twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി കനിഹ ഇങ്ങോട്ട് വന്ന് എന്നോട് ചോദിച്ച കാര്യമാണത്; പഴശ്ശിരാജയില്‍ അഭിനയിക്കാത്തതിനെ കുറിച്ച് ബാബു ആന്റണി

    |

    കിടിലന്‍ വില്ലനായും ആക്ഷന്‍ ഹീറോയായിട്ടുമൊക്കെ തിളങ്ങിയ നടനാണ് ബാബു ആന്റണി. കുറേ കാലം അഭിനയ ജീവിതത്തില്‍ നിന്നും വിട്ട് നിന്ന താരം ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. ഇപ്പോള്‍ പവര്‍സ്റ്റാറായി സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. കരിയറില്‍ തനിക്ക് നഷ്ടപ്പെട്ട് പോയ ചില സിനിമകളെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

    മമ്മൂട്ടിയുടെ പഴശ്ശിരാജ കണ്ടപ്പോള്‍ അതില്‍ അഭിനയിക്കാമായിരുന്നെന്ന് തോന്നിയതായി ബാബു ആന്റണി പറയുന്നു. മാത്രമല്ല ഒരിക്കല്‍ തന്നെ കണ്ടപ്പോള്‍ നടി കനിഹയും ഇത് തന്നെ ചോദിച്ചതായി ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ പറഞ്ഞത്.

    പഴശ്ശിരാജയിലേക്ക് എന്തുകൊണ്ട് എന്നെ കാസ്റ്റ് ചെയ്തില്ലെന്ന് ചിന്തിക്കാറുണ്ട്

    ചില സിനിമകള്‍ കാണുമ്പോള്‍ അതിലേക്ക് നമ്മളെ എന്തുകൊണ്ട് കാസ്റ്റ് ചെയ്തില്ലെന്ന് ഓര്‍ക്കാറുണ്ടെന്ന് ബാബു ആന്റണി പറയുന്നു. പഴശ്ശിരാജയിലേക്ക് എന്തുകൊണ്ട് എന്നെ കാസ്റ്റ് ചെയ്തില്ലെന്ന് ചിന്തിക്കാറുണ്ട്. അങ്ങനെത്തെ ഒരുപാട് സിനിമകളുണ്ട്. നമുക്ക് ചെയ്യാമായിരുന്നുവെന്ന് സിനിമ കാണുമ്പോഴാണ് തോന്നുക. അത് സാധാരണമാണ്. ചിലപ്പോള്‍ അതെന്റെ തന്നെ തെറ്റുമാവാം. കാരണം ഞാന്‍ അങ്ങോട്ട് വിളിക്കുകയോ കാര്യം ചോദിക്കുകയോ ചെയ്യാത്തത് കൊണ്ടാവും.

    Also Read: ഒളിച്ചോട്ടം ചരിത്രാക്കിയ ആളാണ് ഞാനെന്ന് ദിലീപ്; ഈയൊരു ചോദ്യം എന്നോട് ചോദിക്കരുതായിരുന്നെന്നും താരംAlso Read: ഒളിച്ചോട്ടം ചരിത്രാക്കിയ ആളാണ് ഞാനെന്ന് ദിലീപ്; ഈയൊരു ചോദ്യം എന്നോട് ചോദിക്കരുതായിരുന്നെന്നും താരം

     ഒത്തിരിപ്പേര്‍ അതുപോലെയുള്ള സിനിമകളില്‍ ഞാനും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുണ്ട്

    അന്നേരം ഞാന്‍ യുഎസില്‍ ആയിരുന്നതിനാല്‍ എന്നെ കാസ്റ്റ് ചെയ്യാനും അവര്‍ക്ക് ബുദ്ധിമുട്ട് വന്നിട്ടുണ്ടാവുമെന്ന് ബാബു ആന്റണി പറയുന്നു. ഒരിക്കല്‍ ഞാന്‍ ഒരു ഹോട്ടലില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ സുന്ദരിയായൊരു സ്ത്രീ വന്നിട്ട് 'നിങ്ങള്‍ എന്താണ് പഴശ്ശിരാജയില്‍ ഇല്ലാതായി പോയത്' എന്ന് ചോദിച്ചു.

