതിനാല്‍ തനിക്ക് കുട്ടികള്‍ വേണമെന്ന് തോന്നിയിരുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ പ്ലാന്‍ ചെയ്തത്. തെരുവ് സര്‍ക്കസുകളിലെ കുട്ടികളെ കണ്ടും അവരോട് മറ്റുള്ളവര്‍ പെരുമാറുന്നതുമൊക്കെ കണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്.

  പക്ഷേ ഒരു അവസ്ഥ എത്തിയപ്പോള്‍, അതായത് പുതിയ സംവിധായകര്‍ക്കൊക്കെ ഒപ്പം ആക്ഷന്‍ പടങ്ങള്‍ ചെയ്തതൊക്കെ സൂപ്പര്‍ഹിറ്റായി മാറി. അതോടെ മികച്ച സംവിധായകര്‍ തന്നെ നോക്കാന്‍ തുടങ്ങിയ അവസ്ഥയൊക്കെ ആയപ്പോള്‍ കുറച്ചുപേര്‍ ചില അനാവശ്യ പ്രശ്‌നങ്ങളൊക്കെയുണ്ടാക്കി. ഒന്നു രണ്ടു പേര്‍ നമ്മുടെ പേര് നശിപ്പിക്കാനായി ശക്തമായ ചില നീക്കങ്ങളൊക്കെ നടത്തി. അങ്ങനെ അത് മുന്നോട്ട് പോയിക്കൊണ്ടിരുന്നപ്പോഴും അതിനു വേണ്ടി അവര്‍ ശ്രമിച്ചു കൊണ്ടിരുന്നപ്പോഴുമൊക്കെ അതിന്റെ ഇംപാക്ട് കൊണ്ട് ഞാന്‍ കമ്മിറ്റ് ചെയ്ത എല്ലാ സിനിമകളും കാന്‍സലായി പോയി.

  ഒരു സിനിമയുമില്ലാത്ത ഒരവസ്ഥയിലെത്തിയിരുന്നു ഞാന്‍. അങ്ങനെയാണ് മുഴുവന്‍ പ്ലാനുകളും വെള്ളത്തിലായത്. പിന്നെ ഇരുപത് വര്‍ഷത്തോളം വലിയ സ്ട്രഗ്ഗിള്‍ ചെയ്ത കാലയളവായിരുന്നു. ഞാനൊന്നിനോടും പ്രതികരിക്കാന്‍ പോയില്ല, വീണ്ടും പരിശ്രമിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. വില്ലനായും സപ്പോര്‍ട്ടിങ് ആക്ടറായായിട്ടുമൊക്കെ വീണ്ടും തുടങ്ങുകയായിരുന്നു. അങ്ങനെയൊരു സംഭവം കൊണ്ട് എനിക്ക് നഷ്ടമായത് 25 വര്‍ഷത്തോളമാണ്. വളരെ പ്രധാന്യമുള്ള കഥാപാത്രങ്ങളോ അല്ലെങ്കില്‍ നായക കഥാപാത്രമോ മാത്രമേ ഇനി അങ്ങോട്ട് ഞാന്‍ ചെയ്യുന്നുള്ളു.

  അന്നത്തെ കാലത്ത് ഒരുപാട് പ്രൊപ്പോസല്‍സ് വരുമായിരുന്നു. ഇഷ്ടം പോലെ ഗേള്‍ഫ്രണ്ട്‌സും ഉണ്ടായിരുന്നു. രസകരമായ കാര്യം അന്ന് ആറും ഏഴും വയസുള്ള പെണ്‍കുട്ടികളൊക്കെ ബാബു ആന്റണിയെ കല്യാണം കഴിക്കണമെന്ന് പറയുമായിരുന്നു. അങ്ങനെ റിയല്‍ ലൈഫില്‍ വന്നൊരു കഥാപാത്രത്തെയാണ് ചന്ത എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്.

  English summary
  Babu Antony About His Come Back To Mollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X