twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ സെലിബ്രേഷനും പാര്‍ട്ടിയുമൊക്കെ അവര്‍ക്കൊപ്പമാണ്, തുറന്നുപറഞ്ഞ് ബാബു ആന്റണി

    By Midhun Raj
    |

    മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ ബാബു ആന്‌റണി. ആക്ഷന്‍ സിനിമകളിലൂടെയാണ് ബാബു ആന്റണി എല്ലാവരുടെയും ഇഷ്ട താരമായത്. നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ബാബു ആന്റണി മലയാളത്തില്‍ തിളങ്ങിയിരുന്നു്. മോളിവുഡിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്.

    തൊണ്ണൂറുകളിലാണ് ബാബു ആന്റണിയുടെ സിനിമകള്‍ ബോക്സോഫീസില്‍ വലിയ വിജയം നേടിയിരുന്നത്. ബോക്സര്‍, കമ്പോളം, ചന്ത പോലുളള സിനിമകളെല്ലാം നടന്റെതായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്‍ഡസ്ട്രിയിലെത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും സിനിമകളിലൂടെ ബാബു ആന്റണി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. സിനിമകള്‍ക്കൊപ്പം തന്നെ ആയോധന കലകളിലും പ്രാവീണ്യം നേടിയ താരമാണ് ബാബു ആന്റണി.

    അമേരിക്കയില്‍ സ്വന്തമായി സ്‌കൂള്‍ ഓഫ്

    അമേരിക്കയില്‍ സ്വന്തമായി സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സ് നടത്തുന്നുണ്ട് നടന്‍. അടുത്തിടെയാണ് ബാബു ആന്റണിയുടെ സ്‌കൂളില്‍ നിന്നും മകന്‍ ആര്‍തര്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയത്. മുമ്പ് മക്കളെ ആക്ഷന്‍ പടങ്ങള്‍ കാണിക്കുന്നത് ഭാര്യ ഈവ് എന്നോട് വഴക്കിടുമായിരുന്നു എന്ന് നടന്‍ പറഞ്ഞിരുന്നു. പക്ഷേ അവരെ ആയോധനകലകള്‍ പഠിപ്പിക്കാന്‍ എതിര്‍പ്പൊന്നും ഇല്ലായിരുന്നു.

    അതേസമയം വനിതയ്ക്ക് നല്‍കിയ

    അതേസമയം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പണ്ടു മുതലേ സെലിബ്രേഷന്‍സ് ഇല്ലാത്ത സെലിബ്രിറ്റിയാണ് ഞാന്‍. ഈവും മക്കളുമാണ് ലോകം. അതുകൊണ്ട് ലോക്ഡൗണും ഞങ്ങള്‍ വീട്ടില്‍ ആഘോഷിച്ചു എന്ന് നടന്‍ പറഞ്ഞിരുന്നു. വലിയ രാജ്യമായത് കൊണ്ടാകും ലോക്ഡൗണിന്റെ ഫീല്‍ ഇവിടുത്തുകാര്‍ക്ക് ഇല്ല, സോഷ്യല്‍ ഡിസ്റ്റന്‍സ് ഉണ്ടെങ്കിലും ഇപ്പോള്‍ എല്ലായിടവും ഓപ്പണ്‍ ആയി. എന്റെ പാര്‍ട്ടിയും സെലിബ്രേഷനുമൊക്കെ ഹോംലി ആണ്. മുമ്പ് സിനിമാ നടന്‍ എന്ന ഇമേജുളളത് കൊണ്ട് നാട്ടിലൊന്നും അങ്ങനെ കറങ്ങി നടക്കാന്‍ പറ്റില്ലായിരുന്നു.

    അതുകൊണ്ട് വീട്ടിലിരിപ്പ്

    അതുകൊണ്ട് വീട്ടിലിരിപ്പ് നല്ല ശീലമായി. 24 മണിക്കൂറും ജോലി ചെയ്യുന്ന ആളാണ് ഞാന്‍. അഭിനയവും മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയും വീടും. ഇന്ത്യയിലും അമേരിക്കയിലും റഷ്യയിലും ഗല്‍ഫിലുമായി ഭൂമിയുടെ നാല് കോണിലും പറന്നുനടക്കുകയായിരുന്നു. ഇപ്പോള്‍ ക്ലാസൊക്കെ ഓണ്‍ലൈനായി.

    എന്ന് കരുതി ആഘോഷങ്ങളൊന്നും

    എന്ന് കരുതി ആഘോഷങ്ങളൊന്നും ഇല്ലെന്നു വിചാരിക്കല്ലേ,. വിവാഹ വാര്‍ഷികവും പിറന്നാളുമൊക്കെ അടിപൊളിയാക്കാറുണ്ട്. ജനുവരി 15ന് വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ലോക്ഡൗണ്‍ വന്നത്. ആര്‍തറിന്റെ ജന്മദിനം മെയ് 31ന് ആയിരുന്നു. അലക്‌സിന്റെത് ജൂണ്‍ 25നും. ഫെബ്രുവരിയില്‍ എന്റെ ജന്മദിനവും ജുലൈയില്‍ ഈവിന്റെ ജന്മദിനവുമായിരുന്നു എല്ലാം സെലിബ്രേറ്റ് ചെയ്തു.

    Recommended Video

    Sreejith Panickar Questions WCC's works
    ലോക്ഡൗണ്‍ വന്നതിന് ശേഷം

    ലോക്ഡൗണ്‍ വന്നതിന് ശേഷം എക്‌സസൈസ് ചെയ്യാനും എഴുതാനും വായനയ്ക്കുമൊക്കെ കൂടുതല്‍ സമയം കിട്ടി. ഈവിന്റെ പിയാനോ ക്ലാസും ഓണ്‍ലൈന്‍ ആയാണ് നടക്കുന്നത്. ഇടയ്ക്ക് മക്കളെയും കൂട്ടി ബീച്ചിലും പാര്‍ക്കിലുമൊക്കെ പോകും. രാജ്യത്തിന് പുറത്തേക്കുളള യാത്ര മാത്രമേ നടക്കാതെയുളളു. ബാബു ആന്റണി പ്‌റഞ്ഞു.

    Read more about: babu antony
    English summary
    babu antony reveals about his celebrations with family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X