For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരും സഹായിച്ചില്ല! അഭിനയം നിര്‍ത്തുന്നതാണ് നല്ലതെന്ന് പറഞ്ഞു! വെളിപ്പെടുത്തലുമായി ബാബു ആന്‍റണി!

  |

  റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പ്രഖ്യാപനം മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയ സിനിമ തിയേറ്ററുകളിലേക്കെത്തിയപ്പോഴും സ്വീകാര്യതയില്‍ ഏറെ മുന്നിലായിരുന്നു. മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയായിരുന്നു ഓരോ താരവും മുന്നേറിയത്. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, ബാബു ആന്റണി തുടങ്ങിയ താരങ്ങളുടെ ശക്തമായ സാന്നിധ്യവും കൊച്ചുണ്ണിക്ക് മുതല്‍ക്കൂട്ടായിരുന്നു. നീണ്ട ഇടവേള അവസാനിപ്പിച്ചാണ് ബാബു ആന്റണി ഈ ചിത്രത്തിലൂടെ തിരിച്ചെത്തിയത്.

  ഭര്‍ത്താവിനെ കണ്ണടയിലൊളിപ്പിച്ച് ദിവ്യ ഉണ്ണി! കുടുംബസമേതമുള്ള ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

  ഒരുകാലത്ത് വില്ലനായും നായകനായും നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ബാബു ആന്റണി. വില്ലന്‍ വേഷം അദ്ദേഹത്തിന്റെ കുത്തകയാക്കി കൊണ്ടുനടന്നിരുന്ന കാലമുണ്ടായിരുന്നു മലയാള സിനിമയില്‍. നായകന്‍മാരെ കടത്തിവെട്ടുന്ന പ്രകടനവുമായാണ് അന്നദ്ദേഹം നിറഞ്ഞുനിന്നത്. തങ്ങളെന്ന കഥാപാത്രമായാണ് അദ്ദേഹം ത്തെിയത്. ഈ ചിത്രത്തിന് പുറമെ ഒമര്‍ ലുവിന്റെ പവര്‍ സ്റ്റാറിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. പഴയ ബാബു ആന്റണിയെ തങ്ങള്‍ക്ക് തിരികെ ലഭിച്ചുവെന്നായിരുന്നു പലരും ചിത്രം കണ്ടപ്പോള്‍ പ്രതികരിച്ചത്. സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവില്‍ സന്തുഷ്ടനാണെങ്കിലും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

  പരിഹാസവും വിമര്‍ശനവും

  പരിഹാസവും വിമര്‍ശനവും

  നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാബു ആന്റണി സിനിമയിലേക്കെത്തിയത്. കൊച്ചുണ്ണിയിലെ പ്രകടനം കണ്ട് കഴിഞ്ഞപ്പോഴാണ് പഴയ ബാബു ആന്റണിയെ തിരിച്ചുകിട്ടിയെന്ന് പ്രേക്ഷകര്‍ പറഞ്ഞത്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് നിന്നിരുന്ന സമയത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താന്‍ കടന്നുപോയതെന്ന് അദ്ദേഹം പറയുന്നു. തന്നോട് ഒരുപാട് പേര്‍ മോശമായി സംസാരിച്ചിരുന്നുവെന്നും സിനിമയില്‍ തുടരുന്നത് അത്ര നല്ലതല്ലെന്നും സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലതെന്നുമായിരുന്നു ചിലരുടെ വിമര്‍ശനം.

  ഉപയോഗപ്പെടുത്തിയിട്ടില്ല

  ഉപയോഗപ്പെടുത്തിയിട്ടില്ല

  സിനിമയില്‍ ഒരുപാട് പേരുമായി നല്ല ബന്ധമുണ്ടായിരുന്നുവെന്നും അതൊന്നും താനൊരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷക പിന്തുണയാണ് തന്നെ പിടിച്ചുനിര്‍ത്തിയത്. തമിഴകത്തെ മുന്‍നിര സംവിധായകരിലൊരാളായ ശങ്കര്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ്. തന്റെ ആദ്യ തമിഴ് ചിത്രമായ സൂര്യനില്‍ ശങ്കര്‍ അസോസിയേറ്റായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സിനിമാ അവസരത്തിനായി വിളിച്ചിരുന്നുവെങ്കില്‍ അവരെല്ലാം അവസരം നല്‍കും. എന്നാല്‍ അങ്ങനെ ചെയ്യാന്‍ തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു.

  ആരും സഹായിച്ചില്ല

  ആരും സഹായിച്ചില്ല

  പണ്ട് ഒരുമിച്ച് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോട് തന്റെ അവസ്ഥയെക്കുറിച്ചും സിനിമയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. എന്നാല്‍ അവരിലൊരാള്‍ പോലും തന്നെ സഹായിച്ചിരുന്നില്ലെന്നും അവരുടെ സഹായമില്ലാതെ ഇപ്പോള്‍ വീണ്ടും സിനിമയിലെത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  വെല്ലുവിളി നിറഞ്ഞ കഥാപാത്രം

  വെല്ലുവിളി നിറഞ്ഞ കഥാപാത്രം

  കരിയറില്‍ വെല്ലുവിളി നിറഞ്ഞ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലൊരു കഥാപാത്രമായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു. യഥാര്‍ത്ഥ കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് ചില്ലറ കാര്യമല്ല. ചരിത്ര സിനിമകളാവുമ്പോള്‍ കൃത്യമായ ഹോം വര്‍ക്കുകളും ആവശ്യമാണ്. നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രമൊരുക്കിയത്.

  ഗോഡ്ഫാദറും ഫാന്‍സ് അസോസിയേഷനുമില്ല

  ഗോഡ്ഫാദറും ഫാന്‍സ് അസോസിയേഷനുമില്ല

  സിനിമാജീവിതത്തില്‍ ഇന്നുവരെ ഓഡീഷനിലൊന്നും താന്‍ പങ്കെടുത്തിട്ടില്ല. സിനിമയിലെ നിയമങ്ങളൊന്നും താന്‍ പിന്തുടരാറില്ലെന്നും അദ്ദേഹം പറയുന്നു. തനിക്ക് സെക്രട്ടറിയോ മാനേജറോ ഒന്നുമില്ല. ഗോഡ്ഫാദറോ ഫാന്‍സ് അസേസിയേഷനോ ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്നതിനോടാണ് തനിക്ക് താല്‍പര്യമെന്നും ബാബു ആന്റണി വ്യക്തമാക്കിയിട്ടുണ്ട്.

  English summary
  Babu Antony about his comeback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X