»   » ബാബു ആന്റണി കാണിച്ച ആക്ഷനൊന്നും മറ്റാരും കാണിച്ചിട്ടുണ്ടാവില്ല!വില്ലനെ സ്‌നേഹിക്കുന്ന എത്ര പേരുണ്ട്!

ബാബു ആന്റണി കാണിച്ച ആക്ഷനൊന്നും മറ്റാരും കാണിച്ചിട്ടുണ്ടാവില്ല!വില്ലനെ സ്‌നേഹിക്കുന്ന എത്ര പേരുണ്ട്!

Posted By:
Subscribe to Filmibeat Malayalam

മലയാള ചലചിത്രങ്ങളിലെ സംഘട്ടന രംഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ നടനാണ് ബാബു ആന്റണി. യഥാത്ഥ ജീവിതത്തിൽ ഷോട്ടോക്കാൻ കരാട്ടെയിൽ 5t ൻ ബ്ലാക് ബെൽറ്റ് ആണ് ബാബു ആന്റണി. മലയാളത്തില്‍ അന്നുവരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു ബാബു ആന്റണിയുടെ ഓരോ കഥാപാത്രങ്ങളും.

മോശം അഭിപ്രായം വന്നാലും സാമ്പത്തിക വിജയം അത് ലാലേട്ടനുള്ളതാണ്! വില്ലന്‍ ഒരാഴ്ചത്തെ കളക്ഷന്‍ ഇത്രയാണ്

താടിയും , നീണ്ട മുടിയും അതിനൊത്ത ശരീരവുമുള്ള ബാബു ആന്റണിയുടെ വില്ലന്‍ കഥാപാത്രങ്ങളെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ ഇഷ്ടപെട്ടിരുന്നു. ഒരുകാലത്ത് ചെറുപ്പക്കാരുടെ ഹീറോ ആയിരുന്നു ബാബു ആന്റണി.

സിനിമയിലേക്ക്

1986മുതല്‍ ചലച്ചിത്രരംഗത്ത് സജീവമാണ് ബാബു ആന്റണി. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളില്‍ നായകനായും പ്രതിനായകനായും തിളങ്ങി.

പ്രധാനപെട്ട മലയാള ചിത്രങ്ങള്‍

വൈശാലി, സായാഹ്നം, അപരാഹ്നം, കോട്ടയം കുഞ്ഞച്ചന്‍, കാസര്‍കോഡ് കാദര്‍ഭായ്, പൂവിനു പുതിയ പൂന്തെന്നല്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടതാണ്.

കുടുംബം

കോട്ടയം ജില്ലയിലെ പൊന്‍കുന്നം എന്ന പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ബോബ് ആന്റണി എന്നൊരുപേരുകൂടിഉണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ കുടംബസമേതം കഴിയുകയാണ് താരം.

ചില്ലറക്കാരനല്ല, ആള് ബ്ലാക് ബെല്‍റ്റാണ്

ഷോട്ടോക്കാന്‍ കരാട്ടെയില്‍ 5വേ ഡാന്‍ ബ്ലാക് ബെല്‍റ്റ് ആണ്. സാധാരണ വില്ലന്മാരില്‍ നിന്നും ബാബു ആന്റണിയെ മാറ്റിനിര്‍ത്തുന്നതും ഈ ബ്ലാക്ക് ബെല്‍റ്റാണ്.

വൈശാലിയിലെ രാജാവ്

നിരവധി വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ ചുവടുറപ്പിച്ച താരത്തിന്റെ മറ്റൊരു മികച്ച കഥാപാത്രമായിരുന്നു വൈശാലി എന്ന ചിത്രത്തിലെ രാജാവ്. തനിക്ക് വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രമല്ല , നായകറോളുകളും ചെയ്യാന്‍ കഴിയും എന്ന് ആ ഒരൊറ്റ കഥാപാത്രത്തിലൂടെ ബാബു ആന്റണി തെളിയിച്ചു.

മലയാളത്തിനുപുറമെ

മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ് , കന്നട, തെലുങ്കു, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഏകദേശം നൂറ്റിഅറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ചാര്‍മിളയുമായി ബന്ധം... വിവാദം

ഒരു കാലത്ത് മലയാളം സിനിമാ ഇന്‍ഡസ്ട്രി ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്ത ബന്ധമായിരുന്നു ബാബു ആന്റണിയുടെയും ചാര്‍മിളയുടെയും. കടല്‍, അറേബ്യ തുടങ്ങി ഒരുപാട് സിനിമകളില്‍ ബാബു ആന്റണിയും ചാര്‍മിളയും ഒന്നിച്ചു. ഏകദേശം നാല് വര്‍ഷത്തോളം നീണ്ട ആ ബന്ധം പക്ഷേ അവിചാരിതമായി പിരിഞ്ഞു. ബാബു ആന്റണിയായിരുന്നു തന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയമെന്നും. നാല് വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞിരുന്നു എന്നും ചാര്‍മിള ഒരിക്കല്‍ വെളിപെടുത്തിയിരുന്നു.

മോഹന്‍ലാലിന്റെ വാക്കുകള്‍

ഇതുവരെ തന്നോടൊപ്പം സംഘട്ടന രംഗങ്ങള്‍ അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടം ബാബു ആന്റണി, ശരത് സക്‌സേന, പുനിത് ഇസ്സാര്‍ എന്നിവരൊക്കെയാണന്ന് മോഹന്‍ലാല്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. കെ.മധുവിന്റെ മൂന്നാംമുറയാണ് ലാലും ബാബു ആന്റണിയും ഒന്നിച്ച ആദ്യ ചിത്രം. തുടര്‍ന്ന് ദൗത്യം, നാടോടി, ട്വന്റി ട്വന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, എന്നീ ചിത്രങ്ങളില്‍ ആ കൂട്ടുകെട്ട് തുടര്‍ന്നു.

English summary
Babu Antony's Latest photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam