പ്രതിഫലത്തെക്കുറിച്ച് ആലോചിക്കേണ്ട, പവർ സ്റ്റാറിൽ ഹോളിവുഡ് താരം എത്തിയതിനെ കുറിച്ച് ബാബു ആന്റണി...

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാബു ആന്റണി ചിത്രമാണ് പവർ സ്റ്റാർ. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഏറെ കാലത്തിന് ശേഷം ഡെന്നീസ് ജോസഫാണ് തിരക്കഥ എഴുതുന്നത്. ബാബു ആന്റണിക്കൊപ്പം ബാബുരാജ്, റിസാസ് ഖാൻ, അബു സലീം തുടങ്ങിയ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ഒരു കാലത്ത് ബിഗ് സ്ക്രീൻ വിറപ്പിച്ച താരങ്ങളായിരുന്നു ഇവർ. ഒരു ഇടവേളയ്ക്ക് ശേഷം പവർ സ്റ്റാറിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണ് . ഇവരെ കൂടാതെ മറ്റൊരു താരം കൂടി പവർസ്റ്റാറിൽ എത്തുന്നുണ്ട്.

powerstar

പവർ സ്റ്റാറിലെ സർപ്രൈസ് കാസ്റ്റിങ്ങിനെ കുറിച്ച് സംവിധായകൻ ഒമർ ലുലുവാണ് ആദ്യം വെളിപ്പെടുത്തിയത്. ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിത ലൂയിസ് ചിത്രത്തിൽ എത്തിയതിനെ കുറിച്ച നടൻ ബബു ആന്റണി വെളിപ്പെടുത്തുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ ലൂയിസിന്റെ മോളിവുഡ് എൻട്രിയെ കുറിച്ച് വെളിപ്പെടുത്തിയത്.

ബാബു ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ..
പവർ സ്റ്റാറിൽ എന്നോടൊപ്പം ഹോളിവുഡ്‌ സൂപ്പർ താരം ലൂയിസ് മാന്‍ഡിലർ ഉണ്ടായിരിക്കും. പവർസ്റ്റാറിന്റെ പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്ന സമയത്തു തന്നെ ഡയറക്‌ടർ ഒമർ ലുലു എന്നോട് പവർസ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാർഡവും മാർഷൽ ആർട്ട്സും വശമുള്ള ഹോളിവുഡ്‌ ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയിൽ എനിക്കറിയാവുന്ന ആക്ടേഴ്സിൽ ചിലരോട്‌ ഞാൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു.

കൂട്ടത്തിൽ സുഹൃത്തായ ലൂയിസ് മാന്‍ഡിലറിനോടും ഞാൻ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോർഡ് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാൽ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച്‌ ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്. മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതിൽ തുറക്കാന്‍ പവർസ്റ്റാറിലൂടെ സാധിക്കട്ടെ. അപ്പോൾ കാത്തിരുന്നോളൂ, പവർസ്റ്റാർ എന്ന ഈ ആക്ഷൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ ഇനി ലൂയിസ് മാന്‍ഡിലറും ഉണ്ടാകും.!! നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും വേണമെന്നും ബാബു ആന്ഡറണി ഫേസ്ബുക്കിൽ കുറിച്ചു.

ഒരു ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമായിരിക്കും പവർസ്റ്റാർ.ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ നായികയോ പാട്ടോ ഇല്ല.മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളിലാവു ഷ ചിത്രീകരണംനടക്കുക.

Read more about: babu antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X