ഭാര്യയെ കണ്ടുമുട്ടുന്നത് വരെ ആ പ്രണയം വേട്ടയാടി; വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച പ്രണയത്തെ കുറിച്ച് ബാബു ആന്റണി
ബാബു ആന്റണിയെ റോള്‍ മോഡലാക്കി നടന്ന ആരാധകരുടെ കാലമുണ്ടായിരുന്നു. നീണ്ട മുടിയും മസില്‍ ബോഡിയുമൊക്കെ വരുത്തി ബാബു ആന്റണിയാവാന്‍ യുവാക്കളെല്ലാം ആഗ്രഹിച്ചിരുന്നു. വില്ലന്‍ വേഷങ്ങളില്‍ നിന്നും നായകനായും മറ്റുമൊക്കെ താരം സജീവ സാന്നിധ്യമായിരുന്നു. ഇതിനിടയില്‍ ഒരു റഷ്യന്‍ സുന്ദരിയെ പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെബി ജംഗ്ഷനില്‍ വന്നപ്പോള്‍ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ബാബു ആന്റണി പറഞ്ഞിരുന്നു. ഈ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണിപ്പോള്‍.
'സത്യം പറഞ്ഞാല്‍ ഞാന്‍ ഒരിക്കലേ പ്രണയിച്ചിട്ടുള്ളൂ. അതൊരു ഇന്ത്യന്‍ വനിതയായിരുന്നു. ഒരു ക്രോണിക് ബാച്ചിലറായി തുടരാനായിരുന്നു എന്റെ ആദ്യത്തെ തീരുമാനം. അങ്ങനെ പോവുന്നതിനിടയിലാണ് ആ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. സിനിമയില്‍ നിന്നായിരുന്നില്ല അത്. കോളേജില്‍ പഠിച്ചോണ്ടിരിക്കുന്ന പെണ്‍കുട്ടിയായിരുന്നു. ആ പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി ശ്രമിച്ചെങ്കിലും അത് നടക്കാതെ പോയി. അത് കഴിഞ്ഞ് വീണ്ടും ക്രോണിക് ബാച്ചിലറായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

അതിന് ശേഷം കല്യാണം കഴിക്കില്ലെന്നാണ് ഞാന്‍ തീരുമാനിച്ചത്. ഒരുപാട് പേര്‍ എന്നെ പ്രണയിക്കുന്നുവെന്നും എന്നെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നുമൊക്കെ പറഞ്ഞ് വന്നിരുന്നു. ഞാന്‍ ഒരിക്കലും കാണാത്തവര്‍ വരെ എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അതെങ്ങനെ ആണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ചിലരൊക്കെ ഫോണില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ അത് ചെയ്യും, ഇത് ചെയ്യും എന്നൊക്കെ പറഞ്ഞവരുമുണ്ട്. എനിക്ക് നിങ്ങളെ അറിയില്ലെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്.

പഠിച്ചോണ്ടിരുന്ന സമയത്തുണ്ടായിരുന്ന ഒരു പ്രണയം മാത്രമേ എന്റെ ജീവിതത്തിലുള്ളൂ, തികച്ചും വ്യക്തിപരമായ കാര്യമാണിത്. അത് വളരെ വേദന തോന്നിയൊരു കാര്യമാണ്. കുറേക്കാലം അതെന്നെ വേട്ടയാടിയിരുന്നു. ഭാര്യയെ കണ്ടുമുട്ടും വരെ അതെന്നെ വേട്ടയാടിയിരുന്നു എന്നും ബാബു ആന്റണി പറയുന്നു. ഇതിനിടയില്‍ ഭാര്യ ഇവ്‌ലീന അതിഥിയായി വീഡിയോയിലൂടെ പരിപാടിയിലേക്ക് വന്നിരുന്നു. 'ബാബു ആന്റണി എന്താണ് കുറേ സിനിമകള്‍ ഒന്നും ചെയ്യാത്തത് എന്നായിരുന്നു ഭാര്യയുടെ ചോദ്യം.

ഭാര്യ വരെ അഭിനയിക്കാത്തത് എന്താണെന്ന് ചോദിക്കാന്‍ തുടങ്ങി. റഷ്യയില്‍ നിന്നും അമേരിക്കയിലേക്ക് മൈഗ്രേറ്റ് ചെയ്തവരാണ് അവര്‍. യുഎസില്‍ വെച്ചൊരു ക്രിസ്മസ് പാര്‍ട്ടിക്കിടയിലാണ് പുള്ളിക്കാരിയെ കണ്ടുമുട്ടിയത്. അന്ന് പിയാനോയൊക്കെ വായിച്ചിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്. ഡിന്നറിന് പോയി കണ്ടുമുട്ടിയതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. പിന്നീടാണ് വിവാഹത്തെ കുറിച്ച് സംസാരിച്ചത്. പുള്ളിക്കാരിയുടെ പേരന്‍സിനൊക്കെ എതിര്‍പ്പുണ്ടായിരുന്നു. അതൊക്കെ തരണം ചെയ്തു ഞങ്ങള്‍ കല്യാണം കഴിച്ചു. വിവാഹ ശേഷം 9 വര്‍ഷം പൊന്‍കുന്നിലായിരുന്നു ഞങ്ങള്‍ താമസിച്ചത്.
Recommended Video

എന്നിട്ടും മലയാളം കാര്യമായി പഠിച്ചിട്ടില്ലെങ്കിലും പറയുന്നതൊക്കെ മനസിലാവുമായിരുന്നു. തന്റെ അമ്മയും ഭാര്യയും തമ്മില്‍ വളരെ സ്‌നേഹത്തിലായിരുന്നു. രണ്ട് പേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും ഭാഷ അറിയില്ല. സ്‌നേഹത്തിന് ഭാഷ ഇല്ലെന്ന് തനിക്ക് മനസിലായത് അങ്ങനെയാണെന്നാണ് ബാബു ആന്റണി പറയുന്നത്. ഇതിനിടയില്‍ കൊച്ചിയിലേക്ക് മാറിയിരുന്നു. അവരെ യുഎസിലേക്ക് കൊണ്ടു പോവണമെന്നും ഒരു മാറ്റം കൊടുക്കേണ്ടത് അത്യാവശ്യമാണെന്നുമൊക്കെ താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











