Don't Miss!
- News
സജി ചെറിയാന് പകരം പുതിയ മന്ത്രി ഉടനില്ല, വകുപ്പുകള്‍ മുഖ്യമന്ത്രിക്ക്, മടക്കം ഔദ്യോഗിക വാഹനമില്ലാതെ
- Finance
ലയിക്കുന്തോറും വളരും! ഓഹരി നിക്ഷേപകര്‍ അറിയേണ്ട 7 കോര്‍പറേറ്റ് ലയന പ്രഖ്യാപനങ്ങള്‍
- Automobiles
Hyryder -ൻ്റെ ഹൈപ്പിന് മറുപടിയുമായി Kia; Seltos -ൻ്റെ Facelift അണിയറയിൽ
- Sports
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത
- Lifestyle
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
- Technology
BSNL Plans: വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
തന്റെ പഴയ സിനിമകള്‍ മക്കളെ കാണിക്കരുതെന്ന് ഭാര്യ വിലക്കി, ഇനി അത്തരം ചിത്രങ്ങള്‍ വേണ്ടെന്ന് പറഞ്ഞു
മലയാള സിനിമയില്‍ വില്ലന്മാര്ക്ക് നെഗറ്റീവ് ഇമേജാണുള്ളത്. എന്നാല്‍ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റുന്ന താരമാണ് ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളിലൂടെയാണ് നടന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. സിനിമയിലെ സംഘട്ടന രംഗങ്ങള്‍ക്ക് പുതിയ മാനം നല്കാന് നടന് കഴിഞ്ഞിരുന്നു. വില്ലനായി മാത്രമല്ല നായകനായും ബാബു ആന്റണി തിളങ്ങാനായി. മലയാള സിനിമയുടെ മാസ് നായകനാണ് ബാബു ആന്റണി.
സംവിധായകന് ഭരതന്റെ കണ്ടെത്തലുകളിലൊന്നാണ് ബാബു ആന്റണി.1986 ല്‍ പുറത്ത് ഇറങ്ങിയ ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് മലയാള സിനിമയുടെ പ്രിയപ്പെട്ട വില്ലനായി മാറി. റേപ്പ് സീന്‍ ചെയ്യാത്ത വില്ലന്മാരില് ഒരാളാണ് ബാബു ആന്റണി. അതിന് നടന് വ്യക്തമായ കാരണവുമുണ്ട്. വില്ലത്തരം കാണിക്കാന്‍ ഇത്തരത്തിലുള്ള രംഗങ്ങള്‍ ചെയ്യേണ്ട എന്നാണ് നടന്റെ നിലപാട്. ഇക്കാര്യം സിനിമ ചെയ്യുമ്പോള്‍ കൃത്യമായി ബാബു ആന്റണി വ്യക്തമാക്കാറുണ്ട്.

ബാബു ആന്റണിയുടേത് പ്രണയ വിവാഹമായിരുന്നു. വിദേശ വനിതയായ ഇവ്ജിനിയയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഏറെ കാലം പിന്നാലെ നടന്നതിന് ശേഷമാണ് ഇവ്ജിയ പ്രണയം സ്വീകരിച്ചത്. ഇവര്‍ക്ക് രണ്ട് ആണ്മക്കളാണ്. പിതാവിനെ പോലെ തന്നെ ആയോധനകല രംഗത്ത് സജീവമാണ് ഇരുവരും. ഒരാള്‍ക്ക് 17 ഉം മറ്റൊരാള്‍ക്ക് 12 ഉം വയസാണ് പ്രായം. മൂത്തമകന് അച്ഛന്റെ ചിത്രമായ ഇടുക്കി ഗോള്‍ഡില്‍ അഭിനയിച്ചിട്ടുണ്ട്.

അഭിനയവുമായി ഭാര്യ ഇവ്ജിയയ്ക്ക് യാതൊരു ബന്ധവുമില്ല. എന്നാല്‍ ബാബു ആന്റണിയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്. സംഗീതത്തിനോടാണ് ഇവ്ജിയയ്ക്ക് കമ്പം. സിനിമയുമായി വലിയ അടുപ്പമില്ലെങ്കിലും ഭര്‍ത്താവിന്റെ മിക്ക ചിത്രങ്ങളും ഇവര്‍ കാണാറുണ്ട്.
ഇപ്പോഴിത തന്റെ ആക്ഷന്‍ ചിത്രങ്ങളോടുള്ള ഭാര്യയുടെ പ്രതികരണത്തെ കുറിച്ച് വ്യക്തമാക്കുകയാണ് നടന്. ഫ്ളവേഴ്സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'തന്റെ ഒട്ടുമിക്ക സിനിമകളും ഭാര്യ കണ്ടിട്ടുണ്ട്. എന്നാല്‍ തന്റെ ആക്ഷന്‍ സിനമകള്‍ മക്കളെ കാണിക്കേണ്ട എന്നാണ് പറയുന്നത്. കൂടാതെ സാഹസിക രംങ്ങള്‍ ചെയ്യുന്നത് കുറയ്ക്കാനും പറഞ്ഞു. സുരക്ഷയെ പരിഗണിച്ചാണ് ഇങ്ങനെ പറഞ്ഞത്'; ബാബു ആന്റണി പറഞ്ഞു.

വാക്കുകള്‍ ഇങ്ങനെ... 'വൈശാലി, ചന്ത, കടല്‍ , ഇടുക്കി ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളൊക്കെ കണ്ടിട്ടുണ്ട്. ആക്ഷന്‍ സിനിമക അധികം മക്കളെ കാണിക്കേണ്ട എന്നാണ് പുള്ളിക്കാരി പറയുന്നത്. സാഹസികതയോട് ഭാര്യയ്ക്ക് അത്ര താല്പര്യമില്ല. ഇത് എന്നോട് സൂചിപ്പിച്ചിട്ടുമുണ്ട്'.
വിവാഹം കഴിഞ്ഞ് കുട്ടികളായ സ്ഥിതിയ്ക്ക് ഇനി അല്പം സൂക്ഷിച്ചൊക്കെ ഇത്തരം രംഗങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് പറഞ്ഞത്. സാഹസിക അപകടങ്ങളുണ്ടാക്കുന്നത് കൊണ്ടാണ്; സാഹസിക രംഗങ്ങളെ കുറിച്ചുളള ഭാര്യയുടെ നിലപാട് വ്യക്തമാക്കി കൊണ്ട് നടന് പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം നടന് സിനിമയില്‍ സജീവമായിട്ടുണ്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറാണ് ഏറ്റവും പുതിയ ചിത്രം. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റേതാണ് തിരക്കഥ. ഇദ്ദേഹത്തിന്റെ അവസാന തിരക്കഥ കൂടിയാണിത്. ഏകദേശം10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി അഭിനയിക്കുന്നത്. നടന്റെ മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും പവര്‍ സ്റ്റാര്‍. പ്രഖ്യാപനം മുതല്‍
ചിത്രത്തിനായി ആക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.