For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാബു ആന്റണിയുടെ പ്രണയിനിയ്ക്ക് ആശംസ! ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രവുമായി ആക്ഷന്‍ കിംഗ്

  |

  ബാബു ആന്റണി എന്ന പേര് പറയുമ്പോള്‍ തന്നെ സംഘട്ടന രംഗങ്ങളായിരിക്കും മിക്കവര്‍ക്കും ഓര്‍മ്മ വരിക. മലയാള സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കിയ ബാബു ആന്റണി ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന സിനിമയിലൂടെ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം.

  താരത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചറിയാനും ആരാധകര്‍ക്ക് ആകാംഷയുണ്ടെങ്കിലും തന്റെ വിശേഷങ്ങള്‍ താരം അധികം പങ്കുവെക്കാറില്ലായിരുന്നു. എന്നാലിപ്പോള്‍ ഭാര്യയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ബാബു ആന്റണി. മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പമുള്ള പുതിയ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടാണ് താരമെത്തിയത്.

  ഭാര്യ എവ്‌ജെനിയ ആന്റണിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയതായിരുന്നു ബാബു ആന്റണി. എന്റെ പ്രണയിനിയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്ന ക്യാപ്ഷനില്‍ കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്കളായ ആര്‍ദറും അലക്‌സും താരദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്നു. നിരവധി പേരാണ് താരപത്‌നിയ്ക്ക് ജന്മദിന സന്ദേശങ്ങളുമായി എത്തിയിരിക്കുന്നത്. ജൂലൈ പതിനേഴിനായിരുന്നു എവ്‌ജെനിയ ആന്റണിയുടെ പിറന്നാള്‍. ഇക്കാര്യം കൂടി താരം പോസ്റ്റിന് താഴെ സൂചിപ്പിച്ചിരുന്നു.

  ഒരു വിദേശിയുമായിട്ടുള്ള ബാബു ആന്റണിയുടെ വിവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇവരുടെ കുടുംബ ജീവിതം സംബന്ധിച്ച് നിരവധി വാര്‍ത്തകളും അക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ അതിനെ കുറിച്ചൊന്നും താരം മനസ് തുറന്നിരുന്നില്ല. ഇപ്പോള്‍ സിനിമകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് താരം. ഒമര്‍ ലുലുവിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണിപ്പോള്‍. ഈ ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നടക്കമുള്ള താരങ്ങള്‍ അണിനിരക്കുന്നുണ്ടെന്നാണ് അറിയുന്നത്. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം പുറത്ത് അറിയിക്കുന്നതും.

  മലയാള സിനിമയുടെ ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. അന്നും ഇന്നും എക്കാലവും ബാബു ആന്റണിയുടെ ഇമേജിന് ഒരു മാറ്റവും വന്നിട്ടില്ല. ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്തിരുന്ന വില്ലന്‍ വേഷങ്ങളെ തന്റേതായ ഒരു ശൈലിയില്‍ അനശ്വരമാക്കിയിരുന്നു. അതുപോലെ കരാട്ടെ, കളരി, തായ്കൊണ്ട തുടങ്ങി ഏഴോളം ആയോധന കലകള്‍ അഭ്യാസിച്ച താരം കേരളത്തിന് ഒരു മുതല്‍ക്കൂട്ടായിരുന്നു. നായകനാവുന്നതിനൊപ്പം മികച്ച വില്ലന്‍ വേഷത്തിലെത്തിയും ബാബു ആന്റണി തരംഗം സൃഷ്ടിച്ചിരുന്നു.

  കോട്ടയം ജില്ലയിലെ പൊന്‍കുന്നം എന്ന പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം. വൈശാലി, സായാഹ്നം, അപരാഹ്നം എന്നിങ്ങനെയുള്ള ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് നടി ചാര്‍മിളയുമായിട്ടുള്ള ബാബു ആന്റണിയുടെ പ്രണയം വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും പരസ്യമായി ഇത് അംഗീകരിച്ചില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ചാര്‍മിള എത്തിയിരുന്നു. എന്നിട്ടും ഇതിനെ കുറിച്ചൊരു തുറന്ന് പറച്ചില്‍ ബാബു ആന്റണി നടത്തിയിരുന്നില്ല.

  ജീവിതത്തില്‍ ഭയങ്കര റൊമാന്റിക്കായിരുന്നു താന്‍. എന്നാല്‍ ഇപ്പോള്‍ കല്യാണമൊക്കെ കഴിഞ്ഞില്ലേ. അത് കൊണ്ട് അടങ്ങിയൊതുങ്ങിയിരിക്കുന്നു. തനിക്ക് കത്ത് എഴുതിയിരുന്ന പലരും ഇപ്പോഴും എന്നെ വിളിക്കാറുണ്ട്. വിവാഹാഭ്യര്‍ത്ഥനയുമായി അന്നൊക്കെ നിരവധി പേര്‍ വന്നിരുന്നു. ഞാന്‍ പറയും എനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന്. അവരെ വെറുതേ ഒഴിവാക്കാന്‍ വേണ്ടി മാത്രം പറയുന്നതായിരുന്നില്ല. ശരിക്കും അന്ന് വിവാഹിതനാകാന്‍ ആഗ്രഹിച്ചിരുന്നില്ല. ഒരിക്കല്‍ പോലും പ്രണയം അഭിനയിക്കാന്‍ കഴിയാഞ്ഞതിലും പ്രണയരംഗങ്ങളിലേക്ക് ആരും വിളിക്കാതിരുന്നതിലും വലിയ വിഷമമുണ്ടെന്ന് നേരത്തെ ഒരു അങിമുഖത്തില്‍ ബാബു ആന്റണി പറഞ്ഞിരുന്നു.

  English summary
  Babu Antony Birthay Wishes To Wife Evgeniya Antony
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X