    എനിക്കാദ്യം ആളെ പിടിക്കിട്ടിയില്ല. നിങ്ങളരാണെന്ന് എനിക്ക് മനസിലായില്ലെന്ന് പറഞ്ഞു. ഞാന്‍ പഴശ്ശിരാജയിലെ നായിക കനിഹയാണെന്ന് അവര്‍ മറുപടിയായി പറഞ്ഞു. ഒത്തിരിപ്പേര്‍ അതുപോലെയുള്ള സിനിമകളില്‍ ഞാനും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

    Also Read: ഗര്‍ഭിണിയായപ്പോള്‍ ഞാനിത് കളയുമെന്ന് എല്ലാവരും കരുതി; പിള്ളേരെ ഇഷ്ടമില്ലാത്തതിനെ കുറിച്ച് നടി അര്‍ച്ചന മനോജ്Also Read: ഗര്‍ഭിണിയായപ്പോള്‍ ഞാനിത് കളയുമെന്ന് എല്ലാവരും കരുതി; പിള്ളേരെ ഇഷ്ടമില്ലാത്തതിനെ കുറിച്ച് നടി അര്‍ച്ചന മനോജ്

    ബാബു ആൻ്റണി വില്ലന്‍ വേഷത്തില്‍ നിന്നും കോമഡിയിലേക്ക് മാറുമോ

    വില്ലന്‍ വേഷത്തില്‍ നിന്നും കോമഡിയിലേക്ക് മാറുമോന്ന് ചോദിച്ചാല്‍ എതിര്‍പ്പൊന്നുമില്ലെന്നാണ് ബാബു ആന്റണി വ്യക്തമാക്കുന്നത്. ഒരു നടനായത് കൊണ്ട് എനിക്ക് കിട്ടുന്ന വേഷം ചെയ്യുക എന്നതാണ്. അത് വഴങ്ങുമോന്ന് നോക്കേണ്ടതില്ല. എനിക്കൊരു കോമഡി വേഷം കിട്ടി, അത് നല്ല സ്‌ക്രീപ്റ്റാണെങ്കില്‍ ചെയ്‌തേ പറ്റൂ. അതില്‍ മറ്റൊരു ചോയിസില്ല. അത് തീര്‍ച്ചയായും ചെയ്യും.

    എന്ന് കരുതി ഒരു കോമഡി വേഷം ചോദിച്ച് നടക്കില്ല. കോമഡി ചെയ്യാനും ആക്ഷന്‍ ചെയ്യാനുമൊക്കെയുള്ള എന്റെ റേഞ്ച് കാണിക്കാന്‍ വേണ്ടിയല്ല ഞാന്‍ അഭിനയിക്കുന്നതെന്ന് നടന്‍ പറയുന്നു.

     ഞാന്‍ വില്ലനായിരുന്നപ്പോഴുണ്ടായിരുന്ന വില്ലന്‍ കഥാപാത്രങ്ങളൊക്കെ ശക്തമായിരുന്നു

    ഞാന്‍ വില്ലനായിരുന്നപ്പോഴുണ്ടായിരുന്ന വില്ലന്‍ കഥാപാത്രങ്ങളൊക്കെ ശക്തമായിരുന്നു. അന്ന് വില്ലന്‍ സ്‌ട്രോങ്ങായാല്‍ മാത്രമേ നായകന്മാര്‍ സ്‌ട്രോങ്ങാവൂ. അങ്ങനെയാണെങ്കില്‍ മാത്രമേ സിനിമ വിജയിക്കുകയുള്ളുവെഎന്ന് സംവിധായകര്‍ക്ക് തോന്നിയിരുന്നു. അതൊക്കെ പിന്നീട് മാറി. വില്ലന്‍ സ്‌ട്രോങ്ങയാല്‍ നായകന്റെ ഇമേജിനെ ബാധിക്കുമോ എന്ന പേടി വന്ന് തുടങ്ങി. ഇതോടെ അത്തരം വില്ലന്മാര്‍ ഇല്ലാതായി. ഒരു വില്ലന് പകരം നാലഞ്ച് പേരായി, അവരെയൊക്കെ നായകന്‍ അടിച്ച് ശരിയാക്കുന്ന രീതിയിലായി. ഇതോടെ വില്ലന്മാരുടെ സങ്കൽപ്പം തന്നെ മാറിയെന്നാണ് ബാബു ആന്റണി പറയുന്നത്.

    English summary
    Babu Antony Opens Up About Casting Of Mammootty Starrer Kerala Varma Pazhassi Raja. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X