23-ാം വയസിലാണ് താന്‍ രാജാവായത്! തൃഷയുടെ അച്ഛനാവുന്നതില്‍ ഒരു കുഴപ്പവുമില്ലെന്ന് ബാബു ആന്റണി

വില്ലന്‍ വേഷങ്ങള്‍ ചെയ്തതിന് ശേഷം നായകനായും പിന്നീട് മലയാള സിനിമയുടെ ആക്ഷന്‍ കിംഗായി മാറിയ താരമാണ് ബാബു ആന്റണി. തൊണ്ണൂറുകളില്‍ നിറഞ്ഞ് നിന്ന താരം ചെറുതും വലുതമായ ഇടവേളകള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ സജീവമാവുകയാണ്. അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ ബാബു ആന്റണി പങ്കുവെക്കാറുള്ള പോസ്റ്റുകളെല്ലാം വൈറലാവുന്നതാണ് കാണാറുള്ളത്.

സംഘട്ടന രംഗങ്ങളില്‍ മാത്രമല്ല അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലും തിളങ്ങാനുള്ള അവസരം ബാബു ആന്റണിയ്ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ശ്രദ്ധേയം വൈശാലിയിലെ ലോമപാഥ രാജാവായി എത്തിയതാണ്. വാര്‍ദ്ധക്യത്തിലെത്തിയ രാജാവിന്റെ കഥാപാത്രത്തില്‍ അഭിനയിക്കുമ്പോള്‍ ബാബു ആന്റണിയുടെ പ്രായം ഇരുപത്തി മൂന്നാം വയസായിരുന്നു എന്ന കാര്യം ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.

babu-antony

സിനിമയില്‍ ബാബു ആന്റണിയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കാതെ നടന്‍ നരേന്ദ്ര പ്രസാദായിരുന്നു ശബ്ദം നല്‍കിയത്. അതിന് കാരണമുണ്ടെന്ന് പറയുകയാണ് ബാബു ആന്റണിയിപ്പോള്‍. തമിഴിലും അച്ഛന്‍ വേഷം അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോഴുണ്ടായ സംസാരത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടായിരുന്നു വൈശാലിയിലെ രാജാവിനെ കുറിച്ച് ബാബു ആന്റണി സംസാരിച്ചത്.

'ഏതൊരു ആര്‍ട്ടിസ്റ്റും സ്വന്തം ശബ്ദം ഉപയോഗിക്കുമ്പോഴാണ് ആ നടന്‍ പൂര്‍ണ്ണനാവുന്നത്. എന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട 'വൈശാലി' എന്ന സിനിമയില്‍ എന്റെ ശബ്ദം ഉപയോഗിക്കാതിരുന്നത് അന്ന് ഞാന്‍ അത്ര യംഗ് ആയതു കൊണ്ടാണ്. ഇരുപത്തിമൂന്നാം വയസ്സില്‍ ചെയ്ത സിനിമയായിരുന്നു 'വൈശാലി'. പിന്നീട് ഞാന്‍ 'വിണ്ണൈതാണ്ടി വരുവായ' എന്ന സിനിമയില്‍ തൃഷയുടെ അച്ഛനായി അഭിനയിച്ചപ്പോള്‍ ഗൗതം മേനോന്‍ ചോദിച്ചത് 'നിങ്ങള്‍ക്ക് അധികം പ്രായം തോന്നില്ലല്ലോ, തൃഷയുടെ അച്ഛനായി അഭിനയിക്കുന്നതില്‍ കുഴപ്പമുണ്ടോ? എന്നാണ്. ഞാന്‍ അപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈശാലിയില്‍ ചെയ്ത ലോമപാഥ രാജാവിനെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു' എന്നും ബാബു ആന്റണി പറയുന്നു.

Recommended Video

Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

babu-antony

നിവിന്‍ പോളി നായകനായിട്ടെത്തിയ കായംകുളം കൊച്ചുണ്ണിയിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ച് വരവ് നടത്തിയ ബാബു ആന്റണി ഇപ്പോള്‍ പുതിയ സിനിമകളില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന പവര്‍സ്റ്റാര്‍ എന്ന അടുത്ത സിനിമയില്‍ നായകനാവുന്നത് ബാബു ആന്റണിയാണ്. കൊറോണ പ്രതിസന്ധികള്‍ മാറിയാല്‍ ഈ ചിത്രമെത്തുമെന്നാണ് കരുതുന്നത്.

എല്ലാ കാലത്തും മലയാള സിനിമയുടെ ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. അന്നും ഇന്നും എക്കാലവും ബാബു ആന്റണിയുടെ ഇമേജിന് ഒരു മാറ്റവും വന്നിട്ടില്ല. പൊക്കം കൂടിയ ശരീര പ്രകൃതിയാണ് താരത്തിന്റെ പ്രത്യേകത. കരാട്ടെ, കളരി, തായ്‌കൊണ്ട തുടങ്ങി ഏഴോളം ആയോധന കലകള്‍ അഭ്യാസിച്ചിട്ടുള്ള താരം കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X