ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍, മരണക്കിണറിലെ സാഹസം! അനുഭവങ്ങള്‍ പങ്കുവെച്ച് ബാബു ആന്റണി

By Prashant V R

ആക്ഷന്‍ ഹീറോ റോളുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബാബു ആന്റണി. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയ നടന് ആരാധകരും ഏറെയാണ്. നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയിരുന്നു ബാബു ആന്റണി. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ നായകനായി വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടന്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലാണ് ബാബു ആന്റണി നായകനാവുന്നത്.

പുതിയ ചിത്രമായ പവര്‍സ്റ്റാറിന് വേണ്ടി കേരളത്തിലേക്ക് വരാനിരുന്നതാണെന്നും പക്ഷേ ലോക്ഡൗണ്‍ കാരണം അത് നടന്നില്ലെന്നും നടന്‍ പറഞ്ഞു. പുതിയ മലയാള സിനിമയില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റില്‍ കേരളത്തിലേക്ക് വരാനിരുന്നതാണ്. പക്ഷേ കേരളത്തിലെ ലോക്ഡൗണും കാര്യങ്ങളും നീണ്ടുപോയത് കൊണ്ട് അത് നടന്നില്ല.

ലൂയിസ് മാന്‍ഡ്ജര്‍

ലൂയിസ് മാന്‍ഡ്ജര്‍ എന്ന അമേരിക്കന്‍ നടനും പവര്‍സ്റ്റാറില്‍ അഭിനയിക്കുന്നുണ്ട്. ചിലമ്പ് എന്ന ആദ്യ ചിത്രത്തില്‍ കരാട്ടെ ചെയ്യുന്ന റോളായിരുന്നു. അതിന് ശേഷം അഭിനയിച്ച പൂവിന് പുതിയ പൂന്തെന്നല്‍ അഞ്ച് ഭാഷകളില്‍ വന്നതോടെ ആക്ഷന്‍ റോളുകളുടെ പെരുമഴയായി. മിക്ക സ്റ്റണ്ട് സീനുകളിലും ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്.

കാര്‍ണിവല്‍

കാര്‍ണിവല്‍ എന്ന സിനിമയില്‍ മരണക്കിണറില്‍ ബൈക്ക് ഓടിച്ചു. ആക്ഷന്‍ മാത്രമല്ല, സമാന്തര സിനിമകളും തുണച്ചിട്ടുണ്ട്. എംപി സുകുമാരന്‍ നായരുടെ അപരാഹ്നവും, ശയനവും, എന്ന സിനിമയില്‍ അവതരിപ്പിച്ച ഭരതന്‍ സാറിന്റെ വൈശാലിയുമൊക്കെ ഏറെ ഇഷ്ടമാണ്. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബാബു ആന്റണി പറഞ്ഞു.

മലയാളത്തിന് പുറമെ

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തിളങ്ങിയ താരമാണ് ബാബു ആന്റണി. മലയാളത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബാബു ആന്റണി ചെയ്തുകൊണ്ടിരിക്കുന്നത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരാനുളള തയ്യാറെടുപ്പുകളിലാണ് നടന്‍.

ബാബു ആന്റണിയുടെ

ബാബു ആന്റണിയുടെ ആക്ഷന്‍ ചിത്രങ്ങള്‍ക്കെല്ലാം ഒരുകാലത്ത് നിരവധി ആരാധകരാണുണ്ടായത്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടന്‍ തിളങ്ങിയിരുന്നു. തന്റെ കരിയറില്‍ ഇംഗ്ലീഷ്, സിംഹള ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ബാബു ആന്റണി. നടന്റെ തിരിച്ചുവരവ് ചിത്രമായ പവര്‍സ്റ്റാറിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ആക്ഷന്‍ ചിത്രത്തില്‍

ആക്ഷന്‍ ചിത്രത്തില്‍ ഹോളിവുഡ് താരം ഉള്‍പ്പെടെയുളളവര്‍ ബാബു ആന്റണിക്കൊപ്പം അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നിവിന്‍ പോളി നായകനായ മിഖായേല്‍ എന്ന ചിത്രത്തിലായിരുന്നു ബാബു ആന്റണി ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. അതേസമയം വൈശാലിക്ക് പിന്നാലെയാണ് ബാബു ആന്റണി മലയാളത്തില്‍ കൂടുതല്‍ സജീവമായിരുന്നത്.

വൈശാലിയില്‍

വൈശാലിയില്‍ ലോമിപഥന്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ അഭിനയിച്ചിരുന്നത്. മോളിവുഡില്‍ എണ്‍പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ബാബു ആന്റണി. തമിഴിലും നിരവധി സിനിമകളില്‍ നടന്‍ വേഷമിട്ടിരുന്നു. സിനിമകള്‍ക്ക് പുറമെ ആയോധനകലകളിലും പ്രാവീണ്യം നേടിയിട്ടുളള താരമാണ് നടന്‍. അമേരിക്കയില്‍ ബാബു ആന്റണി സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സും നടത്തുന്നുണ്ട് നടന്‍.

Read more about: babu antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X